അണ്ടര്‍ 19 എഎഫ്സി ക്വാളിഫയറില്‍ ഇന്ത്യയുടെ തുടക്കം പാളി, സഊദി 5-0ന് തകര്‍ത്തു

Posted By: കാശ്വിന്‍

ദമാം: എഎഫ്സി അണ്ടർ 19 ചാമ്പ്യന്‍ഷിപ്പ് ക്വാളിഫയറിലെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യക്ക് കനത്ത തോല്‍വി. ഗ്രൂപ്പ് ഡിയില്‍ സഊദി അറേബ്യയോട് മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് തരിപ്പണമായത്.

തുടക്കം മുതല്‍ ഇന്ത്യന്‍ മധ്യനിരക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയ സഊദി ടീം പിഴവുകള്‍ക്കായി കാത്തിരുന്നു. ഒമ്പതാം മിനുട്ടില്‍ വിംഗിലൂടെയുള്ള മുന്നേറ്റം ധീരജ് സിംഗ് തടയുകയായിരുന്നു.

പതിനഞ്ചാം മിനുട്ടില്‍ ഇന്ത്യന്‍ പ്രതിരോധപ്പിഴവില്‍ സഊദി ലീഡെടുത്തു. അന്‍വര്‍ അലിയുടെ പാസ് അബ്ദുല്ല അല്‍ഹമദാനാണ് ലഭിച്ചത്. അനായാസം അബ്ദുല്ല പന്ത് വലയിലെത്തിച്ചു.

afc

രണ്ടാം പകുതിയില്‍, അമ്പതാം മിനുട്ടില്‍ ഫെറാസ് അല്‍ബ്രികാന്റെ ഗോളില്‍ സഊദി ലീഡെടുത്തു.ഇന്ത്യയുടെ കോച്ച് ലൂയിസ് നോര്‍ട്ടന്‍ ഡി മാറ്റോസ് രണ്ട് പേരെ - എഡ്മുണ്ട്, അമര്‍ജിത് സിംഗ്- കളത്തിലിറക്കി നോക്കിയെങ്കിലും രക്ഷയുണ്ടായില്ല. എഴുപത്തഞ്ചാം മിനുട്ടില്‍ അല്‍ ഷഹ്‌റാനിയുടെ ഗോളില്‍ സഊദി 3-0ന് മുന്നിലെത്തി. എണ്‍പത്തൊന്നാം മിനുട്ടിലും എണ്‍പത്താറാം മിനുട്ടിലും അല്‍ ബ്രികാന്‍ സ്‌കോര്‍ ചെയ്തു. ഇതോടെ, 5-0ന് ആതിഥേയര്‍ ജയം ആധികാരികമാക്കി.

ഇന്ന് യെമനെതിരെയാണ് ഇന്ത്യയുടെ മത്സരം. എട്ടിന് തുര്‍ക് മെനിസ്ഥാനെയും നേരിടും.

Story first published: Monday, November 6, 2017, 8:51 [IST]
Other articles published on Nov 6, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍