വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ത്രില്ലറില്‍ ചാംപ്യന്‍മാരെ വീഴ്ത്തി മുംബൈ... ഐപിഎല്‍ കിരീടം ഹിറ്റ്മാനും സംഘത്തിനും

ഒരു റണ്‍സിനാണ് മുംബൈയുടെ വിജയം

By Manu
ത്രില്ലറില്‍ ചെന്നൈയെ വീഴ്ത്തി മുംബൈ

1
45949

ഹൈദരാബാദ്: അവസാന പന്ത് വരെ കാണികളെ ആവേശത്തിന്റെ മുള്‍മനയില്‍ നിര്‍ത്തിയ പോരാട്ടത്തിനൊടുവില്‍ ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സ് തിരിച്ചുപിടിച്ചു. കഴിഞ്ഞ സീസണിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഒരു റണ്‍സിനാണ് മുംബൈ മുട്ടുകുത്തിച്ചത്. സീസണില്‍ മൂന്നു തവണയും ചെന്നൈയെ തകര്‍ത്തുവിട്ട മുംബൈ ഫൈനലിലും ഇതാവര്‍ത്തിക്കുകയായിരുന്നു.

mumbai

മുംബൈയുടെ നാലാമത്തെ ഐപിഎല്‍ കിരീടവിജയമാണിത്. ഇതോടെ ഏറ്റവുമധികം തവണ ചാംപ്യന്‍മാരായ ടീമെന്ന റെക്കോര്‍ഡിനും ഹിറ്റ്മാനും സംഘവും അവകാശികളായി. ആദ്യം ബാറ്റ് ചെയ്ത മുംബൈ വിക്കറ്റിന് റണ്‍സാണ് നേടിയത്. മറുപടിയില്‍ കഴിഞ്ഞ സീസണിലെ ഫൈനലിനു സമാനമായി ഇത്തവണയും ഓപ്പണര്‍ ഷെയ്ന്‍ വാട്‌സന്റെ (80) ഉജ്ജ്വ ഇന്നിങ്‌സ് ചെന്നൈയെ രക്ഷിക്കുമെന്ന് കരുതിയെങ്കിലും ജയത്തിന് തൊട്ടരികെ കാലിടറുകയായിരുന്നു. ഏഴു വിക്കറ്റിന് 148 റണ്‍സെടുക്കാനെ സിഎസ്‌കെയ്ക്കായുള്ളൂ. അവസാന പന്തില്‍ രണ്ട് റണ്‍സായിരുന്നു ചെന്നൈയ്ക്കു വേണ്ടിയിരുന്നത്. എന്നാല്‍ ശര്‍ദ്ദുല്‍ താക്കൂറിനെ (2) വിക്കറ്റിനു മുന്നില്‍ കുരുക്കി ലസിത് മലിങ്ക മുംബൈയ്ക്കു നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു.

59 പന്തില്‍ എട്ടു ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് 80 റണ്‍സോടെ വാട്‌സന്‍ ചെന്നൈയുടെ ടോപ്‌സ്‌കോററായത്. ഫഫ് ഡുപ്ലെസി 26ഉം ഡ്വയ്ന്‍ ബ്രാവോ 15ഉം റണ്‍സെടുത്ത് പുറത്തായി. ഇവരെ മാറ്റിനിര്‍ത്തിയാല്‍ ചെന്നൈ നിരയില്‍ മറ്റുള്ളവരൊന്നും രണ്ടടക്കം കടന്നില്ല. മുംബൈക്കു വേണ്ടി ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റ് വീഴ്ത്തി.

ടോസിനു ശേഷം ബാറ്റിങിനിയച്ച മുംബൈയെ മികച്ച ബൗളിങിലൂടെയാണ് സിഎസ്‌കെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തിയത്. നിശ്ചിത ഓവറില്‍ മുംബൈ എട്ടു വിക്കറ്റിന് 149 റണ്‍സെടുത്തു. മുംബൈ നിരയില്‍ ഒരാള്‍ പോലും ഫിഫ്റ്റി തികച്ചില്ല. പുറത്താവാതെ 41 റണ്‍സെടുത്ത കിരോണ്‍ പൊള്ളാര്‍ഡാണ് മുംബൈയുടെ ടോപ്‌സ്‌കോറര്‍. 25 പന്തില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറും പൊള്ളാര്‍ഡിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ക്വിന്റണ്‍ ഡികോക്ക് (29), ഇഷാന്‍ കിഷന്‍ (23), ഹര്‍ദിക് പാണ്ഡ്യ (16), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (15), സൂര്യകുമാര്‍ യാദവ് (15) എന്നിവരാണ് രണ്ടക്കം തികച്ച മറ്റുള്ളവര്‍.

മൂന്നു വിക്കറ്റെടുത്ത പേസര്‍ ദീപക് ചഹറാണ് ചെന്നൈ ബൗളിങ് നിരയില്‍ മികച്ചുനിന്നത്. നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെയാണ് 26 റണ്‍സിനു താരം മൂന്നു പേരെ പുറത്താക്കിയത്. ശര്‍ദ്ദുല്‍ താക്കൂര്‍, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു. ടോസിനു ശേഷം മുംബൈ നായകന്‍ രോഹിത് ശര്‍മ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

May 12, 2019, 11:24 pm IST

കളി 19 ഓവര്‍ പിന്നിട്ടു. ചെന്നൈ അഞ്ചു വിക്കറ്റിന് 141 റണ്‍സെന്ന നിലയിലാണ്. അവസാന ഓവറില്‍ ഒമ്പത് റണ്‍സാണ് ജയിക്കാന്‍ വേണ്ടത്. തുടര്‍ച്ചയായ രണ്ടാം ഫൈനലിലും ഷെയ്ന്‍ വാട്‌സന്‍ (77*) ടീമിന്റെ രക്ഷകനാവുമെന്ന പ്രതീക്ഷയിലാണ് സിഎസ്‌കെ.

May 12, 2019, 10:58 pm IST

15 ഓവര്‍ കഴിഞ്ഞപ്പോള്‍ ചെന്നൈ നാലിന് 88. കഴിഞ്ഞ അഞ്ചോവറില്‍ ഗംഭീര ബൗളിങാണ് മുംബൈ കാഴ്ചവച്ചത്. നാലു വിക്കറ്റിന് 88 റണ്‍സെന്ന നിലയിലാണ് അവര്‍. ജയിക്കാന്‍ 30 പന്തില്‍ സിഎസ്‌കെയ്ക്ക് ഇനി 62 റണ്‍സ് വേണം. കഴിഞ്ഞ അഞ്ചോവറിനിടെ അമ്പാട്ടി റായുഡുവിന്റെയും (1), നായകന്‍ എംഎസ് ധോണിയുടെയും (2) വിക്കറ്റുകളാണ് ചാംപ്യന്‍മാര്‍ക്ക് നഷ്ടമായത്. ധോണി നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടായി ക്രീസ് വിടുകയായിരുന്നു.

May 12, 2019, 10:26 pm IST

10 ഓവര്‍ പൂര്‍ത്തിയായി. സിഎസ്‌കെയ്ക്ക് രണ്ടു വിക്കറ്റുകള്‍ നഷ്ടമായിക്കഴിഞ്ഞു. സുരേഷ് റെയ്‌നയാണ് രണ്ടാമതായി പുറത്തായത്. 10ാം ഓവറിലെ രണ്ടാം പന്തില്‍ രാഹുല്‍ ചഹറാണ് റെയ്‌നയെ (8) പുറത്താക്കിയത്. റെയ്‌ന വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. ഷെയ്ന്‍ വാട്‌സനൊപ്പം (34*) അമ്പാട്ടി റായുഡുവാണ് (1*) ക്രീസില്‍. 10 ഓവറില്‍ 78 റണ്‍സാണ് ഇനി സിഎസ്‌കെയ്ക്കു ജയിക്കാന്‍ വേണ്ടത്.

May 12, 2019, 9:56 pm IST

150 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ചെന്നൈക്കു മോശമല്ലാത്ത തുടക്കമാണ് ലഭിച്ചിരിക്കുന്നത്. അഞ്ചോവര്‍ കഴിഞ്ഞപ്പോള്‍ സിഎസ്‌കെ ഒന്നിന് 38 റണ്‍സെന്ന നിലയിലാണ്. 90 പന്തില്‍ 112 റണ്‍സാണ് അവര്‍ക്ക് ഇനി ജയിക്കാന്‍ വേണ്ടത്. 13 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 26 റണ്‍സെടുത്ത് മുംബൈ നിരയില്‍ ഭീതി പടര്‍ത്തിയ ഫഫ് ഡുപ്ലെസിയാണ് പുറത്തായത്. ക്രുനാലിന്റെ ബൗളിങില്‍ ഡികോക്ക് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.

May 12, 2019, 9:08 pm IST

ഇതേ ഓവറിലെ നാലാം പന്തില്‍ തന്റെ സഹോദരന്‍ കൂടിയായ രാഹുല്‍ ചഹറിനെയും (0) ദീപക് ചഹര്‍ പുറത്താക്കി. ഫഫ് ഡുപ്ലെസിയാണ് വിക്കറ്റെടുത്തത്.

May 12, 2019, 9:07 pm IST

പൊള്ളാര്‍ഡ്- പാണ്ഡ്യ സഖ്യം അതിവേഗ ഇന്നിങ്‌സിലൂടെ സമ്മര്‍ദ്ദത്തിലാക്കവെ ചഹറിലൂടെ ചെന്നൈ തിരിച്ചടിച്ചു. 10 പന്തില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമടക്കം 16 റണ്‍സെടുത്ത പാണ്ഡ്യയെ ചഹര്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി.

May 12, 2019, 8:48 pm IST

കിരോണ്‍ പൊള്ളാര്‍ഡും (15*) ഹര്‍ദിക് പാണ്ഡ്യയുമാണ് (1*) ക്രീസിലുള്ളത്. മുംബൈക്കു മാന്യമായ സ്‌കോര്‍ പടുത്തുയര്‍ത്തണമെങ്കില്‍ ഈ ജോടി ഇന്നിങ്‌സിന്റെ അവസാന ഓവര്‍ വരെ ബാറ്റ് ചെയ്യേണ്ടത് നിര്‍ണായകമാണ്‌

May 12, 2019, 8:46 pm IST

15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മുംബൈ അഞ്ചു വിക്കറ്റിന് 102 റണ്‍സെന്ന നിലയില്‍ പതറുകയാണ്. നാലോവറിനിടെ മൂന്നു വിക്കറ്റുകളാണ് മുംബൈക്കു നഷ്ടമായത്. സൂര്യകുമാര്‍ യാദവ് (15), ഇഷാന്‍ കിഷന്‍ (23), ക്രുനാല്‍ പാണ്ഡ്യ (7) എന്നിവരാണ് പുറത്തായത്. യാദവിനെയും ഇഷാനെയും ഇമ്രാന്‍ താഹിറാണ് ഔട്ടാക്കിയത്. ക്രുനാലിനെ താക്കൂര്‍ സ്വന്തം ബൗളിങില്‍ പിടികൂടുകയായിരുന്നു.

May 12, 2019, 8:24 pm IST

സൂര്യകുമാര്‍ യാദവും (13*) ഇഷാന്‍ കിഷനുമാണ് (20*) 11 ഓവര്‍ കഴിയുമ്പോള്‍ ക്രീസില്‍. മുംബൈ രണ്ടിന് 80

May 12, 2019, 8:23 pm IST

10 ഓവര്‍ കഴിയുമ്പോള്‍ മുംബൈ രണ്ടു വിക്കറ്റിന് 70 റണ്‍സെടുത്തിട്ടുണ്ട്. മികച്ച തുടക്കത്തിനു ശേഷം കഴിഞ്ഞ അഞ്ചോവറില്‍ മുംബൈയെ സിഎസ്‌കെ പിടിച്ചുകെട്ടുന്നതാണ് കണ്ടത്. ഡികോക്കിനെ പുറത്താക്കി തൊട്ടടുത്ത ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (15) പുറത്തായതോടെ മുംബൈയുടെ സ്‌കോറിങിന് വേഗം കുറയുകയായിരുന്നു. 14 പന്തില്‍ ഓരോ ബൗണ്ടറിയും സിക്‌സറുംമടക്കം 15 റണ്‍സ് നേടിയ ഹിറ്റ്മാനെ ദീപക് ചഹറിന്റെ ബൗളിങില്‍ ധോണിയാണ് ക്യാച്ചെടുത്തത്.

May 12, 2019, 7:56 pm IST

മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡികോക്കും രോഹിത് ശര്‍മയും മുംബൈക്കു നല്‍കിയത്. അഞ്ചോവര്‍ കഴിയുമ്പോള്‍ മുംബൈ ഒരു വിക്കറ്റിനു 45 റണ്‍സെടുത്തിട്ടുണ്ട്. 29 റണ്‍സെടുത്ത ഡികോക്കാണ് പുറത്തായത്. 17 പന്തില്‍ നാലു സിക്‌സറുകളോടെയാണ് താരം 29 റണ്‍സ് നേടിയത്. ശര്‍ദ്ദുല്‍ താക്കൂറിന്റെ ബൗളിങില്‍ ഡികോക്കിനെ ധോണി പിടികൂടുകയായിരുന്നു.

ക്വാളിഫയര്‍ 2വില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്തുവിട്ട അതേ ടീമിനെ തന്നെ ചെന്നൈ നിലനിര്‍ത്തിയപ്പോള്‍ മുംബൈ ടീമില്‍ ഒരു മാറ്റമുണ്ടായിരുന്നു. ക്വാളിഫയര്‍ വണ്ണില്‍ സിഎസ്‌കെയെ തകര്‍ത്തുവിട്ട ടീമിലുണ്ടായിരുന്ന ജയന്ത് യാദവിനു പകരം ന്യൂസിലാന്‍ഡ് താരം മിച്ചെല്‍ മക്ലെനഗന്‍ മുംബൈയുടെ പ്ലെയിങ് ഇലവനിലെത്തി.

Story first published: Sunday, May 12, 2019, 23:58 [IST]
Other articles published on May 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X