വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്റ്റിയുവര്‍ട്ട് ബ്രോഡ് ആകുമോ എന്നു കരുതി; യുവരാജിന്റെ 3 സിക്‌സറുകള്‍ പേടിപ്പിച്ചെന്ന് ചാഹല്‍

യുവരാജിന്റെ 3 സിക്‌സറുകള്‍ പേടിപ്പിച്ചു | Oneindia Malayalam

ബാംഗ്ലൂര്‍: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് യുവരാജ് സിങ് ഫോമിലേക്ക് തിരിച്ചെത്തിയെന്നത്. രണ്ട് മത്സരങ്ങളിലും യുവി തന്റെ പൂര്‍വകാല പ്രകടനത്തെ ഓര്‍മപ്പെടുത്തി. രണ്ടാം മത്സരത്തില്‍ ബാംഗ്ലൂരിനെതിരെ തുടരെ സിക്‌സറുകളടിച്ച താരം ക്രിക്കറ്റ് ആരാധകെ ഒരിക്കല്‍ക്കൂടി ആദ്യ ടി20 ലോകകപ്പിന്റെ ഓര്‍മകളിലെത്തിച്ചു.

ബുംറയോട് മുട്ടിയ കോലിയുടെ കഥ കഴിഞ്ഞു... വെല്ലുവിളി താങ്ങാതെ ചീക്കുഭയ്യ, ബുംറ 1 -കോലി 0 ബുംറയോട് മുട്ടിയ കോലിയുടെ കഥ കഴിഞ്ഞു... വെല്ലുവിളി താങ്ങാതെ ചീക്കുഭയ്യ, ബുംറ 1 -കോലി 0

പന്തെറിയാനെത്തിയ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന്റെ ആദ്യ മൂന്നു പന്തും അതിമനോഹരമായ ഷോട്ടുകളിലൂടെയാണ് യുവരാജ് സിക്‌സറുകള്‍ പായിച്ചത്. ടി20 ലോകകപ്പില്‍ ഇംഗ്ലീഷ് താരം സ്റ്റ്യുവര്‍ട്ട് ബ്രോഡിനെതിരെ തുടര്‍ച്ചയായി 6 സിക്‌സറുകള്‍ പായിച്ച താരമാണ് യുവി. അന്നത്തെ അതേ പ്രകടനം താരം ആവര്‍ത്തിക്കുമോ എന്ന ആകാംഷയിലായിരുന്നു ബാംഗ്ലൂരിലെ ആരാധകര്‍.

തുടര്‍ സിക്‌സറുകളുടെ ആവേശം

തുടര്‍ സിക്‌സറുകളുടെ ആവേശം

ചാഹലിനെ വമ്പന്‍ സിക്‌സറിന് തൂക്കിയ യുവിക്ക് പക്ഷെ നാലാമത്തെ പന്തില്‍ പിഴച്ചു. സിക്‌സര്‍ ആകുമെന്ന് ഉറപ്പായും പ്രതീക്ഷിച്ചിരുന്നൊരു ഷോട്ട് ബൗണ്ടറില്‍ ഉയര്‍ന്നുചാടിയ സിറാജിന്റെ കൈയ്യിലൊതുങ്ങി. 12 പന്തില്‍ 23 റണ്‍സടിച്ച യുവി മടങ്ങുമ്പോള്‍ ആദ്യ മൂന്നു പന്തില്‍ താരം പുറത്തെടുത്ത ഷോട്ടുകള്‍ മതിയായിരുന്നു ആരാധകര്‍ക്ക് ആഘോഷിക്കാന്‍.

സ്റ്റിയുവര്‍ട്ട് ബ്രോഡ് ആകുമോ എന്ന് ഭയപ്പെട്ടു

സ്റ്റിയുവര്‍ട്ട് ബ്രോഡ് ആകുമോ എന്ന് ഭയപ്പെട്ടു

യുവരാജ് മൂന്ന് സിക്‌സറുകളടിച്ചപ്പോള്‍ താന്‍ ഭയപ്പെട്ടിരുന്നതായി ചാഹല്‍ പിന്നീട് പറഞ്ഞു. സ്റ്റ്യുവര്‍ട്ട് ബ്രോഡിന്റെ അനുഭവം വരുമോ എന്നായിരുന്നു കരുതിയത്. യുവരാജ് മഹാനായ കളിക്കാരനാണ്. ചെറിയ മൈതാനം ആയതുകൊണ്ടുതന്നെ അതിനനുസരിച്ച് വിക്കറ്റ് ലഭിക്കാവുന്ന തരത്തിലായിരുന്നു എറിഞ്ഞത്. എന്നാല്‍, അവയെല്ലാം സിക്‌സറിലെത്തി. വിക്കറ്റ് ബാറ്റിങ്ങിന് അനുകൂലമായിരുന്നു. അതിനാല്‍ പന്തിന്റെ വേഗതയില്‍ ഏറ്റക്കുറച്ചില്‍ വരുത്താനായിരുന്നു തന്റെ പദ്ധതിയെന്നും താരം പറഞ്ഞു.

ആദ്യ ലോകകപ്പിലെ പ്രകടനം

ആദ്യ ലോകകപ്പിലെ പ്രകടനം

2007ലെ ആദ്യ ടി20 ലോകകപ്പിലാണ് ക്രിക്കറ്റ് ലോകം എക്കാലവും ഓര്‍മിക്കാവുന്ന പ്രകടനം യുവി പുറത്തെടുത്തത്. അന്ന് സ്റ്റ്യുവര്‍ട്ട് ബ്രോഡിനെതിരെ ആറു പന്തുകളും താരം സിക്‌സര്‍ പറത്തി. 12 പന്തില്‍ 50 റണ്‍സ് തികച്ച യുവിയുടെ റെക്കോര്‍ഡും ഇന്നും ആരും ഭേദിച്ചിട്ടില്ല. 16 പന്തില്‍ 58 റണ്‍സടിച്ചാണ് യുവരാജ് മടങ്ങിയത്. ആദ്യ ടി20 ലോകകപ്പില്‍ ഇന്ത്യ ചാമ്പ്യന്മാരുമായി.


Story first published: Friday, March 29, 2019, 14:27 [IST]
Other articles published on Mar 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X