വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അങ്ങനെ ക്രിക്കറ്റും ഒളിംപിക്‌സിലേക്ക്! ഐസിസി ഉറച്ചുതന്നെ

2028ലെ ലോസാഞ്ചല്‍സ് ഒൡിക്‌സില്‍ മല്‍സര ഇനമായേക്കും

1

ക്രിക്കറ്റിനെയും ഒളിംപിക്‌സില്‍ മല്‍സര ഇനമായി ഉള്‍പ്പെടുത്തുന്നതിനു വേണ്ടി നീക്കം ഊര്‍ജിതമാക്കാനൊരുങ്ങുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. 2028ല്‍ അമേരിക്കയിലെ ലോസാഞ്ചല്‍സില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സില്‍ ക്രിക്കറ്റിനെയും ഉള്‍പ്പെടുത്തണമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിക്കു (ഐഒസി) അപേക്ഷ നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് ഐസിസി. തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്റിലിലൂടെ ഐസിസി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരിക്കുകയാണ്.

ഈ വിഷയത്തില്‍ നടപടി ക്രമങ്ങളുമായി മുന്നോട്ടു പോവാന്‍ ഐസിസി ഒരു പ്രവര്‍ത്തക സമിതിയെയും തിരഞ്ഞെടുത്തിരിക്കുകയാണ്. ഐസിസി ഒളിംപിക് വര്‍ക്കിങ് കമ്മിറ്റിക്കു നേതൃത്വം നല്‍കുന്നത് ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഇയാന്‍ വാട്‌മോറായിരിക്കും. ഐസിസിയുടെ സ്വതന്ത്ര ഡയരക്ടര്‍ ഇന്ദ്ര നൂയി, സിബാബ്‌വെ ക്രിക്കറ്റ് ചെയര്‍മാന്‍ തവെംഗ്വ മുകുവാനി, ഐസിസി അസോസിയേറ്റ് മെമ്പര്‍ ഡയരക്ടറും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ വൈസ് പ്രസിഡന്റുമായ മഹിന്ദ വള്ളിപുരം, യുഎസ്എ ക്രിക്കറ്റ് ചെയര്‍മാന്‍ പരാഗ് മറാത്തെ എന്നിവരാണ് കമ്മിറ്റിയില മറ്റു അംഗങ്ങള്‍.

INDvENG: പറയും, പിന്നെ ചിന്തിക്കും; നിങ്ങളുടെ ലൊക്കേഷന്‍ അറിയണം!- മഞ്ജരേക്കര്‍ക്കു ട്രോള്‍INDvENG: പറയും, പിന്നെ ചിന്തിക്കും; നിങ്ങളുടെ ലൊക്കേഷന്‍ അറിയണം!- മഞ്ജരേക്കര്‍ക്കു ട്രോള്‍

INDvENG: പുജാര 'പ്രതിമ'യെന്ന്! വിക്കറ്റെടുക്കുക എളുപ്പം-പകരക്കാരനെ നിര്‍ദേശിച്ച് മുന്‍ ഓസീസ് താരംINDvENG: പുജാര 'പ്രതിമ'യെന്ന്! വിക്കറ്റെടുക്കുക എളുപ്പം-പകരക്കാരനെ നിര്‍ദേശിച്ച് മുന്‍ ഓസീസ് താരം

എവിടെ ധോണി? റിഷഭ് പന്ത് വരെ ലിസ്റ്റില്‍!- ഇന്ത്യയുടെ ഓള്‍ടൈം ടോപ്പ് 10 ബാറ്റ്‌സ്മാന്‍മാര്‍എവിടെ ധോണി? റിഷഭ് പന്ത് വരെ ലിസ്റ്റില്‍!- ഇന്ത്യയുടെ ഓള്‍ടൈം ടോപ്പ് 10 ബാറ്റ്‌സ്മാന്‍മാര്‍

INDvENG: കോലിയെ കാത്തിരിക്കുന്നത് മറ്റൊരു ഡെക്ക്! ഈ കണക്കുകളെ ഭയക്കണംINDvENG: കോലിയെ കാത്തിരിക്കുന്നത് മറ്റൊരു ഡെക്ക്! ഈ കണക്കുകളെ ഭയക്കണം

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് മല്‍സര ഇനമാണ്. ഇതിനു പിന്നാലെയാണ് ലോകത്തിലെ ഏറ്റവും വലിയ വേദിയായ ഒളിംപിക്‌സിലും ക്രിക്കറ്റിനെ കൊണ്ടുവരാന്‍ ഐസിസിയുടെ ശ്രമം. ഒളിംപിക്‌സില്‍ മുമ്പ് ഒരു തവണ ക്രിക്കറ്റ് മല്‍സര ഇനമായിട്ടുണ്ട്. 1900ലായിരുന്നു ഇത്. അന്നു ആതിഥേയരായ ഫ്രാന്‍സ്, ഗ്രേറ്റ് ബ്രിട്ടന്‍ എന്നിവര്‍ മാത്രമേ ക്രിക്കറ്റില്‍ മല്‍സരിക്കാനുണ്ടായിരുന്നുള്ളൂ.

2

ഒളിംപിക്‌സ് ഗെയിംസിനെ സംബന്ധിച്ച് ക്രിക്കറ്റ് കൂടി വരികയാണെങ്കില്‍ അതു വളരെ വലിയ കാര്യമായിരിക്കുമെന്നു തങ്ങള്‍ വിശ്വസിക്കുന്നതായി ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ വ്യക്തമാക്കി. പക്ഷെ അതു അത്ര എളുപ്പമല്ലെന്നു ഞങ്ങള്‍ക്കറിയാം. കാരണം വേറെയും ചില മഹത്തായ കായിക ഇനങ്ങള്‍ ഒളിംപിക്‌സിന്റെ ഭാഗമാവാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. എങ്കിലും ഇതാണ് മുന്നോട്ട് കാല്‍വയ്ക്കാനുള്ള ഏറ്റവും നല്ല സമയമെന്നും ക്രിക്കറ്റും ഒളിംപിക്‌സും തമ്മിലുള്ള കൂട്ടുകെട്ട് എത്ര മാത്രം ഉജ്ജ്വലമായിരിക്കുമെന്ന് കാണിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

2028ല്‍ ലോസാഞ്ചല്‍സില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സില്‍ ക്രിക്കറ്റിനെയും മല്‍സര ഇനമാക്കാനാണ് ഐസിസിയുടെ പ്ലാന്‍. 30 മില്ല്യണോളം ക്രിക്കറ്റ് പ്രേമികളുള്ള രാജ്യം കൂടിയാണ് അമേരിക്ക. അതുകൊണ്ടു തന്നെ ക്രിക്കറ്റിനെ മല്‍സരഇനമായി വീണ്ടും കൊണ്ടു വരാന്‍ ഇതിനേക്കാള്‍ നല്ലൊരു വേദി ലഭിക്കാനില്ലെന്നും ഐസിസി കണക്കുകൂട്ടുന്നു. ക്രിക്കറ്റ് മല്‍സര ഇനമായാല്‍ അതിനെ അമേരിക്കക്കാര്‍ തീര്‍ച്ചയായും സ്വാഗതം ചെയ്യുമെന്നും ഐസസിസി വിശ്വസിക്കുന്നു.

ക്രിക്കറ്റിനെ ഒളിംപിക്‌സിനെ മല്‍സര ഇനമാക്കുന്നതു സംബന്ധിച്ച് ബിസിസിഐയുടെ പൂര്‍ണ പിന്തുണയ്ക്കും ഐസിസിക്കുണ്ട്. അടുത്തിടെ ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു. ക്രിക്കറ്റ് ഒളിംപിക്‌സിലേക്കു കൂട്ടിച്ചേര്‍ക്കപ്പെടുകയാണെങ്കില്‍ ഇന്ത്യ ഉറപ്പായിട്ടും മല്‍സരിക്കും. ഗെയിംസില്‍ ക്രിക്കറ്റ് മല്‍സരഇനമാവണമെന്ന കാര്യത്തില്‍ ബിസിസിഐയും ഐസിസിയും ഒരുപോലെ ചിന്തിക്കുന്നവരാണെന്നും ജയ് ഷാ പറഞ്ഞിരുന്നു.

ഒളിംപിക്‌സില്‍ ക്രിക്കറ്റ് മല്‍സര ഇനമായി ഉള്‍പ്പെടുത്തുകയാണെങ്കില്‍ എട്ടു ടീമുകളായിരികക്കും പങ്കെടുക്കുകയെന്നാണ് പുറത്തുവരുന്ന സൂചനകള്‍. റാങ്കിങിന്റെ അടിസ്ഥാനത്തിലായിരിക്കും ടീമുകളെ തീരുമാനിക്കുകയെന്നും സൂചനയുണ്ട്. പുരുഷ വിഭാഗത്തില്‍ മാത്രമല്ല വനിതാ വിഭാഗത്തിലും ക്രിക്കറ്റ് ഗെയിംസിന്റെ ഭാഗമാവും.

Story first published: Tuesday, August 10, 2021, 22:46 [IST]
Other articles published on Aug 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X