ധോണി പുറത്തുപോകേണ്ട സമയമായി; വിവാദ പരാമര്‍ശവുമായി അഗാര്‍ക്കര്‍

Posted By:

മുംബൈ: രാജ്‌കോട്ട് ടി20 മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് ഇന്ത്യ തോറ്റതോടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ വിരമിക്കല്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ടി20യില്‍ ധോണിയുടെ കാലം കഴിഞ്ഞെന്നാണ് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. മത്സരത്തില്‍ ധോണിയുടെ മെല്ലെപ്പോക്ക് ഇന്ത്യയുടെ ജയസാധ്യത ഇല്ലാതാക്കിയിരുന്നു.

അണ്ടര്‍ 19 എഎഫ്സി ക്വാളിഫയറില്‍ ഇന്ത്യയുടെ തുടക്കം പാളി, സഊദി 5-0ന് തകര്‍ത്തു

ധോണി ടീമില്‍ നിന്നും പിന്‍വാങ്ങേണ്ട സമയമായെന്ന് മുന്‍ ഇന്ത്യന്‍ ബൗളര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞു. ക്രീസിലെത്തി നിലയുറപ്പിക്കാന്‍ ധോണി സമയമെടുക്കുന്നുണ്ട്. ഇത് ടി20 ക്രിക്കറ്റിന് യോജിച്ചതല്ല. ധോണിയെ ടീമിലെടുക്കുന്നതിനെക്കുറിച്ച് വീണ്ടുവിചാരം ചെയ്യണമെന്നും അഗാര്‍ക്കല്‍ വ്യക്തമാക്കി.

 ajith-agarkar

ധോണി ക്രീസിലെത്തുമ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത് 65 പന്തില്‍ 130 റണ്‍സാണ്. എന്നാല്‍ കൂറ്റനടികള്‍ക്ക് ശ്രമിക്കാതെ ധോണി സിംഗിളുകളെടുത്ത് കളിക്കാനാണ് ശ്രമിച്ചത്. പന്ത് ഹിറ്റ് ചെയ്യാനുള്ള ധോണിയുടെ ശ്രമം പലപ്പോഴും പരാജയപ്പെടുകയും ചെയ്തു. ഇത് ഇന്ത്യയുടെ സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്തു.

ഒരു വശത്ത് വിരാട് കോലി മികച്ചരീതിയില്‍ റണ്‍സെടുക്കുമ്പോഴാണ് ധോണിയുടെ മെല്ലെപ്പോക്കെന്നതില്‍ ആരാധകര്‍ക്കും രോഷമുണ്ട്. ധോണി പഴയ പ്രതാപത്തിലേക്ക് മടങ്ങിവരാന്‍ കഴിയില്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കെ ടി20 മത്സരങ്ങളില്‍ ധോണിയെ ഉള്‍പ്പെടുത്തുന്നത് സെലക്ടര്‍മാര്‍ പരിശോധനയ്ക്ക് വിധേയമാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.


Story first published: Monday, November 6, 2017, 8:49 [IST]
Other articles published on Nov 6, 2017
Please Wait while comments are loading...