വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വോണ്‍, ഇപ്പോള്‍ സൈമണ്ട്‌സും- അപ്രതീക്ഷിത വിയോഗത്തില്‍ ക്രിക്കറ്റ് ലോകം നടുങ്ങി

കാറപകടത്തിലാണ് മരണം സംഭവിച്ചത്

1

ക്രിക്കറ്റ് ലോകത്തെ വീണ്ടും നടുക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രു സൈമണ്ട്‌സിന്റെ അപ്രതീക്ഷിത വിയോഗം. ഓസീസിന്റെ തന്നെ മുന്‍ സ്പിന്‍ മാന്ത്രികനായ ഷെയ്ന്‍ വിയോണിന്റെ മരണത്തിന്റെ ഞെട്ടല്‍ മാറുംമുമ്പെയാണ് മറ്റൊരു സമകാലികനായ ഇതിഹാസം കൂടി വിടവാങ്ങിയിരിക്കുന്നത്. ശനിയാഴ്ച രാത്രിയോടെയാണ് കാറപകടത്തില്‍ സൈമണ്ട്‌സ് മരണപ്പെട്ടത്. 46 വയസ്സായിരുന്നു. ഓസ്‌ട്രേലിയയിലെ തന്നെ ടൗണ്‍സ് വില്ലയിലെ ഉള്‍പ്രദേശത്തു വച്ചാണ് സൈമണ്ട്‌സ് സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൈമണ്ട്‌സിന്റെ മരണത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ നിരവധി മുന്‍ താരങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ അനുശോചനമറിയിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ വച്ച് ആന്‍ഡ്രു സൈമണ്ട്‌സ് കാറപകടത്തില്‍ മരിച്ചുവെന്നു കേട്ടപ്പോള്‍ തളര്‍ന്നുപോയി. കളിക്കളത്തിനു അകത്തും പുറത്തും ഞങ്ങള്‍ തമ്മില്‍ വളരെ നല്ല സൗഹൃദമാണുണ്ടായിരന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പ്രാര്‍ഥനകളില്‍ ഒപ്പം ചേരുകയാണെന്നായിരുന്നു ഷുഐബ് അക്തറിന്റെ ട്വീറ്റ്.

2

ഈ വാര്‍ത്ത തളര്‍ത്തിക്കളഞ്ഞു. ആന്‍ഡ്രു സൈമണ്ടിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുകയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍ പങ്കുചേരുകയാണെന്നും പാകിസ്താന്‍െ മുന്‍ ഓള്‍റൗണ്ടര്‍ അസ്ഹര്‍ മഹ്മൂദ് ട്വീറ്റ് ചെയ്തു.

നിങ്ങള്‍ക്കു വേണ്ടി എന്തും ചെയ്യുന്ന, നിങ്ങളുടെ ഏറ്റവും വിശ്വസ്തനും സ്‌നേഹനിധിയുമായ, തമാശക്കാരനായ സുഹൃത്തിനെക്കുറിച്ച് ചിന്തിക്കുക. അതാണ് റോയ് എന്നായിരുന്നു മുന്‍ ടീമംഗത്തെക്കുറിച്ച് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ താരമായ ആദം ഗില്‍ക്രിസ്റ്റ് ട്വീറ്റ് ചെയ്തത്.

3

ഇതു ശരിക്കും തളര്‍ത്തിക്കളയുന്നു. വളരെ തമാശക്കാരനായ വ്യക്തിയായിരുന്നു റോയ്. ഞങ്ങളുടെ ചിന്തകള്‍ സൈമണ്ട്‌സിന്റെ കുടുംബത്തിനൊപ്പമാണ് എന്നാണ് ഓസ്‌ട്രേലിയയുടെ മുന്‍ താരം ഡാമിയേന്‍ ഫ്‌ളെമിങിന്റെ ട്വീറ്റ്.
സിമ്മോ... ഇതു യാഥാര്‍ഥ്യമാണെന്നു തോന്നുന്നില്ലെന്നാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍ ട്വീറ്റ് ചെയ്തത്.

ഷോക്കിങ് ന്യൂസ്. ആന്‍ഡ്രു സൈമണ്ട്‌സിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുശോചനം അറിയിക്കുകയാണ്. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നുവെന്നാണ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ട്വീറ്റ് ചെയ്തത്.

ആന്‍ഡ്രു സൈമണ്ടസിന്റെ വിയോഗത്തെക്കുറിച്ചുള്ള ദുഖകരമായ വാര്‍ത്ത കേട്ടാണ് എഴുന്നേറ്റത്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ആരാധകര്‍ക്കും എന്റെ അനുശോചനങ്ങള്‍. സമാധാനമായി വിശ്രമിക്കു സിമ്മോയെന്നു അമ്പാട്ടി റായുഡു കുറിച്ചു.

4

ആന്‍ഡ്രു സൈമണ്ട്‌സ് ഇനിയില്ലെന്ന ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടാണ് എഴുന്നേറ്റത്. വളരെ നേരത്തേ പോയി. ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ്. ഈ ദുരന്തത്തെ അതിജീവിക്കാനുള്ള കരുത്ത് ദൈവം അവര്‍ക്കു നല്‍കട്ടെയെന്നു വസീം ജാഫര്‍ ട്വീറ്റ് ചെയ്തു.

ആന്‍ഡ്രു സൈമണ്ട്‌സിന്റെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് കേട്ടപ്പോള്‍ ഞെട്ടിപ്പോയി. വളരെ നേരത്തേ പോയി. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുശോചനമറിയിക്കുകയാണ്. വിടപറഞ്ഞ ആത്മാവിനു വേണ്ടി പ്രാര്‍ഥിക്കുകയാണെന്നും ഹര്‍ഭജന്‍ സിങ് ട്വിറ്ററില്‍ കുറിച്ചു.

സൈമണ്ട്‌സിന്റെ കരിയര്‍

ആന്‍ഡ്രു സൈമണ്ട്‌സിന്റെ കരിയറിലേക്കു വരികയാണെങ്കില്‍ 2003ലെ ഏകദിന ലോകകപ്പിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാവുന്നത്. സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ സാധിക്കാതെ വലഞ്ഞ സൈമണ്ട്‌സിനെ തീര്‍ത്തും അപ്രതീക്ഷിതമായാണ് ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയത്. തന്നെ ടീമിലെടുത്തതിനെ ചോദ്യം ചെയ്തവര്‍ക്കെല്ലാം പാകിസ്താനെതിരായ കളിയിലെ ഗംഭീര പ്രകടനത്തോടെ അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു. 126 ബോളില്‍ 143 റണ്‍സ് അടിച്ചെടുത്ത അദ്ദേഹം ഓസീസിന്റെ ഹീറോയായി മാറി. ഓസീസിനൊപ്പം 2003ലും 2007ലും ലോകകപ്പുയര്‍ത്താന്‍ ഭാഗ്യമുണ്ടായ താരം കൂടിയാണ് സൈമണ്ട്‌സ്.

ഐസിസിയുടെ ലോക ഏകദിന ഇലവനില്‍ മൂന്നു തവണ ഇടം പിടിച്ചിട്ടുള്ള താരം കൂടിയാണ് സൈമണ്ട്‌സ്. 2005ലായിരുന്നു അദ്ദേഹം ആദ്യമായി ലോക ഇലവന്ററെ ഭാഗമായത്. തൊട്ടടുത്ത വര്‍ഷം 12ാമനായി സൈമണ്ട്‌സ് വീണ്ടും ലോക ഇലവനിലെത്തി. 2008ലെ ഐസിസിയുടെ ലോക ഇലവനിലും അദ്ദേഹമുണ്ടായിരുന്നു.

5

20 വര്‍ഷത്തോളം ഒരു ലോക റെക്കോര്‍ഡ് കാത്തുസൂക്ഷിച്ച താരം കൂടിയാണ് ആന്‍ഡ്രു സൈമണ്ട്‌സ്. 1995ല്‍ ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റില്‍ കളിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ലോക റെക്കോര്‍ഡ് പ്രകടനം. ഗ്ലോകെസ്റ്റര്‍ഷെയറിനായി ബാറ്റ് ചെയ്യവെ ഒരിന്നിങ്‌സില്‍ 16 സിക്‌സറുകളടക്കം പുറത്താവാതെ 254 റണ്‍സ് സൈമണ്ട്‌സ് അടിച്ചൂകൂട്ടി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരിന്നിങ്‌സില്‍ ഏറ്റവുമധികം സിക്‌സറുകളെന്ന ലോക റെക്കോര്‍ഡിനാണ് അദ്ദേഹം അവകാശിയായത്. 2015ല്‍ ന്യൂസിലാന്‍ഡിന്റെ കോളിന്‍ മണ്‍റോയൈണ് 23 സിക്‌സറുകള്‍ നേടി പിന്നീട് ഈ ലോക റെക്കോര്‍ഡ് തിരുത്തിയത്.

1998ലായിരുന്നു ഓസ്‌േേട്രലിയക്കു വേണ്ടി ആന്‍ഡ്രു സൈമണ്ട്‌സിന്റെ അരങ്ങേറ്റം. പക്ഷെ ദേശീയ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ അദ്ദേഹത്തിനു വര്‍ഷങ്ങള്‍ വേണ്ടിവന്നു. സ്ഥിരത പുലര്‍ത്താന്‍ സാധിക്കാത്തതു കാരണം താരം പലപ്പോഴും ടീമിന് അകത്തും പുറത്തുമായി തുടരുകയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓസീസിനു വേണ്ടി 198 ഏകദിനങ്ങളും 26 ടെസ്റ്റുകളും 14 ടി20കളും സൈമണ്ട്‌സ് കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും 7000ത്തിന് അടുത്ത് റണ്‍സും 150നു മുകളില്‍ വിക്കറ്റുകളും നേടിയിട്ടുണ്ട്. 2009ലാണ് സൈമണ്ട്‌സ് ഓസീസിനു വേണ്ടി അവസാനത്തെ അന്താരാഷ്ട്ര മല്‍സരം കളിച്ചത്.

Story first published: Sunday, May 15, 2022, 10:02 [IST]
Other articles published on May 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X