For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രാജ്‌കോട്ടില്‍ ഇന്ത്യയുടെ കൂറ്റന്‍സ്‌കോറിന് മറുപടിയില്ല, വിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച... ആറിന് 94

കോലിയും ജഡേജയുമാണ് രണ്ടാംദിനെ സെഞ്ച്വറികള്‍ നേടിയത്

By Manu
1
44264
നായകന്‍ വിരാട് കോഹ്ലിയും സെഞ്ചുറി പൂര്‍ത്തിയാക്കി | Oneindia Malayalam

രാജ്കോട്ട്: ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന വിന്‍ഡീസ് രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ആറിന് 94 റണ്‍സെന്ന നിലയിലാണ്. കീമോ പോള്‍(13*) റോസ്റ്റന്‍ ചേസ്(27*) എന്നിവരാണ് പുറത്താവാതെ ക്രീസില്‍. കാര്‍ലോസ് ബ്രാത്ത്‌വൈറ്റ്(2) കിരണ്‍ പവല്‍(1) ഷെയ് ഹോപ്(10) ഹെത്മര്‍(10) ആംബ്രിസ്(12) ഡോവ്‌റിച്ച്(10) എന്നിവരാണ് പുറത്തായത്. ഇന്ത്യക്കായി മുഹമ്മദ് ഷമി രണ്ടുവിക്കറ്റെടുത്തു. അശ്വിന്‍, ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

1

നേരത്തെ ഒമ്പതു വിക്കറ്റിന് 649 റണ്‍സെടുത്ത് ഇന്ത്യ ഒന്നാമിന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആദ്യദിനം അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷായുടെ (134) സെഞ്ച്വറിയാണ് ഇന്ത്യക്കു കരുത്തായതെങ്കില്‍ രണ്ടാംദിനം ക്യാപ്റ്റന്‍ വിരാട് കോലിയും (139) രവീന്ദ്ര ജഡേജയും (100*) സെഞ്ച്വറി കണ്ടെത്തി. കരിയറിലെ 24ാമത് സെഞ്ച്വറിയാണ് കോലി നേടിയത്. എന്നാല്‍ ജഡേജയുടെ കന്നി ടെസ്റ്റ് സെഞ്ച്വറിയാണിത്. 230 പന്തുകളില്‍ 10 ബൗണ്ടറികളടങ്ങിയതായിരുന്നു കോലിയുടെ ഇന്നിങ്സ്. 132 പന്തില്‍ അഞ്ചു വീതം ബൗണ്ടറികളുടെയും സിക്സറുകളുടെയും അകമ്പടിയോടെയാണ് ജഡേജ മൂന്നക്കം തികച്ചത്.

റിഷഭ് പന്താണ് (92) രണ്ടാംദിനം ഇന്ത്യന്‍ നിരയില്‍ കസറിയ മറ്റൊരു താരം. ആര്‍ അശ്വിന്‍ (7), കുല്‍ദീപ് യാദവ് (12), ഉമേഷ് യാദവ് (22) എന്നിവരാണ് രണ്ടാംദിനം പുറത്തായ മറ്റു താരങ്ങള്‍. ജഡേജയോടൊപ്പം രണ്ടു റണ്‍സോടെ മുഹമ്മദ് ഷമി പുറത്താവാതെ നിന്നു. വിന്‍ഡീസിനു വേണ്ടി ദേവേന്ദ്ര ബിഷു നാലു വിക്കറ്റെടുത്തപ്പോള്‍ ഷെര്‍മാന്‍ ലൂയിസ് രണ്ടു വിക്കറ്റ് നേടി. ആദ്യദിനം പൃഥ്വി (134), ലോകേഷ് രാഹുല്‍ (0), ചേതേശ്വര്‍ പുജാര (86), അജിങ്ക്യ രഹാനെ (41) എന്നിവരാണ് പുറത്തായത്.

അരങ്ങേറ്റക്കാരനായ പൃഥ്വിയുടെ (134) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്സിന് അടിത്തറയിട്ടത്. കന്നി ടെസ്റ്റില്‍ തന്നെ സെഞ്ച്വറി കണ്ടെത്തിയതോടെ പുതിയ പല റെക്കോര്‍ഡുകളും 18 കാരന്‍ തന്റെ പേരില്‍ കുറിച്ചു. 154 പന്തുകളില്‍ 19 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് പൃഥ്വി 134 റണ്‍സ് നേടിയത്. 130 പന്തുകള്‍ നേരിട്ട പുജാരയുടെ ഇന്നിങ്സില്‍ 14 ബൗണ്ടറികളുണ്ടായിരുന്നു.
അക്കൗണ്ട് തുറക്കും മുമ്പ് തന്നെ രാഹുലിനെ നഷ്ടമായെങ്കിലും ഒരു തുടക്കക്കാരന്റെ ഒരു പരിഭ്രമവും കാണിക്കാതെ വളരെ ചടുലമായ ഇന്നിങ്സാണ് പൃഥ്വി കാഴ്ചവച്ചത്.

2

അക്കൗണ്ട് തുറക്കും മുമ്പ് തന്നെ രാഹുലിനെ നഷ്ടമായെങ്കിലും ഒരു തുടക്കക്കാരന്റെ ഒരു പരിഭ്രമവും കാണിക്കാതെ വളരെ ചടുലമായ ഇന്നിങ്‌സാണ് പൃഥ്വി കാഴ്ചവച്ചത്. വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് ഒരു പഴുതും നല്‍കാതെയായിരുന്നു താരത്തിന്റെ കുതിപ്പ്. രണ്ടാം വിക്കറ്റില്‍ പുജാരയ്‌ക്കൊപ്പം 206 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ പൃഥ്വിക്കു സാധിക്കുകയും ചെയ്തു.

3

വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് ഒരു പഴുതും നല്‍കാതെയായിരുന്നു താരത്തിന്റെ കുതിപ്പ്. രണ്ടാം വിക്കറ്റില്‍ പുജാരയ്ക്കൊപ്പം 206 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ പൃഥ്വിക്കു സാധിക്കുകയും ചെയ്തു. ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ജയത്തോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ മുന്നിലെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുടീമുകളും ഇറങ്ങിയത്. ജൂനിയര്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനും ഓപ്പണിങ് ബാറ്റ്സ്മാനുമായ പൃഥ്വി ഷാ ഈ മല്‍സരത്തിലൂടെ ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിച്ചു. ഇംഗ്ലണ്ടിനെതിരേ അവസാനമായി നടന്ന ടെസ്റ്റ് പരമ്പരയിലേക്കും താരം തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ശിഖര്‍ ധവാന്റെ പകരക്കാരനായാണ് പൃഥ്വി ഈ ടെസ്റ്റില്‍ ടീമിലില്‍ ഇടംപിടിച്ചത്.

ടീം
ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്.
വെസ്റ്റ് ഇന്‍ഡീസ്- ക്രെയ്ഗ് ബ്രാത്വെയ്റ്റ് (ക്യാപ്റ്റന്‍), കിരോണ്‍ പവല്‍, ഷെയ് ഹോപ്പ്, ഷിംറോണ്‍ ഹെറ്റ്മിര്‍, റോസ്റ്റോണ്‍ ചേസ്, സുനില്‍ ആംബ്രിസ്, ഷെയ്ന്‍ ഡോര്‍വിച്ച്, കീമോ പോള്‍, ദേവേന്ദ്ര ബിഷു, ഷെര്‍മാന്‍ ലെവിസ്, ഷാനോണ്‍ ഗബ്രിയേല്‍.

Story first published: Friday, October 5, 2018, 18:04 [IST]
Other articles published on Oct 5, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+