ചെന്നൈ സൂപ്പര്‍ കിങ്‌സ് വരുന്നു, പുതിയ കളികള്‍ കാണാനും, ചിലത് പഠിപ്പിക്കാനും

Posted By: rajesh mc

മുംബൈ: മഹേന്ദ്ര സിങ് ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് എല്ലാവര്‍ക്കും ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. ധോണി നയിക്കുന്ന ടീമിന്റെ മത്സരവീര്യവും, ലളിതമായ രീതികളുമാണ് അവര്‍ക്ക് ആരാധകരെ സൃഷ്ടിച്ച് നല്‍കിയത്. പക്ഷെ 2013-ലെ വാതുവെപ്പ് വിവാദങ്ങളില്‍ ടീം മാനേജ്‌മെന്റ് വരെ കുടുങ്ങിയപ്പോള്‍ ഒറ്റയടിക്ക് ചെന്നൈ വിഗ്രഹം തകര്‍ന്നടിഞ്ഞു.

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യയെ ഞെട്ടിച്ച് കാര്‍ത്തിക്കിന്റെ ഭാര്യ ദീപിക പുറത്ത്

രണ്ട് വര്‍ഷക്കാലത്തെ ഇടവേള കഴിഞ്ഞ് ചില പാഠങ്ങള്‍ പഠിച്ച് തിരിച്ചെത്തുന്ന ചെന്നൈയ്ക്ക് മുന്നിലുള്ള വെല്ലുവിളി കളിക്കുന്നതോടൊപ്പം ആരാധകഹൃദയങ്ങളില്‍ ഇടംപിടിക്കുകയെന്നത് കൂടിയാണ്. ധോണിയും കൂട്ടരും മഞ്ഞയണിഞ്ഞ് ഇറങ്ങുമ്പോള്‍ ചെന്നൈ ആരാധകര്‍ക്ക് അത് പുതിയ ഉണര്‍വ്വിന്റെ നിമിഷമാണ്. അതുകൊണ്ട് തന്നെയാണ് മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റുകള്‍ക്ക് വന്‍തോതില്‍ ആവശ്യക്കാരെത്തിയത്.

ipl

മത്സരത്തിനുള്ള ഒരുക്കത്തിലാണ് ടീം. ധോണിയും, റെയ്‌നയും, ജഡേജയും തങ്ങളുടെ കഴിവ് പൂര്‍ണ്ണമായി സമര്‍പ്പിക്കാന്‍ ശ്രമിക്കുന്നു. സ്റ്റീഫന്‍ ഫ്‌ളെമിംഗ്, മൈക്ക് ഹസി, എല്‍ ബാലാജി എന്നിവര്‍ താരങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി സദാസമയം ഗ്രൗണ്ടിലുണ്ട്. ഏറ്റവും കൂടുതല്‍ ഐപിഎല്‍ ഫൈനലുകളില്‍ കളിച്ച ടീമാണ് ചെന്നൈ, 6 തവണ.

പരിചയസമ്പന്നരായ താരങ്ങളെയാണ് ചെന്നൈ ആശ്രയിക്കുന്നത്. ആശിഷ് നെഹ്‌റ ഇതിന് ഉദാഹരണം. താരത്തെ എഴുതിത്തള്ളിയ സമയത്താണ് ചെന്നൈയില്‍ ഈ ഇടംകൈയന്‍ ബൗളര്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. ഇന്ത്യന്‍ ടി20 ടീമില്‍ വരെ നെഹ്‌റ ഇതുമൂലം തിരിച്ചെത്തിയിരുന്നു. എന്നാല്‍ മത്സരം വിജയിക്കുന്നതോടൊപ്പം ആരാധകരുടെ വിശ്വാസം തിരിച്ചിപിടിക്കുകയെന്നതാണ് ഈ തിരിച്ചുവരവിലെ വെല്ലുവിളി.

ചെന്നൈയില്‍ ആരാധകരെ പരമാവധി തിരികെ എത്തിക്കാനുള്ള പ്രൊമോഷണല്‍ പരിപാടികള്‍ അരങ്ങ് തകര്‍ക്കുകയാണ്. പല സംഘങ്ങള്‍ സിഎസ്‌കെയുടെ തിരിച്ചുവരവില്‍ ഗാനങ്ങള്‍ പുറത്തിറക്കിക്കഴിഞ്ഞു. ഐപിഎല്ലില്‍ പഴയ മികവ് തിരികെ പ്രകടിപ്പിച്ച് നഷ്ടപ്പെട്ട പ്രതാപം തിരികെ പിടിക്കുകയാണ് ലക്ഷ്യം.


ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, April 7, 2018, 8:23 [IST]
Other articles published on Apr 7, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍