വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഭയമില്ലാത്ത പൃഥ്വി ഓര്‍മിപ്പിക്കുന്നത് സച്ചിനെയും ഗാവസ്‌കറിനെയും'; വെസ്റ്റിന്‍ഡീസ് ഇതിഹാസം

അഭിനന്ദന പ്രവാഹവുമായി ലോകതാരങ്ങൾ | Oneindia Malayalam

രാജ്‌കോട്ട്: തന്റെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയടിച്ച് വരവറിയിച്ച കൗമാരതാരം പൃഥ്വി ഷായ്ക്ക് മുന്‍ താരങ്ങളുടെ അഭിനന്ദന പ്രവാഹമാണ്. കൂട്ടത്തില്‍, വെസ്റ്റിന്‍ഡീസ് ഇതിഹാസം കോട്‌നി വാല്‍ഷും പൃഥ്വിയുടെ ബാറ്റിങ്ങിനെക്കുറിച്ച് വിലയിരുത്തി. ഇന്ത്യയുടെ യുവതാരം സച്ചിന്‍ ടെണ്ടുല്‍ക്കറെയും സുനില്‍ ഗാവസ്‌കറെയുമാണ് ഓര്‍മിപ്പിക്കുന്നതെന്ന് വാല്‍ഷ് പറഞ്ഞു.

പൃഥ്വിക്കു പിന്നാലെ കോലിയും സെഞ്ച്വറിക്കരികെ... ടീം ഇന്ത്യന്‍ വന്‍ സ്‌കോറിലേക്ക്
പൃഥ്വി മനോഹരമായ ഇന്നിങ്‌സാണ് കാഴ്ചവെച്ചത്. ഭയമില്ലാതെ പന്തിനെ നേരിടുന്ന യുവതാരം സുനില്‍ ഗാവസ്‌കറിന്റെയും സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും യൗവ്വനകാലം ഓര്‍മപ്പെടുത്തുന്നു. പൃഥ്വിയുടെ ഉയരവും ഈ താരതമ്യത്തിന് വാല്‍ഷ് സൂചിപ്പിക്കുന്നുണ്ട്. പൃഥ്വി കട്ട് ഷോട്ടുകള്‍ കളിക്കുന്ന രീതിയും തന്നെ ആകര്‍ഷിച്ചു. താരത്തില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കാം. ആത്മവിശ്വാസത്തോടെ സ്വന്തം ഷോട്ടുകള്‍ കളിക്കാന്‍ കഴിയുന്നത് ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. വളരെ തൃപ്തികരമാണ് പൃഥ്വിയുടെ ഇന്നിങ്‌സെന്നും മുന്‍ വിന്‍ഡീസ് താരം പറഞ്ഞു.

prithvishaw

ആദ്യ ഇന്നിങ്‌സില്‍ തന്നെ ആക്രമിച്ചു കളിക്കുന്നു. പ്രിഥ്വിഷാ, ഭയമല്ലാത്ത ബാറ്റിങ് തുടരൂ എന്നാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പ്രതികരണം. ടെസ്റ്റ് കളിക്കാരനാണ് താനെന്ന് തെളിയിക്കുന്നതാണ് ഷായുടെ ആദ്യ ഇന്നിങ്‌സ് എന്നാല്‍ ഗാവസ്‌കറുടെ വിലയിരുത്തല്‍. മികച്ച ബാറ്റിങ് പിച്ചാണിത്. വിന്‍ഡീസ് ബൗളര്‍മാര്‍ പലപ്പോഴും അത്ര നന്നായി പന്തെറിഞ്ഞുമില്ല. എന്നിരുന്നാലും ഈ ശൈലിയില്‍ ബാറ്റുവീശുന്നത് തുടരണമെന്ന് ഗാവസ്‌കര്‍ പറഞ്ഞു.

പൃഥ്വി വിരേന്ദര്‍ സെവാഗിന്റെയും സച്ചിന്റെയും മിശ്രണത്തോടെയാണ് കളിക്കുന്നതെന്നാണ് പരിശീലകന്‍ രവി ശാസ്ത്രിയുടെ അഭിപ്രായം. ആദ്യ കളിയില്‍ ഒരുപിടി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ പൃഥ്വി 134 റണ്‍സെടുത്താണ് പുറത്തായത്. രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ടെസ്റ്റ് ക്രിക്കറ്റ് എന്നിവയില്‍ അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരം പൃഥ്വിയാണ്. ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന പതിനഞ്ചാമത്തെ ഇന്ത്യന്‍ താരംകൂടിയാണ് പൃഥ്വി.

Story first published: Friday, October 5, 2018, 10:23 [IST]
Other articles published on Oct 5, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X