Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ്പ ലീഗ്: നാലടിച്ച് ആഴ്‌സനലും ലാസിയോയും... സെമി തൊട്ടരികെ, അത്‌ലറ്റികോയ്ക്കും ജയം

ലണ്ടന്‍/ മാഡ്രിഡ്: ഇംഗ്ലീഷ് വമ്പന്‍മാരായ ആഴ്‌സനല്‍, ലാസിയോ എന്നിവര്‍ യൂറോപ്പ ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ സെമി ഫൈനലിനു തൊട്ടരികിലെത്തി. ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആധികാരിക വിജയമാണ് ഗണ്ണേഴ്‌സും ഇറ്റലിയില്‍ നിന്നുള്ള ലാസിയോയും കൈക്കലാക്കിയത്. സ്പാനിഷ് ടീം അത്‌ലറ്റികോ മാഡ്രിഡും ഒന്നാംപാദത്തില്‍ ജയിച്ചുകയറി. അതേസമയം, ഫ്രാന്‍സിലെ മുന്‍നിര ക്ലബ്ബായ ഒളിംപിക് മാഴ്‌സെയ്ക്ക് അപ്രതീക്ഷിത പരാജയം നേരിട്ടു.

1

ഹോംഗ്രൗണ്ടായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ റഷ്യന്‍ ക്ലബ്ബായ സിഎസ്‌കെഎ മോസ്‌കോയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു ആഴ്‌സനല്‍ കെട്ടുകെട്ടിക്കുകയായിരുന്നു. ഗണ്ണേഴ്‌സിന്റെ നാലു ഗോളും ഒന്നാംപകുതിയില്‍ തന്നെയായിരുന്നു. ആരണ്‍ റെംസിയുടെയും അലെക്‌സാണ്ട്രെ ലക്കാസറ്റെയുടെയും ഇരട്ടഗോളുകളാണ് ആഴ്‌സനലിന്റെ ജയത്തിന് കൂടുതല്‍ ആധികാരികത നല്‍കിയത്. 9, 28 മിനിറ്റുകളിലായിരുന്നു റെംസിയുടെ ഗോളുകളെങ്കില്‍ 23, 35 മിനിറ്റുകളിലാണ് ലക്കാസറ്റെ വലകുലുക്കിയത്.

2

ഓസ്‌ട്രേലിയന്‍ ക്ലബ്ബായ റെഡ്ബുള്‍ സാല്‍സ്ബര്‍ഗിനെതിരേയായിരുന്നു ലാസിയോയുടെ തകര്‍പ്പന്‍ വിജയം. ഹോം മാച്ചില്‍ 4-2ന് ലാസിയോ എതിരാളികളെ വാരിക്കളയുകയായിരുന്നു. മറ്റൊലു മല്‍സത്തില്‍ പോര്‍ച്ചുഗലില്‍ നിന്നുള്ള സ്‌പോര്‍ട്ടിങ് ലിസ്ബണിനെയാണ് അത്‌ലറ്റികോ 2-0നു തകര്‍ത്തത്. കോക്കെയും അന്റോണിയോ ഗ്രീസ്മാനും ലക്ഷ്യം കണ്ടു. മാഴ്‌സെയെ ജര്‍മന്‍ ക്ലബ്ബായ ലെയ്പ്ഷിഗ് ഹോം മാച്ചില്‍ 1-0നു വീഴ്ത്തുകയായിരുന്നു.

Story first published: Friday, April 6, 2018, 10:24 [IST]
Other articles published on Apr 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+