വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത് ധോണിയെപ്പോലെ... സാമ്യതകള്‍ ചൂണ്ടിക്കാട്ടി ചഹര്‍, ചില വ്യത്യാസങ്ങളുമുണ്ട്- അറിയാം

ഇരുവര്‍ക്കു കീഴിലും കളിച്ചിട്ടുള്ള താരമാണ് ചഹര്‍

chahr

മുംബൈ: ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സി ശൈലിയുമായി ഏറെ സാമ്യങ്ങളുള്ളത് നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മയ്ക്കാണെന്നു യുവ പേസര്‍ ദീപക് ചഹര്‍. ഇരുവര്‍ക്കു കീഴിലും കളിച്ചിട്ടുള്ള താരം കൂടിയാണ് ചഹര്‍. നിലവില്‍ ഐപിഎല്ലില്‍ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമാണ് അദ്ദേഹം. സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലിക്കു പകരം രോഹിത് ദേശീയ ടീമിനെ നയിച്ചപ്പോഴാണ് ചഹര്‍ കീഴില്‍ കളിച്ചിട്ടുള്ളത്.

ധോണി ഉയരങ്ങളിലേക്കു കുതിച്ചു, പക്ഷെ താന്‍... സൗഹൃദത്തെ ബാധിച്ചോ? വെളിപ്പെടുത്തി മുന്‍ സഹതാരംധോണി ഉയരങ്ങളിലേക്കു കുതിച്ചു, പക്ഷെ താന്‍... സൗഹൃദത്തെ ബാധിച്ചോ? വെളിപ്പെടുത്തി മുന്‍ സഹതാരം

ബാറ്റിങില്‍ ബെസ്റ്റ് ആര്? തിരഞ്ഞെടുത്ത് വാര്‍ണറും വില്ല്യംസണും... രണ്ടു ലിസ്റ്റിലും കോലിബാറ്റിങില്‍ ബെസ്റ്റ് ആര്? തിരഞ്ഞെടുത്ത് വാര്‍ണറും വില്ല്യംസണും... രണ്ടു ലിസ്റ്റിലും കോലി

ധോണിയും രോഹിതും കരിയറില്‍ തന്റെ വളര്‍ച്ചയ്ക്കായി ഏറെ സഹായിച്ചിട്ടുണ്ടെന്നു ചഹര്‍ വ്യക്തമാക്കി. സിഎസ്‌കെയ്ക്കു വേണ്ടി നടത്തിയിട്ടുള്ള മികച്ച പ്രകടനമാണ് താരത്തെ ദേശീയ ടീമിലെത്തിക്കുന്നത്. 2018ല്‍ ഇന്ത്യക്കായി അരങ്ങേറിയ ചഹര്‍ കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരായ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ എട്ടു വിക്കറ്റുകള്‍ കൊയ്തിരുന്നു.

ധോണിയും രോഹിത്തും കൂള്‍

ഓരോരുത്തര്‍ക്കും വ്യത്യസ്തമായ ക്യാപ്റ്റന്‍സി ശൈലിയായിരിക്കും. വിരാട് കോലി വളരെ അഗ്രസീവായ നായകനാണ്. എന്നാല്‍ രോഹിത്തും ധോണിയും ഒരുപോലെയാണ്, കളിക്കളത്തില്‍ ഇരുവരും വളരെ കൂളായിരിക്കുമെന്ന് ചഹര്‍ പറഞ്ഞു. ധോണിക്കും രോഹിത്തിനും അത്ര പെട്ടെന്നൊന്നും കോപം വരില്ല. ടീമിലെ ഓരോ താരത്തില്‍ നിന്നും മികച്ച പ്രകടനം കൊണ്ടുവരാന്‍ ശ്രമിക്കുന്നവരാണ് ഇരുവരുമെന്നും ചഹര്‍ വിശദമാക്കി.

ഇടയ്ക്കിടെ നിര്‍ദേശം നല്‍കും

ടീമിന്റെ വിക്കറ്റ് കീപ്പര്‍ കൂടി ആയതിനാല്‍ തന്നെ ധോണി ഓവറിനിടെ പോലും ഇടയ്ക്കിടെ വന്ന് ഉപദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. രോഹിത് പലപ്പോഴും മിഡ് ഓഫിലാണ് ഫീല്‍ഡ് ചെയ്യാറുള്ളത്. ബൗളര്‍മാരെ വിശ്വസിക്കുന്ന ക്യാപ്റ്റനാണ് അദ്ദേഹം. സ്വന്തം ഫീല്‍ഡിങ് സെറ്റപ്പുമായി മുന്നോട്ട് പോവാന്‍ രോഹിത് ചിലപ്പോള്‍ സമ്മതിക്കാറുണ്ട്.
മറുഭാഗത്ത് ഓരോ ബാറ്റ്‌സ്മാന്റെയും കരുത്തും ദൗര്‍ബല്യവും എവിടെയാണെന്നു ധോണിക്കറിയാം. ഇത് കണക്കിലെടുത്താണ് ഫീല്‍ഡിങ് ക്രമീകരണം നടത്താറുള്ളത്. അദ്ദേഹത്തിന്റെ അനുഭവസമ്പത്താണ് ഇതിനു കാരണമെന്നും ചഹര്‍ ചൂണ്ടിക്കാട്ടി.

വ്യത്യാസങ്ങള്‍

ധോണിയും രോഹിത്തും തമ്മില്‍ സാമ്യങ്ങള്‍ മാത്രമല്ല ചില വ്യത്യാസങ്ങള്‍ കൂടിയുണ്ടെന്നു ചഹര്‍ അഭിപ്രായപ്പെട്ടു. ഇരുവര്‍ക്കു കീഴിലും ആസ്വദിച്ചാണ് കളിക്കാറുള്ളത്. തന്നില്‍ ഏറെ വിശ്വാസമര്‍പ്പിച്ച ക്യാപ്റ്റനാണ് രോഹിത്. എന്നാല്‍ കരിയറില്‍ കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് മഹി ഭായിയോടാണ്. വലിയ വിശ്വാസമാണ് അദ്ദേഹം തന്നിലര്‍പ്പിച്ചത്.
ടി20യില്‍ ധോണിയും രോഹിത്തും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. ടീം സെലക്ഷക്ഷനിലേക്കു വന്നാല്‍ പ്ലെയിങ് ഇലവനില്‍ വളരെ കുറച്ചു മാറ്റങ്ങള്‍ മാത്രമേ മഹി ഭായ് വരുത്തൂ. ഒരു വിജയഫോര്‍മുല കണ്ടെത്തിയാല്‍ അത് തുടര്‍ന്നു കൊണ്ടുപോവാനാണ് അദ്ദേഹം ശ്രമിക്കുക.
എന്നാല്‍ രോഹിത് ഭായിക്ക് മാറ്റങ്ങള്‍ വരുത്താന്‍ ഇഷ്ടമാണ്. ചിലപ്പോള്‍ ആറോവര്‍ പവര്‍പ്ലേയില്‍ ആറു ബൗളര്‍മാരെ അദ്ദേഹം പരീക്ഷിച്ചേക്കും. എതിര്‍ ബാറ്റ്‌സ്മാന്‍ നിലയുറപ്പിക്കാന്‍ അനുവദിക്കാതിരിക്കാന്‍ വേണ്ടിയാണിത്. ഇതാണ് ധോണിയും രോഹിത്തും തമ്മിലുള്ള വ്യത്യാസമെന്നും ചഹര്‍ വിശദമാക്കി.

Story first published: Sunday, April 26, 2020, 12:28 [IST]
Other articles published on Apr 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X