Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യയെ ഞെട്ടിച്ച് കാര്‍ത്തിക്കിന്റെ ഭാര്യ ദീപിക പുറത്ത്

ഗോള്‍ഡ് കോസ്റ്റ്: ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന ദീപിക പള്ളിക്കല്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും പുറത്തായി. വനിതകളുടെ സിംഗിള്‍സ് സ്‌ക്വാഷിന്‍ മുന്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍കൂടിയാണ് ദീപിക. ദീപിക പുറത്തായെങ്കിലും ഇന്ത്യന്‍ പ്രതീക്ഷയായി ജോഷ്‌ന ചിന്നപ്പ ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്.

യൂറോപ്പ ലീഗ്: നാലടിച്ച് ആഴ്‌സനലും ലാസിയോയും... സെമി തൊട്ടരികെ, അത്‌ലറ്റികോയ്ക്കും ജയം
പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന്റെ അലിസണ്‍ വാട്ടേര്‍സ് ആണ് ദീപികയ്ക്ക് മടക്ക ടിക്കറ്റ് നല്‍കിയത്. സ്‌കോര്‍ 3-11, 6-11, 2-11. കേവലം 20 മിനിറ്റുമാത്രം നീണ്ടുനിന്ന മത്സരത്തില്‍ തീര്‍ത്തും ആത്മവിശ്വാസമില്ലാത്ത കളിയാണ് ദീപിക പുറത്തെടുത്തത്. ഒരവസരത്തില്‍പ്പോലും അവര്‍ക്ക് മേധാവിത്വം പുലര്‍ത്താനായില്ല.

dipikapallikal

അതേസമയം, റാങ്കിങ്ങില്‍ തന്നേക്കാള്‍ പിന്നിലുള്ള താരത്തെ ജോഷ്‌ന ചിന്നപ്പ അനായാസം കീഴടക്കി. സ്‌കോര്‍ 11-6, 11-8, 11-4. ലോക റാങ്കിങ്ങില്‍ 14ാം സ്ഥാനത്തുള്ള ജോഷ്‌ന പ്രതിഭയ്‌ക്കൊത്തുള്ള പ്രകടനമാണ് കാഴ്ചവെച്ചത്. മറ്റൊരു മത്സരത്തില്‍ ഇന്ത്യയുടെ പുരുഷതാരം വിവക് മല്‍ഹോത്രയും ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.

സിംഗിള്‍സില്‍ തോറ്റെങ്കിലും വനിതാ ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലും ദീപിക മാറ്റുരയ്ക്കുന്നുണ്ട്. ട്രിപ്പിള്‍ സ്വര്‍ണം ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ ക്രിക്കറ്റര്‍ ദിനേഷ് കാര്‍ത്തിക്കിന്റെ ഭാര്യകൂടിയായ ദീപിക ഗോള്‍ഡ് കോസ്റ്റിലെത്തിയത്. ദീപികയുടെ അപ്രതീക്ഷ പുറത്താകല്‍ ഇന്ത്യന്‍ സ്‌ക്വാഷ് സംഘത്തെ ഞെട്ടിച്ചിട്ടുണ്ട്. ശേഷിക്കുന്ന മത്സരങ്ങളില്‍ മെഡല്‍ നേടി മികവു കാട്ടുകയാകും ദീപികയുടെ ലക്ഷ്യം.

Story first published: Saturday, April 7, 2018, 8:37 [IST]
Other articles published on Apr 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+