വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഇങ്ങനെയും ഒരു ടീം, വന്‍ ദുരന്തങ്ങള്‍... ഇത് ഫ്‌ളോപ്പ് ഇലവന്‍, ആര്‍ക്കും തോല്‍പ്പിക്കാം!!

ചില താരങ്ങള്‍ ഈ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു

By Manu

മുംബൈ: ഐപിഎല്ലിന്റെ 12ാം സീസണ്‍ ക്ലൈമാക്‌സിലെത്തി നില്‍ക്കുകയാണ്. കപ്പിലേക്ക് ഇനി ശേഷിക്കുന്നത് മൂന്നു മല്‍സരങ്ങള്‍ മാത്രം. ക്വാളിഫയര്‍ വണ്ണില്‍ തകര്‍പ്പന്‍ ജയം നേടിയ മുംബൈ ഇന്ത്യന്‍സ് ഇതിനകം ഫൈനലില്‍ ഇടം പിടിച്ചു കഴിഞ്ഞു. കലാശപ്പോരിലെ രണ്ടാമത്തെ ടീം ആരാവുമെന്നാണ് ഇനി അറിയാനുള്ളത്.

ലോകകപ്പ് 2019: പരിക്കേറ്റാല്‍ പണി പാളുമോ? ആരാധകര്‍ക്ക് ആശങ്ക, ആരാവും ഇന്ത്യയുടെ രക്ഷകന്‍ ? ലോകകപ്പ് 2019: പരിക്കേറ്റാല്‍ പണി പാളുമോ? ആരാധകര്‍ക്ക് ആശങ്ക, ആരാവും ഇന്ത്യയുടെ രക്ഷകന്‍ ?

ടൂര്‍ണമെന്റിന്റെ പ്രാഥമിക റൗണ്ടില്‍ 56 മല്‍സരങ്ങളാണ്ടായിരുന്നത്. എട്ടു ഫ്രാഞ്ചൈസികളും പരസ്പരം രണ്ടു തവണ കൊമ്പുകോര്‍ത്തു. സീസണില്‍ ഏറ്റവും മോശം പ്രകടനം നടത്തിയ കളിക്കാരെ മാത്രം ഉള്‍പ്പെടുത്തി ഒരു സാങ്കല്‍പ്പിക ഫ്‌ളോപ്പ് ഇലവനെ തിരഞ്ഞെടുത്താല്‍ ആരൊക്കെ ഉള്‍പ്പെടുമെന്നു നോക്കാം.

ഓപ്പണര്‍മാര്‍- പൃഥ്വി ഷാ, ഷെയ്ന്‍ വാട്‌സന്‍

ഓപ്പണര്‍മാര്‍- പൃഥ്വി ഷാ, ഷെയ്ന്‍ വാട്‌സന്‍

ഫ്‌ളോപ്പ് ഇലവന്റെ ഓപ്പണര്‍മാര്‍ സിഎസ്‌കെയുടെ ഷെയ്ന്‍ വാട്‌സനും ഡല്‍ഹിയുടെ പൃഥ്വി ഷായുമായിരിക്കും. 19 കാരനായ പൃഥ്വി 20.85 ശരാശരിയില്‍ 292 റണ്‍സാണ് സീസണില്‍ നേടിയത്. കൊല്‍ക്കത്തയ്‌ക്കെിരായ കളിയിലെ 99 റണ്‍സ് മാറ്റിനിര്‍ത്തിയാല്‍ ശ്രദ്ധേയമായ മറ്റ് ഇന്നിങ്‌സുകളൊന്നും പൃഥ്വി കളിച്ചിട്ടില്ല. പല കളികളിലും മികച്ച രീതിയില്‍തുടങ്ങിയ താരത്തിന് പക്ഷെ ഇവയൊന്നും വലിയ ഇന്നിങ്‌സുകളാക്കി മാറ്റാന്‍ കഴിഞ്ഞില്ല.
വാട്‌സനാവട്ടെ കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തി. ഹൈദരാബാദിനെതിരേ നേടിയ 96 റണ്‍സ് ഒഴിച്ചുനിര്‍ത്തിയാല്‍ യഥാര്‍ഥ വാട്‌സന്റെ നിഴല്‍ മാത്രമാണ് മഞ്ഞക്കുപ്പായത്തില്‍ കണ്ടത്. 14 മല്‍സരങ്ങളില്‍ നിന്നും 258 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 17 എന്ന ദയനീയമായ ബാറ്റിങ് ശരാശരിയാണ് വാട്‌സനുള്ളത്. അടുത്ത സീസണില്‍ 37 കാരനായ വാട്‌സനു പകരം പുതിയൊരു ഓപ്പണറെ സിഎസ്‌കെ കൊണ്ടു വരുമെന്നുറപ്പാണ്.

മധ്യനിര- റായുഡു, ഇന്‍ഗ്രാം, മില്ലര്‍

മധ്യനിര- റായുഡു, ഇന്‍ഗ്രാം, മില്ലര്‍

മധ്യനിരയില്‍ സിഎസ്‌കെയുടെ അമ്പാട്ടി റായുഡു, ഡല്‍ഹിയുടെ കോളിന്‍ ഇന്‍ഗ്രാം, കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഡേവിഡ് മില്ലറുമുണ്ടാവും. ഒന്നിനൊന്ന് 'മല്‍സരിച്ച്' മോശം പ്രകടനമാണ് ഇരുവരും നടത്തിയത്.
കഴിഞ്ഞ സീസണില്‍ ഉജ്ജ്വല പ്രകടനം നടത്തി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ റായുഡുവിന് ഇത്തവണ മോശം പ്രകടനത്തെ തുടര്‍ന്ന് ലോകകപ്പ് ടീമില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തു. 12 മല്‍സരങ്ങളില്‍ നിന്നും 21 ശരാശരിയില്‍ 219 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്.
ദക്ഷിണാഫ്രിക്കയുടെ ഇന്‍ഗ്രാമും ഡല്‍ഹി നിരയില്‍ നിരാശപ്പെടുത്തി. 12 മല്‍സരങ്ങളില്‍ നിന്നും 18.40 ശരാശരിയില്‍ വെറും 184 റണ്‍സാണ് ഇന്‍ഗ്രാം നേടിയത്.
പഞ്ചാബിനു വേണ്ടി 10 മല്‍സരങ്ങളിലാണ് മില്ലര്‍ ഇറങ്ങിയത്. 26 ശരാശരിയില്‍ 213 റണ്‍സെടുക്കാനേ വെടിക്കെട്ട് ബാറ്റ്‌സ്മാനായുള്ളൂ.

ഓള്‍റൗണ്ടര്‍മാര്‍- വിജയ് ശങ്കര്‍, ബെന്‍ സ്‌റ്റോക്‌സ്

ഓള്‍റൗണ്ടര്‍മാര്‍- വിജയ് ശങ്കര്‍, ബെന്‍ സ്‌റ്റോക്‌സ്

ഫ്‌ളോപ്പ് ഇലവന്റെ ഓള്‍റൗണ്ടര്‍മാര്‍ ഹൈദരാബാദിന്റെ വിജയ് ശങ്കറും രാജസ്ഥാന്റെ ബെന്‍ സ്‌റ്റോക്‌സുമാണ്. ഐപിഎല്ലിലെ ഏറ്റവും വില കൂടിയ താരങ്ങളിലൊരാളായ സ്റ്റോക്‌സ് ദയനീയ പ്രകടനമാണ് രാജസ്ഥാന്റെ പിങ്ക് കുപ്പായത്തില്‍ പുറത്തെടുത്തത്. ഒമ്പത് മല്‍സരങ്ങളില്‍ 123 റണ്‍സാണ് താരം നേടിയത്. ഒരു ഫിഫ്റ്റി പോലും ഇതില്‍ ഇല്ല. ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും സ്‌റ്റോക്‌സ് ഫ്‌ളോപ്പായി മാറി. ഓവറില്‍ 11ന് മുകളില്‍ റണ്‍സ് വിട്ടുകൊടുത്ത് ആറു വിക്കറ്റുകളാണ്് താരം നേടിയത്.
ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ അംഗമായ വിജയ് മറക്കാനാഗ്രഹിക്കുന്ന ഐപിഎല്ലായിരിക്കും ഇത്. ബാറ്റിങിലും ബൗളിങിലും താരം പരാജയമായി മാറി. 14 മല്‍സരങ്ങളില്‍ 19.90 ശരാശരിയില്‍ 219 റണ്‍സാണ് വിജയ് നേടിയത്. 40 ആണ് ഉയര്‍ന്ന സ്‌കോര്‍. ഒരൊയൊരു വിക്കറ്റ് വീഴ്തത്താനേ താരത്തിനായുള്ളൂ.

ബൗളര്‍മാര്‍- ഉനാട്കട്ട്, കുല്‍ദീപ്, വരുണ്‍, ടൈ

ബൗളര്‍മാര്‍- ഉനാട്കട്ട്, കുല്‍ദീപ്, വരുണ്‍, ടൈ

ഫ്‌ളോപ്പ് ഇലവന്റെ ബൗളിങ് നിരയില്‍ രാജസ്ഥാന്റെ ജയ്‌ദേവ് ഉനാട്കട്ട്, കൊല്‍ക്കത്തയുടെ കുല്‍ദീപ് യാദവ്, പഞ്ചാബിന്റെ വരുണ്‍ ചക്രവര്‍ത്തി, ആന്‍ഡ്രു ടൈ എന്നിവരുണ്ടാവും. 8.4 കോടി രൂപയ്ക്കാണ് ലേലത്തില്‍ ഉനാട്കട്ട് തുടര്‍ച്ചയായി രണ്ടാം സീസണിലും രാജസ്ഥാനിലെത്തിയത്. എന്നാല്‍ 11 മല്‍സരങ്ങളില്‍ നിന്നും 10 വിക്കറ്റെടുക്കാനേ 27 കാരനായുള്ളൂ. ഡെത്ത് ഓവറുകളിലടക്കം ഒട്ടേറെ റണ്‍സും ഉനാട്കട്ട് വഴങ്ങി.
ഇന്ത്യയുടെ സ്പിന്‍ തുറുപ്പുചീട്ടായ കുല്‍ദീപ് ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തി. ഒമ്പതു മല്‍സരങ്ങളില്‍ പന്തെറിഞ്ഞ താരം വെറും നാലു വിക്കറ്റുകളാണ് വീഴ്ത്തിയത്.
ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ വരുണ്‍ വന്‍ ദുരന്തമായി മാറി. ഒരേയൊരു മല്‍സരത്തില്‍ അവസരം ലഭിച്ച താരം ഒരു വിക്കറ്റാണ് നേടിയത്. കഴിഞ്ഞ സീസണിലെ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പിന് അവകാശിയായ ടൈയ്ക്ക് ആറു മല്‍സരങ്ങളിലാണ് അവസരം ലഭിച്ചത്. വെറും മൂന്നു വിക്കറ്റുകള്‍ വീഴ്ത്താനേ ഓസീസ് പേസര്‍ക്കായുള്ളൂ.

Story first published: Wednesday, May 8, 2019, 14:16 [IST]
Other articles published on May 8, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X