വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കൊവിഡ്-19: ടെസ്റ്റ് ക്രിക്കറ്റിലെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സമയമായെന്ന് സച്ചിന്‍

കൊറോണ വൈറസുബാധ അതിരൂക്ഷമാവുകയാണ്. ഇറ്റലി, സ്‌പെയിന്‍, ചൈന, ഇറാന്‍, ജര്‍മനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെല്ലാം വൈറസിനെ നിയന്ത്രണവിധേയമാക്കാന്‍ പെടാപാട് പെടുന്നു. സുരക്ഷ മാനിച്ച് ജനങ്ങളോട് വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്ന താക്കീത് ഇറ്റലി നല്‍കിക്കഴിഞ്ഞു. സ്ഥിതിഗതികള്‍ വഷളാവുന്ന സാഹചര്യത്തില്‍ സ്‌പെയിനും ഇതേ മാര്‍ഗ്ഗം തിരഞ്ഞെടുക്കാനുള്ള ആലോചനയിലാണ്.

ഇന്ത്യയിലും കാര്യങ്ങള്‍ ആശാവഹമല്ല. കൊവിഡ്-19 മഹാമാരിക്ക് എതിരെ കേന്ദ്ര സര്‍ക്കാരും ജനങ്ങളും ഒരുപോലെ ജാഗരൂകരാണ്. ഇതുവരെ അഞ്ചു മരണങ്ങളാണ് കൊറോണ കാരണം ഇന്ത്യയില്‍ സംഭവിച്ചത്. 200 -ലേറെ പേര്‍ക്ക് വൈറസുബാധ സ്ഥിരീകരിച്ചു. മുന്‍കരുതലെന്നവണ്ണം ഇന്ത്യയിലേക്കുള്ള വിസകളെല്ലാം കേന്ദ്രം ഏപ്രില്‍ 15 വരെ റദ്ദു ചെയ്തിട്ടുണ്ട്. ഒപ്പം മാര്‍ച്ച് 31 വരെ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കും സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി.

Most Read: സെല്‍ഫിക്കായി ആരാധിക ഓടിയെത്തി, കണ്ടഭാവം നടിക്കാതെ കോലിMost Read: സെല്‍ഫിക്കായി ആരാധിക ഓടിയെത്തി, കണ്ടഭാവം നടിക്കാതെ കോലി

ജനങ്ങള്‍ ഒത്തുകൂടുന്ന സാഹചര്യം ഒഴിവാക്കുകയാണ് വൈറസുബാധ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളിലൊന്ന്. ഇതുപ്രകാരം രാജ്യത്തെ കായിക മത്സരങ്ങളെല്ലാം ബിസിസിഐ അടക്കമുള്ള സംഘടനകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.

പറഞ്ഞുവരുമ്പോള്‍ വ്യക്തി ശുചിത്വം പാലിക്കുകയാണ് വൈറസിനെ തുരത്താനുള്ള ഒരു ഉപാധി. ഇടവേളകളില്‍ കൃത്യമായ രീതിയില്‍ കൈകള്‍ കഴുകുന്നത് ശീലമാക്കണം. ഇക്കാര്യം ജനങ്ങളിലെത്തിക്കാന്‍ സിനിമാ, കായിക രംഗത്തെ താരങ്ങളുടെ സഹായം സര്‍ക്കാര്‍ തേടുന്നുണ്ട്. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കൊറോണയ്ക്ക് എതിരായ ബോധവത്കരണ പരിപാടികളില്‍ സജീവമായുണ്ട്.

കൊവിഡ്-19: ടെസ്റ്റ് ക്രിക്കറ്റിലെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സമയമായെന്ന് സച്ചിന്‍

കൊറോണയ്ക്ക് എതിരെ പിടിച്ചുനില്‍ക്കാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള പാഠങ്ങള്‍ സഹായിക്കുമെന്നതാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പക്ഷം. ക്രിക്കറ്റ് വിശേഷപ്പെട്ട കായിക ഇനമാണ്. പുതിയ കാലത്ത് ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രസക്തി ഏറെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ലോകം ഒന്നടങ്കം കൊറോണ വൈറസിനെതിരെ പോരാടുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിലെ പാഠങ്ങള്‍ നമ്മുക്ക് ഉള്‍ക്കൊള്ളാം. ഒരു ദേശീയ മാധ്യമത്തോട് സച്ചിന്‍ പറഞ്ഞു.

Most Read: ഇന്ത്യന്‍ പെണ്‍പട തുടങ്ങിയിട്ടേയുള്ളൂ... ഇനി ലോകത്തെ കാല്‍ക്കീഴിലാക്കും, മുന്നറിയിപ്പുമായി കോച്ച്Most Read: ഇന്ത്യന്‍ പെണ്‍പട തുടങ്ങിയിട്ടേയുള്ളൂ... ഇനി ലോകത്തെ കാല്‍ക്കീഴിലാക്കും, മുന്നറിയിപ്പുമായി കോച്ച്

'മനസിലാകാത്ത കാര്യങ്ങളാണ് മുന്നിലെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റ് നിങ്ങളെ ക്ഷമ പഠിപ്പിക്കും. അപകടകരമെന്നു കണ്ടാല്‍ എടുത്തുചാടി ഒന്നും ചെയ്യരുത്. ക്ഷമയോടെ കാത്തുനില്‍ക്കണം. ടെസ്റ്റ് ക്രിക്കറ്റിലെ ഈ അടിസ്ഥാന പാഠമാണ് കൊറോണ കാലത്ത് നമ്മള്‍ പിന്തുടരേണ്ടത്', സച്ചിന്‍ സൂചിപ്പിച്ചു.

കൊവിഡ്-19: ടെസ്റ്റ് ക്രിക്കറ്റിലെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സമയമായെന്ന് സച്ചിന്‍

തിരിച്ചുവരാന്‍ കഴിയുമെന്നതാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ മാഹാത്മ്യം. ആദ്യ തവണ നിരാശപ്പെട്ടാലും രണ്ടാം ഇന്നിങ്‌സ് എപ്പോഴുമുണ്ട് മുന്നില്‍. ലോകരാജ്യങ്ങള്‍ കൊറോണയുടെ വിവിധ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പോസ്റ്റീവ് ചിന്താഗതിയോടെയാണ് നടപടികള്‍ എടുക്കുന്നതെങ്കില്‍ ഓരോരുത്തരും അവരവരുടെ വഴിക്ക് കൊറോണയെ ഫലപ്രദമായി പ്രതിരോധിക്കും, സച്ചിന്‍ അഭിപ്രായപ്പെട്ടു.

Most Read: ഐപിഎല്‍ നടന്നാലും ഇല്ലെങ്കിലും ധോണി ടി20 ലോകകപ്പ് കളിക്കില്ല!! ആരാധകരെ ഞെട്ടിച്ച് ഗവാസ്‌കര്‍Most Read: ഐപിഎല്‍ നടന്നാലും ഇല്ലെങ്കിലും ധോണി ടി20 ലോകകപ്പ് കളിക്കില്ല!! ആരാധകരെ ഞെട്ടിച്ച് ഗവാസ്‌കര്‍

എല്ലാ രാജ്യങ്ങളും കൊറോണയ്ക്ക് എതിരെ ഒറ്റക്കെട്ടായി, ഒരു ടീമായി നിലകൊള്ളണം. പരസ്പരം സംസാരിക്കണം. പ്രോത്സാഹിപ്പിക്കണം.. എങ്കില്‍ മാത്രമേ കൊറോണ വൈറസുബാധയെ വര്‍ധിതവീര്യത്തോടെ നേരിടാന്‍ കഴിയുകയുള്ളൂ, സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, March 21, 2020, 8:24 [IST]
Other articles published on Mar 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X