ഷമി മാത്രമല്ല, ബലാല്‍സംഗം, കൊലപാതകം, മര്‍ദ്ദനം... കേസില്‍ പെട്ട ക്രിക്കറ്റര്‍മാര്‍ ഇനിയുമുണ്ട്

Written By:

ദില്ലി: ഭാര്യ ഹസിന്‍ ജഹാന്റെ പരാതിയെ തുടര്‍ന്ന് കേസില്‍പ്പെട്ട ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയാണ് ഇപ്പോള്‍ രാജ്യത്തു സംസാര വിഷയം. പീഡനം, കൊലപാതകശ്രമം, ഒത്തുകളി എന്നിവയടക്കമുള്ള ആരോപണങ്ങളാണ് ഷമിക്കെതിരേ ഹസിന്‍ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

ക്രിക്കറ്റില്‍ ഇതാദ്യമായല്ല പ്രമുഖ താരങ്ങള്‍ ഇത്തരത്തിലുള്ള കേസുകളില്‍ പെടുന്നത്. നേരത്തേയും സമാനമായ കേസുകളില്‍ പെട്ട് താരങ്ങളുടടെ കരിയറിന് കനത്ത തിരിച്ചടി നേരിട്ടിട്ടുണ്ട്. ഇത്തരത്തില്‍ കേസുകളില്‍ കുടുങ്ങി വിവാദ നായകരായ ക്രിക്കറ്റര്‍മാര്‍ ആരൊക്കെയെന്നു നോക്കാം.

 റൂബെല്‍ ഹുസൈന്‍

റൂബെല്‍ ഹുസൈന്‍

2015ലെ ഐസിസി ലോകകപ്പില്‍ ബംഗ്ലാദേശിനായി തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടുള്ള പേസര്‍ റൂബെല്‍ ഹുസൈനും നേരത്തേ കേസില്‍ പെട്ടിട്ടുണ്ട്. ലോകകപ്പ് ആരംഭിക്കുന്നതിന് കുറച്ചു ദിവസം മുമ്പാണ് ബലാല്‍സംഗ കേസില്‍ താരത്തെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. 19 കാരിയായ നസ്‌നിന്‍ അഖ്തറെന്ന യുവതിയാണ് താരം തന്നെ പീഡിപ്പിച്ചെന്നു പരാതി നല്‍കിയത്.
വിവാഹവാഗ്ദാനം നല്‍കിയ റുബെല്‍ തന്നെ നിരവധി തവണ പീഡിപ്പിച്ചിട്ടുണ്ടെന്നായിരുന്നു യുവതിയുടെ പരാതി.
കുറച്ചു ദിവസം തടവില്‍ കഴിയേണ്ടിവന്ന റുബെലിനെ ലോകകപ്പില്‍ കളിക്കുന്നതിനായി പിന്നീട് പുറത്തുവിടുകയായിരുന്നു. അഡ്‌ലെയ്ഡില്‍ ഇംഗ്ലണ്ടിനെതിരേ ബംഗ്ലാദേശ് അട്ടിമറി വിജയം നേടിയപ്പോള്‍ നാലു വിക്കറ്റോടെ ടീമിന്റെ ഹീറോയായത് റുബെലായിരുന്നു. ഈ വിജയത്തോടെ ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുകയും ചെയ്തിരുന്നു.

നവ്‌ജ്യോത് സിങ് സിദ്ധു

നവ്‌ജ്യോത് സിങ് സിദ്ധു

ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണറും ഇപ്പോള്‍ കമന്റേറ്ററുമായ നവ്‌ജ്യോത് സിങ് സിദ്ധു നേരത്തേ ഒരു കൊലപാതകക്കേസില്‍ പ്രതിയായിട്ടുണ്ട്. 2006ല്‍ ഗുര്‍നാം സിങെന്നയാളെ സിദ്ധു മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. കുറ്റക്കാരനെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തിന് മൂന്നു വര്‍ഷത്തെ തടവും വിധിച്ചിരുന്നു. എന്നാല്‍ കേസിന്റെ വിചാരണ വേളയില്‍ പോലും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി നിന്ന് മല്‍സരിച്ച് അദ്ദേഹം നിയമത്തെ വെല്ലുവിളിച്ചു.
1990കളില്‍ ഇന്ത്യയുടെ മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാരിലൊരാളായിരുന്നു സിദ്ധു. 1983 മുതല്‍ 99 വരെ 51 ടെസ്റ്റുകളിലും 136 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള സിദ്ധു ആക്രമണാത്മക ശൈലിയുടെ വക്താവ് കൂടിയായിരുന്നു.

ഷഹാദത്ത് ഹുസൈന്‍

ഷഹാദത്ത് ഹുസൈന്‍

റൂബെല്‍ ഹുസൈനിനെ കൂടാതെ ബംഗ്ലാദേശ് ക്രിക്കറ്റിനു നാണക്കേടുണ്ടാക്കിയ മറ്റൊരു താരമണ് പേസര്‍ ഷഹാദത്ത് ഹുസൈന്‍. തന്റെ വീട്ടില്‍ ജോലിക്കു നിന്ന 11 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ഷഹാദത്തും ഭാര്യയും മര്‍ദ്ദിച്ചുവെന്നായിരുന്നു കേസ്. 2015 സപ്തംബറിലായിരുന്നു സംഭവം.
പെണ്‍കുട്ടി നല്‍കിയ പരാതിയെ തുടര്‍ന്നു പോലീസ് രജിസ്റ്റര്‍ ചെയ്തതോടെ ഷഹാദത്തും ഭാര്യയും ഒളിവില്‍പ്പോവുകയായിരുന്നു. എന്നാല്‍ ഇരുവരെയും പോലീസ് സാഹസികമായി പിടികൂടി. അറസ്റ്റ് ചെയ്ത ശേഷം ഇരുവരെയും ജയിലില്‍ അടയ്ക്കുകയും ചെയ്തു.
എന്നാല്‍ 2016 നവംബബറില്‍ ഷഹാദത്തിനെയും ഭാര്യയെയും കുറ്റവിമുക്തരാക്കുകയായിരുന്നു. ഈ കേസില്‍ കുടുങ്ങിയ ശേഷം പിന്നീടൊരിക്കലും ഷഹാദത്ത് ബംഗ്ലാദേശിനായി കളിച്ചിട്ടില്ല. 2013ലാണ് താരം അവസാനമായി ദേശീയ ടീമിനായി കളത്തിലിറങ്ങിയത്.

അമിത് മിശ്ര

അമിത് മിശ്ര

ഇന്ത്യന്‍ സ്പിന്നര്‍ അമിത് മിശ്ര നേരത്തേയൊരു കേസില്‍ കുടുങ്ങിയിട്ടുണ്ട്. തന്റെ മിശ്ര മര്‍ദ്ദിച്ചുവെന്ന് താരത്തിന്റെ ഒരു വനിതാ സുഹൃത്ത് പരാതി നല്‍കുകയായിരുന്നു. 2015ലാണ് സംഭവം നടന്നത്. ബോളിവുഡ് നിര്‍മാതാവ് കൂടിയായ വന്ദന ജെയിനായിരുന്നു പരാതിക്കാരി. ബെംഗളൂരുവിലെ ഒരു ഹോട്ടലില്‍ വച്ച് ചായപ്പാത്രം കൊണ്ട് മിശ്ര തന്നെ മര്‍ദ്ദിച്ചുവെന്നായിരുന്നു വന്ദനയുടെ പരാതി.
മിശ്ര ഇന്ത്യന്‍ ടീമിനൊപ്പം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കളിക്കുമ്പോഴാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടര്‍ന്നു മിശ്രയെ പോലീസ് ചോദ്യം ചെയ്യുകയും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പിന്നീട് താരം ജാമ്യത്തില്‍ പുറത്തിറങ്ങി. ഇതിനിടെ യുവതി പരാതി പിന്‍വലിച്ചെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും കേസുമായി മുന്നോട്ട് പോവാനാണ് തന്റെ തീരുമാനമെന്നും വന്ദന വ്യക്തമാക്കി. കേസിനെതിരേ മിശ്ര ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിചാരണയ്ക്ക് ഹാജരാവാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.

ആദ്യം ഇന്ത്യ, ഇപ്പോള്‍ ഐപിഎല്ലും!! ഷമിക്കു മുന്നില്‍ എല്ലാ വാതിലുമടയുന്നു... ഡല്‍ഹിയും ഉറച്ചുതന്നെ

ഷമി കൂടുതല്‍ കുരുക്കിലേക്ക്... ഇത്തവണ കൂടുതല്‍ ഗുരുതരം, കരിയര്‍ തന്നെ അവതാളത്തില്‍!!

Story first published: Saturday, March 10, 2018, 16:07 [IST]
Other articles published on Mar 10, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍