IPL 2020: സ്വപ്‌നങ്ങള്‍ക്കു ബ്രേക്ക്... ധോണി വീണ്ടും നാട്ടില്‍, സിഎസ്‌കെ ക്യാംപ് നിര്‍ത്തിവച്ചു

റാഞ്ചി: ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തി അതു വഴി ദേശീയ ടീമിലേക്കും, തുടര്‍ന്നു ടി20 ലോകകപ്പിലും കളിക്കുകയെന്ന ലക്ഷ്യത്തോടെയെത്തിയ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി ജന്‍മനാടായ റാഞ്ചിയില്‍ തിരിച്ചെത്തി. കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാംപ് നിര്‍ത്തി വച്ചതോടെയാണ് ടീമിന്റെ നായകന്‍ കൂടിയായ ധോണിക്കു മടങ്ങിപ്പോവേണ്ടി വന്നത്. മാര്‍ച്ച് 29നായിരുന്നു ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ കൊറോണ വൈറസ് രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്കു നീട്ടി വച്ചിരുന്നു.

നാട്ടില്‍ തിരിച്ചെത്തിയെങ്കിലും വെറുതെയിരിക്കാന്‍ ധോണി തയ്യാറല്ല. സമൂഹ മാധ്യമങ്ങളിലൂടെ അദ്ദേഹത്തിന്റെ നിരവധി വീഡിയോകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ജെഎസ്‌സിഎയുടെ അന്താരാഷ്ട്ര സ്റ്റേഡിയം കോംപ്ലക്‌സില്‍ ധോണി ബാഡ്മിന്റണ്‍ കളിക്കുന്നതാണ് ഒരു വീഡിയോ. മറ്റൊന്നില്‍ തന്റെ ആഡംബര ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ച് പുറത്തിറങ്ങിയ ധോണിയെ വളഞ്ഞ ആരാധകര്‍ ഒപ്പം സെല്‍ഫിയെടുക്കുന്നതും കാണാം.

IPL 2020: കാത്തിരുന്നിട്ട് കാര്യമുണ്ടോ? ഐപിഎല്‍ ഉടമകളുടെ യോഗം കഴിഞ്ഞു, പ്രതികരണം ഇങ്ങനെ

സച്ചിന്‍റെ നൂറില്‍ 100ന് ഇന്നു 'പിറന്നാള്‍'.. എങ്ങനെ മറക്കും ആ സുവര്‍ണദിനം? എതിരാളികള്‍ ഇവര്‍

സിഎസ്‌കെ മാത്രമല്ല ഐപിഎല്ലില്‍ പങ്കെടുക്കുന്ന മറ്റ് ഫ്രാഞ്ചൈസികളും തങ്ങളുടെ പരിശീലന ക്യാംപ് നിര്‍ത്തി വച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ക്യാംപുകള്‍ പുനരാരംഭിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 21നായിരുന്നു വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സിന്റെ പരിശീലന ക്യാംപ് ആരംഭിക്കേണ്ടിയിരുന്നത്. ഇത് നീട്ടി വച്ചിട്ടുണ്ട്. സിഎസ്‌കെയെക്കൂടാതെ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്, മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നിവരാണ് പരിശീലന ക്യാംപികള്‍ നിര്‍ത്തി വച്ചിട്ടുള്ളത്.

സ്വപ്‌ന വിക്കറ്റുകള്‍ അവരുടത്... രണ്ടു പേര്‍, വെളിപ്പെടുത്തി പാക് സെന്‍സേഷന്‍ ഹസ്‌നെയ്ന്‍

അതിനിടെ ഐപിഎല്ലിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഫ്രാഞ്ചൈസി ഉടമകള്‍ തിങ്കളാഴ്ച ടെലി-കോണ്‍ഫറന്‍സിങ് വഴി യോഗം ചേര്‍ന്നിരുന്നു. ഗൗരവമുള്ള വിഷയങ്ങള്‍ ചര്‍ച്ചയില്‍ വന്നില്ലെന്നും വെറുമൊരു ഫോളോഅപ്പ് മീറ്റിങായിരുന്നു ഇതെന്നുമായിരുന്നു ഫ്രാഞ്ചൈസി ഉടമയുടെ പ്രതികരണം. എന്താണ് സംഭവിക്കുകയെന്നു കാത്തിരുന്നു കാണേണ്ടിവരും. എല്ലാ ആഴ്ചയിലും ഈ തരത്തില്‍ തങ്ങള്‍ യോഗം വിളിച്ച് പുരോഗതി ചര്‍ച്ച ചെയ്യും. കാര്യങ്ങള്‍ മെച്ചപ്പെടുകയാണെങ്കില്‍ മാത്രമേ ഐപിഎല്ലുമായി മുന്നോട്ടു പോവാന്‍ സാധിക്കുകയുള്ളൂവെന്നും ഫ്രാഞ്ചൈസി ഉടമ അറിയിച്ചിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, March 17, 2020, 10:47 [IST]
Other articles published on Mar 17, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X