വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: സീസണിന്റെ തുടക്കം ഗംഭീരമാക്കിയവര്‍ ആരോക്കെ?

ട്വന്റി ക്രിക്കറ്റ് ലീഗില്‍ ലോകത്ത് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന കുട്ടിക്രിക്കറ്റ് ടൂര്‍ണമെന്റ് ഏന്ത്? ചോദ്യത്തിന് ഏവര്‍ക്കും സംശയിക്കാതെ തന്നെ മറുപടി പറയാം. അത് ബിസിസിഐ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ആണെന്ന്. കോടികളുടെ കുത്തൊഴുക്കായ ഐപിഎല്‍ 2007ലാണ് ബിസിസിഐ ആരംഭിക്കുന്നത്. 11ാം സീസണിലെത്തിയിരിക്കുന്ന ഐപിഎല്‍ ഇന്ന് ആരാധകരുടെ പിന്തുണയില്‍ ലോകത്തെ മൊത്തം സ്‌പോര്‍ട്‌സ് ലീഗുകളില്‍ ആറാം സ്ഥാനത്താണുള്ളത്.

ഐപിഎല്‍ കഴിഞ്ഞാല്‍ ആസ്‌ത്രേലിയയിലെ ബിഗ് ബാഷ് ലീഗും ഇംഗ്ലണ്ടിലെ നാറ്റ്‌വെസ്റ്റ് ട്വന്റി ബ്ലാസ്റ്റ് ലീഗുമാണ് തൊട്ടുപിന്നില്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട കുട്ടിക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍. അതുകൊണ്ട് തന്നെ ഐപിഎല്‍ പോലോത്ത ഗ്ലാമര്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുകായെന്നത് താരങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഐപിഎല്ലിലൂടെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച പല താരങ്ങളും ദേശീയ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഐപിഎല്ലില്‍ സീസണിലെ റണ്‍വേട്ടക്കാരെയും വിക്കറ്റ് വേട്ടക്കാരെയും മറ്റു റെക്കോഡ് നേട്ടക്കാരെയും അറിയുകായെന്നത് ക്രിക്കറ്റ് ആരാധകര്‍ക്ക് എപ്പോഴും താല്‍പ്പര്യമുള്ള കാര്യവുമാണ്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാര്‍ക്ക് ഓറഞ്ച് ക്യാപും വിക്കറ്റ് നേടുന്നതില്‍ മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് പര്‍പ്പിള്‍ ക്യാപും ഓരോ മല്‍സരത്തിലെയും മാറ്റങ്ങള്‍ക്ക് അനുസരിച്ച് താരങ്ങള്‍ക്ക് നല്‍കുകയും ചെയ്യുന്നു. കൂടാതെ സിക്‌സറുകളിലും ഫീല്‍ഡിങിലും എന്നിങ്ങനെ കളിയുടെ നിര്‍ണായക നേട്ടങ്ങള്‍ക്ക് വരെ സമ്മാനത്തുക ഉള്‍പ്പെടെയുള്ളവ സംഘാടകര്‍ ഓരോ ഐപിഎല്‍ മല്‍സരത്തിനു ശേഷവും താരങ്ങള്‍ക്ക് നല്‍കുന്നു. ഓരോ ക്രിക്കറ്റ് താരങ്ങളെ സംബന്ധിച്ചും ഐപിഎല്‍ എന്നത് ഏറ്റവും വലിയ വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണെന്ന് കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടാവാനിടയില്ല.. സീസണിലെ ഇതുവരെയുള്ള റണ്‍, വിക്കറ്റ് വേട്ടക്കരെയും മറ്റു സവിശേഷതകളെയും ഒന്ന് വിലയിരുത്താം...

ipl

റണ്‍വേട്ടയില്‍ കോഹ്‌ലി, സിക്‌സറില്‍ റസ്സല്‍

സചിന്‍ ടെണ്ടുല്‍ക്കറിനുു ശേഷം ഇതിഹാസ പട്ടികയിലേക്ക് ഓരോദിനവും ചുവടുവച്ചുകൊണ്ടിരിക്കുന്ന നിലവിലെ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായ ഇന്ത്യയുടെ വിരാട് കോഹ്‌ലിയാണ് ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ മുന്നില്‍ നില്‍ക്കുന്നത്. സീസണിലെ നാല് മല്‍സരങ്ങളില്‍ നിന്ന് രണ്ട് അര്‍ധസെഞ്ച്വറിയുള്‍പ്പെടെ 201 റണ്‍സാണ് കോഹ്‌ലി ഇതുവരെ നേടിയത്. മുംബൈ ഇന്ത്യന്‍സിനെതിരേ പുറത്താവാതെ നേടിയ 92 റണ്‍സാണ് കോഹ്‌ലിയുടെ ടോപ്‌സ്‌കോര്‍.

രാജസ്ഥാന്‍ റോയല്‍സിന്റെ സഞ്ജു വി സാംസണാണ് റണ്‍വേട്ടയില്‍ കോഹ്‌ലിക്കു പിറകില്‍. കോഹ്‌ലിയേക്കാള്‍ ഒരു മല്‍സരം കുറവ് കളിച്ച സഞ്ജു 178 റണ്‍സ് നേടിയാണ് രണ്ടാംസ്ഥാനത്തുള്ളത്. ബാംഗ്ലൂരിനെതിരേ പുറത്താവാതെ നേടിയ 92 റണ്‍സാണ് ഈ സീസണില്‍ സഞ്ജുവിന്റെ മികച്ച സ്‌കോര്‍. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ആന്ദ്രെ റസ്സലാണ് റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്ത്. നാല് മല്‍സരങ്ങളില്‍ നിന്ന് 153 റണ്‍സാണ് താരം നേടിയിട്ടുള്ളത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ പുറത്താവാതെ നേടിയ 88 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മികച്ച ബാറ്റിങ് സ്‌ട്രൈക്ക് റേറ്റും റസ്സലിന്റെ പേരിലാണ്.

viratkohli

സിക്‌സറില്‍ റസ്സല്‍ തന്നെയാണ് ഒന്നാമന്‍. 19 സിക്‌സറുകളാണ് നാല് മല്‍സരങ്ങളില്‍ നിന്ന് താരം അടിച്ചുകൂട്ടിയത്. 12 സിക്‌സറുമായി സഞ്ജുവും 11 സിക്‌സറുമായി മുംബൈ ഇന്ത്യന്‍സിന്റെ എര്‍വിന്‍ ലെവിസുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ബൗണ്ടറികളില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഓപണര്‍ ശിഖര്‍ ധവാനാണ് മുന്നില്‍. 22 ബൗണ്ടറികളാണ് മൂന്നു മല്‍സരങ്ങളില്‍ നിന്ന് ധവാന്‍ അടിച്ചത്.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയാര്‍ന്ന അര്‍ധസെഞ്ച്വറി സീസണിന്റെ തുടക്കത്തില്‍ തന്നെ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഓപണര്‍ ലോകേഷ് രാഹുല്‍ തന്റെ പേരിലാക്കിയിരുന്നു. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ 14 പന്തില്‍ നിന്ന് അര്‍ധസെഞ്ച്വറി കുറിച്ചാണ് രാഹുല്‍ റെക്കോഡ് ബുക്കില്‍ ഇടംപിടിച്ചത്. ബാംഗ്ലൂരിനെതിരേ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നേടിയ 94 റണ്‍സാണ് ഈ സീസണിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.


വിക്കറ്റ് വേട്ടയില്‍ മുന്നില്‍ അരങ്ങേറ്റക്കാരന്‍

11ാമത് ഐപിഎല്ലിലെ വിക്കറ്റ് വേട്ടയില്‍ രണ്ട് പേര്‍ ഒപ്പത്തിനൊപ്പം നില്‍ക്കുമ്പോള്‍ മികച്ച എക്കണോമിയുടെ പിന്‍ബലത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഈ സീസണില്‍ മുംബൈയിലൂടെ ടൂര്‍ണമെന്റില്‍ അരങ്ങേറ്റം കുറിച്ച സ്പിന്നര്‍ മായങ്ക് മാര്‍ക്കയണ്ഡെയാണ്. നാല് മല്‍സരങ്ങളില്‍ നിന്ന് എട്ടു വിക്കറ്റാണ് ഇതുവരെ താരം നേടിയിട്ടുള്ളത്. ഹൈദരാബാദിനെതിരേ 23 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മാര്‍ക്കണ്ഡെയുടെയും ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു താരത്തിന്റെയും മികച്ച ബൗളിങ് പ്രകടനം.

നാല് മല്‍സരങ്ങളില്‍ നിന്ന് എട്ടു വിക്കറ്റ് വീഴ്ത്തിയാണ് ബാംഗ്ലൂരിന്റെ ക്രിസ് വോക്‌സ് വിക്കറ്റ് വേട്ടക്കാരില്‍ മാര്‍ക്കണ്ഡെയ്‌ക്കൊപ്പം മല്‍സരിക്കുന്നത്. കെകെആറിനെതിരേ 36 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് വോക്‌സിന്റെ ടൂര്‍ണമെന്റിലെ മികച്ച ബൗളിങ് പ്രകടനം. കൊല്‍ക്കത്തന്‍ സ്പിന്നര്‍ സുനില്‍ നരെയ്‌നാണ് മൂന്നാം സ്ഥാനത്ത്. നാല് മല്‍സരങ്ങളില്‍ നിന്ന് ഏഴു വിക്കറ്റാണ് താരം നേടിയിട്ടുള്ളത്. ഏഴു വിക്കറ്റുമായി ബാംഗ്ലൂരിന്റെ ഉമേഷ് യാദവ് തൊട്ടുപിന്നിലുണ്ടെങ്കിലും മികച്ച ബൗളിങ് എക്കണോമി നരെയ്‌നെ മുന്നിലെത്തിക്കുകയായിരുന്നു. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബൗളിങ് എക്കണോമി നരെയ്‌ന്റെ പേരില്‍ തന്നെയാണ്. 5.46 ആണ് നരെയ്‌ന്റെ ബൗളിങ് എക്കണോമി.

Story first published: Wednesday, April 18, 2018, 17:14 [IST]
Other articles published on Apr 18, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X