ഐപിഎല്‍ സീസണില്‍ ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ രഹസ്യം വെളിപ്പെടുത്തി ഫ്‌ളമിങ്

Posted By: rajesh mc

ചെന്നൈ: ഐപിഎല്‍ നടപ്പു സീസണില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി കാര്യമായ പ്രകടനം നടത്തുമെന്ന് കടുത്ത ആരാധകര്‍പോലും കരുതിയിരിക്കില്ല. കാരണം, അടുത്തിടെയായി ധോണിക്ക് ഇന്ത്യന്‍ ടീമിനായി റണ്‍ കണ്ടെത്താന്‍ കഴിയുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍, കണക്കുകൂട്ടലുകളൊക്കെ തെറ്റിച്ച് തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ധോണി പുറത്തെടുത്തത്.

ധോണിയുടെ ഇപ്പോഴത്തെ ബാറ്റിങ് പ്രകടനത്തിന് പിന്നില്‍ കഠിനാധ്വാനമാണെന്നാണ് ചെന്നൈ കോച്ച് സ്റ്റീഫന്‍ ഫ് ളമിങ് പറയുന്നത്. ടൂര്‍ണമെന്റിന് മുന്‍പ് കഠിനമായ പരിശീലനത്തിലായിരുന്നു. കൂടുതല്‍ സമയം പരിശീലനത്തിനായി മാറ്റിവെച്ചു. തങ്ങളെക്കാള്‍ മുന്‍പ് നെറ്റിലിറങ്ങുകയും ഒടുവിലായി മടങ്ങുകയുമായിരുന്നു ധോണിയുടെ രീതി.

dhoni

തന്റെ പഴയകാല കൂറ്റനടികള്‍ നെറ്റില്‍ കൂടുതല്‍ പ്രാക്ടീസ് ചെയ്തതിന് ഫലമുണ്ടായി. ഫൂട് വര്‍ക്കിലും മറ്റും കാര്യമായ പുരോഗതിയുണ്ടാക്കാനും ധോണിക്കു കഴിഞ്ഞു. മികച്ച ഫിനിഷര്‍ എന്ന നിലയിലേക്ക് മടങ്ങാനും അദ്ദേത്തിനായി. കഠിനമായ പരിശീലനം തന്നെയാണ് ധോണിയുടെ മികവിന് പിന്നിലെന്നും ഫ്‌ളമിങ് വ്യക്തമാക്കി.

പന്ത്രണ്ട് മത്സരങ്ങളില്‍ നിന്നായി 413 റണ്‍സ് ആണ് ധോണി ഇതുവരെയായി സ്‌കോര്‍ ചെയ്തത്. കൂടുതല്‍ സിക്‌സറടിച്ച കളിക്കാരിലും ധോണി മുമ്പനായുണ്ട്. അവസാന ഓവറുകളില്‍പോലും വെടിക്കെട്ട് മറക്കുന്ന ധോണിയെ അല്ല ക്രീസില്‍ കാണുന്നത്. ഈ മികവ് അന്താരാഷ്ട്ര ക്രിക്കറ്റിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, May 15, 2018, 19:11 [IST]
Other articles published on May 15, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍