വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്ത് മിനുക്കാന്‍ ആന്‍ഡേഴ്‌സന്‍ തുപ്പല്‍ ഉപയോഗിച്ചോ? വിവാദം കൊഴുക്കുന്നു

വിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിനിടെയായിരുന്നു സംഭവം

സതാപംറ്റണ്‍: ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ഏറെ പ്രത്യേകതകള്‍ കൊണ്ടു ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊവിഡ് മഹാമാരിയെ തുടര്‍ന്നു നിര്‍ത്തി വച്ച അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മടങ്ങിവരവിന് തുടക്കമിട്ട മല്‍സരമായിരുന്നു ഇത്. മാത്രമല്ല ടെസ്റ്റിന്റെ ചരിത്രത്തില്‍ തന്നെ കാണികളെ പ്രവേശിപ്പിക്കാതെ നടത്തിയ ആദ്യത്തെ മല്‍സരമെന്ന നിലയിലും കളി ശ്രദ്ധിക്കപ്പെട്ടു. കൊവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു ഒന്നാം ടെസ്റ്റ്. ആവേശകരമായ മല്‍സരത്തില്‍ വിന്‍ഡീസ് ത്രസിപ്പിക്കുന്ന ജയവും സ്വന്തമാക്കിയിരുന്നു. ഈ മല്‍സരത്തെക്കുറിച്ച് ഒരു വിവാദമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്.

1

ടെസ്റ്റിനിടെ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ പന്തിന്റെ തിളക്കം കൂടാന്‍ തുപ്പല്‍ ഉപയോഗിച്ചുവെന്ന തരത്തിലുള്ള വിര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ചര്‍ച്ചയാവുന്നത്. കൊവിഡിനെ തുടര്‍ന്നു പന്തില്‍ തുപ്പല്‍ ഉപയോഗിക്കുന്നതിന് ഐസിസി വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതു ലംഘിച്ച് ആന്‍ഡേഴ്‌സന്‍ പന്തില്‍ തുപ്പല്‍ പ്രയോഗിച്ചുവെന്നാണ് ഉയരുന്ന ആരോപണം. ടെസ്റ്റിന്റെ അഞ്ചാം ദിവസത്തെ താരത്തിന്റെ ആക്ഷനാണ് സംശയമുയര്‍ത്തിയത്.

നിയമം ലംഘിച്ച് ഒന്നിലേറെ തവണ പന്തില്‍ തുപ്പല്‍ പ്രയോഗിച്ചാല്‍ അഞ്ചു റണ്‍സ് പെനല്‍റ്റിയായി എതിര്‍ ടീമിനു ലഭിക്കുമെന്ന് ഐസിസി മുന്നറിയിപ്പ് നല്‍കിയിരുന്നു. പന്തിന് തിളക്കം കൊണ്ടുവരാന്‍ ആന്‍ഡേഴ്‌സന്‍ അവസാന ദിവസം ശരിക്കും വിഷമിക്കുന്നത് കാണാമായിരുന്നുവെന്നും ഇതേ തുടര്‍ന്ന് താരം തുപ്പല്‍ ഉപയോഗിച്ചതാവാമെന്നുമാണ് വിമര്‍ശകരുടെ അഭിപ്രായം.

അഞ്ചാം ദിനത്തിലെ ആറാമത്തെ ഓവറിനിടെയുള്ള ദൃശ്യങ്ങളാണ് ആന്‍ഡേഴ്‌സന്‍ പന്തില്‍ തുപ്പല്‍ ഉപയോഗിച്ചുവെന്നതിന് ഉദാഹരണമായി വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. പക്ഷെ ദൃശ്യത്തില്‍ താരം അത് ചെയ്തിട്ടുണ്ടോയെന്ന കാര്യം അത്ര വ്യക്തമല്ല. ക്യാമറ ആംഗിള്‍ ആണ് ഇതിനു കാരണം. എന്നാല്‍ വിവാദത്തെ തുടര്‍ന്നു സ്‌കൈ സ്‌പോര്‍ട്‌സ് ചാനല്‍ മറ്റൊരു ക്യാമറ ആംഗിളില്‍ നിന്നുള്ള ദൃശ്യം പുറത്തുവിട്ടിട്ടുണ്ട്. തുപ്പലല്ല, മറിച്ച് മുഖത്തു നിന്നുള്ള വിയര്‍പ്പ് കൊണ്ടാണ് ആന്‍ഡേഴ്‌സന്‍ പന്ത് മിനുക്കുന്നതെന്ന് ഇതില്‍ നിന്നു വ്യക്തമാണ്. പന്തില്‍ വിയര്‍പ്പ് ഉപയോഗിക്കുന്നതിന് ഐസിസി വിലര്‍ക്കേര്‍പ്പെടുത്തിയിട്ടില്ല. തുപ്പലിനു പകരം വിയര്‍പ്പ് ഉപയോഗിക്കാമെന്നാണ് ഐസിസി നിര്‍ദേശിച്ചിരിക്കുന്നത്.

ആന്‍ഡേഴ്‌സന്‍ വിയര്‍പ്പ് തന്നെയാണ് ഉപയോഗിച്ചതെന്ന കാര്യം കമന്റേറ്ററും മുന്‍ ഇംഗ്ലണ്ട് നായകനായ നാസര്‍ ഹുസൈനും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. താന്‍ ഇക്കാര്യം അപ്പോള്‍ തന്നെ ക്യാമറന്‍മാരുടെ സഹായത്തോടെ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ഹുസൈന്‍ വ്യക്തമാക്കി.

Story first published: Monday, July 13, 2020, 17:12 [IST]
Other articles published on Jul 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X