വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി ഡാ... അന്ന് 10 ഇന്നിങ്‌സില്‍ 134, ഇന്ന് ഒരിന്നിങ്‌സില്‍ 149 റണ്‍സ് !! വാഴ്ത്തി ക്രിക്കറ്റ് ലോകം

ഇന്ത്യന്‍ ക്യാപ്റ്റനെ പ്രശംസ കൊണ്ട് മൂടി പ്രമുഖര്‍

വിരാട് കോലിക്ക് അപൂര്‍വ്വ റെക്കോര്‍ഡുകള്‍ | Oneindia Malayalam

ബെര്‍മിങ്ഹാം: വിമര്‍ശകര്‍ക്ക് ഇതിനേക്കാള്‍ മികച്ചൊരു മറുപടി കൊടുക്കാനില്ല. ലോക ക്രിക്കറ്റിലെ ഇതിഹാസങ്ങളുടെ നിരയിലേക്ക് അതിവേഗം വളരുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ കോലിയുടെ വണ്‍മാന്‍ ഷോയാണ് ഇന്ത്യയെ രക്ഷിച്ചത്.

ലാറയ്ക്കും മുകളില്‍ ഇനി കോലി!! കുറിച്ചത് ലോക റെക്കോര്‍ഡ്... ബ്രാഡ്മാന് അരികെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ലാറയ്ക്കും മുകളില്‍ ഇനി കോലി!! കുറിച്ചത് ലോക റെക്കോര്‍ഡ്... ബ്രാഡ്മാന് അരികെ ഇന്ത്യന്‍ ക്യാപ്റ്റന്‍

ഇതിനു മുമ്പ് 2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ 10 ഇന്നിങ്‌സുകളില്‍ നിന്നും വെറും 134 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. എന്നാല്‍ ഇത്തവണ ആദ്യ ഇന്നിങ്‌സില്‍ തന്നെ 149 റണ്‍സെടുത്ത് കോലി വിമര്‍ശകരുടെ വായടപ്പിച്ചു കഴിഞ്ഞു. ഉജ്ജ്വല സെഞ്ച്വറിയിലൂടെ ടീമിനെ മുന്നില്‍ നിന്നു നയിച്ച കോലിക്ക് അഭിനന്ദനപ്രവാഹമാണ്. ക്രിക്കറ്റ് ലോകം അദ്ദേഹത്തെ വാനോളം പുകഴ്ത്തി.

വളരെ പ്രധാനപ്പെട്ട ഇന്നിങ്‌സ്

വളരെ പ്രധാനപ്പെട്ട ഇന്നിങ്‌സാണ് കോലി കളിച്ചതെന്ന് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ട്വിറ്ററില്‍ കുറിച്ചു. ടെസ്റ്റ് പരമ്പരയില്‍ മികച്ച തുടക്കം കൂടിയാണിത്. സെഞ്ച്വറിക്ക് എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നതായും സച്ചിന്‍ ട്വീറ്റ് ചെയ്തു.

ഇത്തരമൊരു ഇന്നിങ്‌സ് കളിക്കുക ദുഷ്‌കരം

ഇന്ത്യയുടെ മുന്‍ പേസറായ ആര്‍ പി സിങും കോലിയുടെ ഇന്നിങ്‌സിനെ പ്രശംസിച്ചു. നിര്‍ണായക ഇന്നിങ്‌സുകള്‍ കളിച്ച് അദ്ദേഹം വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. വാലറ്റക്കാരെ കൂട്ടുനിര്‍ത്തി ടെസ്റ്റില്‍ സെഞ്ച്വറി നേടുകയെന്നത് എളുപ്പമല്ല. വളരെയധികം ക്ഷമയും ദൃഢനിശ്ചയവും ഉണ്ടെങ്കില്‍ മാത്രമേ അതിനു കഴിയൂ. എന്തൊരു താരമാണ് കോലിയെന്നും ആര്‍ പി സിങ് ട്വീറ്റ് ചെയ്തു.

ബ്രില്ല്യന്റ് ഇന്നിങ്‌സ്

വളരെ ബ്രില്ല്യന്റ് സെഞ്ച്വറിയായിരുന്നു കോലിയുടേതെന്ന് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് താരം വീരേന്ദര്‍ സെവാഗ് പ്രശംസിച്ചു. 2014ല്‍ 10 ഇന്നിങ്‌സുകളില്‍ നിന്നും നേടിയതിനേക്കാള്‍ റണ്‍സ് ഒരൊറ്റ ഇന്നിങ്‌സില്‍ കോലി നേടിക്കഴിഞ്ഞു. ഷമി, ഇഷാന്ത്, ഉമേഷ് എന്നിവര്‍ക്കൊപ്പം 99 റണ്‍സിന്റെ കൂട്ടുകെട്ട് അദ്ദേഹം പടുത്തുയര്‍ത്തി. മറ്റു മൂന്നു പേരും സംഭാവന ചെയ്തത് എട്ടു റണ്‍സ് മാത്രമാണെന്നും സെവാഗ് ട്വിറ്ററില്‍ കുറിച്ചു.

ഷ്വാര്‍സനഗറിനെ ഓര്‍മിപ്പിച്ചു

കോലിയെ ഹോളിവുഡ് സൂപ്പര്‍ താരമായ ആര്‍നോള്‍ഡ് ഷ്വാര്‍സ്‌നഗറിനോടാണ് ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ ഉപമിച്ചത്. ദി ലാസ്റ്റ് സ്റ്റാന്‍ഡ് എന്ന സിനിമയിലെ ഷ്വാര്‍സ്‌നഗറുടെ കഥാപാത്രത്തെയാണ് തനിക്ക് ഓര്‍മ വന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

എന്തൊരു ചാംപ്യന്‍

എന്തൊരു ചാംപ്യനെന്നാണ് കോലിയെ ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് വിശേഷിപ്പിച്ചത്. ടീമിന് ഏറെ ആവശ്യമുള്ളപ്പോള്‍ ക്യാപ്റ്റന്‍ മുന്നില്‍ നിന്നു നയിച്ചു. ബ്രില്ല്യന്റ് ഇന്നിങ്‌സായിരുന്നു ഇത്. ഇഷാന്ത്, ഷമി എന്നിവര്‍ക്കും അഭിനന്ദനങ്ങളെന്നും ഭാജി ട്വിറ്ററില്‍ കുറിച്ചു.

മാസ്റ്റര്‍ ക്ലാസ്

മാസ്റ്റര്‍ ക്ലാസ് ഇന്നിങ്‌സായിരുന്നു കോലിയുടോതെന്നാണ് ഇന്ത്യയുടെ മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് വിവിഎസ് ലക്ഷ്മണ്‍ വിശേഷിപ്പിച്ചത്. മുന്നില്‍ നിന്നും അദ്ദേഹം പട നയിച്ചു. ദൃഢനിശ്ചയവും സാങ്കേതികത്തികവും എല്ലാം ചേര്‍ന്ന ഇന്നിങ്‌സായിരുന്നു ഇത്.

അഭിനന്ദനങ്ങള്‍

പാകിസ്താന്റെ മുന്‍ താരം അസ്ഹര്‍ മഹമ്മൂദും കോലിയെ പ്രശംസിച്ചു. തകര്‍പ്പന്‍ സെഞ്ച്വറി നേടിയ കോലിക്ക് അഭിനന്ദനങ്ങള്‍. ക്യാപ്റ്റന്‍ മുന്നില്‍ നിന്നു നയിക്കുന്നത് കാണുന്നത് ഏറെ ആഹ്ലാദം നല്‍കുന്നതാണെന്നും മഹമ്മൂദ് ട്വീറ്റ് ചെയ്തു.

വളയെധികം ആസ്വദിച്ചു

പോരാട്ടം വളരെയധികം ആസ്വധിച്ചു. ഇതാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യം. ക്ഷമയോടെ നിശ്ചയദാര്‍ഢ്യത്തോടെ കോലി പടുത്തുയര്‍ത്തിയ ഇന്നിങ്‌സ് കണ്ടപ്പോള്‍ വളരെയധികം സന്തോഷം തോന്നിയെന്നും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ഇയാന്‍ ബിഷപ്പ് ട്വിറ്ററില്‍ കുറിച്ചു.

Story first published: Friday, August 3, 2018, 11:26 [IST]
Other articles published on Aug 3, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X