വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: 'തലയും വാലും' നേര്‍ക്കുനേര്‍... കണക്കുതീര്‍ക്കുമോ മുംബൈ?

ഉദ്ഘാടന മല്‍സരത്തില്‍ മുംബൈയെ ചെന്നൈ തോല്‍പ്പിച്ചിരുന്നു

പൂനെ: ഐപിഎല്ലില്‍ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സും മുഖാമുഖം. പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരും അവസാനസ്ഥാനക്കാരും തമ്മിലുള്ള മാറ്റുരയ്ക്കല്‍ എന്ന നിലയിലും മല്‍സരം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ആറു മല്‍സരങ്ങളില്‍ നിന്നു അഞ്ചു ജയവും ഒരു തോല്‍വിയുമടക്കം 10 പോയിന്റോടെയാണ് ചെന്നൈ തലപ്പത്തു നില്‍ക്കുന്നത്. ഇത്രയും കളികളില്‍ ഒന്നില്‍ മാത്രം ജയിച്ച മുംബൈ വെറും രണ്ടു പോയിന്റോടെയാണ് അവസാനസ്ഥാനത്തുള്ളത്.

ഈ സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ ചെന്നൈയോടേറ്റ തോല്‍വിക്കു കണക്കുതീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാത്രി എട്ടു മണിക്ക് മുംബൈ ഇറങ്ങുന്നത്. അന്ന് ഒരു പന്തും ഒരു വിക്കറ്റും ബാക്കിനില്‍ക്കവെയായിരുന്നു ചെന്നൈയുടെ ത്രസിപ്പിക്കുന്ന വിജയം.

 തോല്‍ക്കാന്‍ മനസ്സില്ലാത്ത സിഎസ്‌കെ

തോല്‍ക്കാന്‍ മനസ്സില്ലാത്ത സിഎസ്‌കെ

ഈ സീസണില്‍ മിക്ക മല്‍സരങ്ങളിലും അവിശ്വസനീയമാംവിധമാണ് ചെന്നൈ ജയിച്ചുകയറിയത്. ജയിച്ച അഞ്ചു മല്‍സരങ്ങളില്‍ നാലിലും അവര്‍ അവസാന ഓവറിലോ അവസാന പന്തിലേ ആണ് ജയിച്ചിട്ടുള്ളതെന്നു കാണാം.
ഒരു കളിയില്‍ അവസാന പന്തിലാണ് ചെന്നൈ വിജയറണ്‍ നേടിയതെങ്കില്‍ രണ്ടു മല്‍സരങ്ങളില്‍ ഒരു പന്ത് ബാക്കിനില്‍ക്കവെയായിരുന്നു സിഎസ്‌കെയുടെ ജയം. അവസാനമായി റോയല്‍ ചാലഞ്ചേഴ്‌സിനെതിരേയുള്ള കളിയില്‍ രണ്ടു പന്ത് ബാക്കിനില്‍ക്കവെയെയാണ് ധോണിപ്പട ജയം കൈക്കലാക്കിയത്.

ജയത്തിനരികെ വീഴുന്ന മുംബൈ

ജയത്തിനരികെ വീഴുന്ന മുംബൈ

ചെന്നൈയുടേതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് മുംബൈയുടെ ഈ സീസണിലെ പ്രകടനങ്ങള്‍. മിക്ക കളികളിയും വിജയപ്രതീക്ഷ നല്‍കിയ ശേഷമാണ് അവസാന ഓവറുകളില്‍ അവര്‍ ജയം കൈവിട്ടു കളഞ്ഞത്. സിഎസ്‌കെയെപ്പോലെ ക്ലൈമാക്‌സ് മികച്ചതാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ കളിച്ച ആറു മല്‍സരങ്ങളില്‍ അഞ്ചിലും മുംബൈ ജയിക്കുമായിരുന്നു.
അവസാന നാലോവറിലാണ് മല്‍സരം മുംബൈയുടെ കൈകളില്‍ നിന്നും പലപ്പോഴും വഴുതിപ്പോയത്. അവസാന കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ വെറും 87 റണ്‍സിനു പുറത്തായ മുംബൈ ചെന്നൈക്കെതിരേ ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്.

ബ്രില്ല്യന്റ് ബ്രാവോ

ബ്രില്ല്യന്റ് ബ്രാവോ

വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ ഡ്വയ്ന്‍ ബ്രാവോയുടെ അവിശ്വസനീയ ഇന്നിങ്‌സാണ് മുംബൈയില്‍ നിന്നും മല്‍സരം തട്ടിയെടുത്തത്. 166 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ചെന്നൈ എട്ടു വിക്കറ്റിന് 118 റണ്‍സെന്ന നിലയില്‍ തോല്‍വി ഉറപ്പിച്ചിരിക്കെയാണ് ബ്രാവോ ക്രീസിലെത്തിയത്.
വെറും 30 പന്തില്‍ ഏഴു സിക്‌സറുകളും മൂന്നു ബൗണ്ടറികളുമടക്കം 68 റണ്‍സ് വാരിക്കൂട്ടിയ ബ്രാവോ ചെന്നൈക്ക് അപ്രതീക്ഷിത ജയം സമ്മാനിക്കുകയായിരുന്നു.

 റായുഡുവിന്റെ ഫോം

റായുഡുവിന്റെ ഫോം

മുംബൈ ഇന്ത്യന്‍സില്‍ നിന്നും ഈ സീസണില്‍ എത്തിയ അമ്പാട്ടി റായുഡു ബാറ്റിങില്‍ ചെന്നൈയുടെ തുറുപ്പുചീട്ടായി മാറിക്കഴിഞ്ഞു. നേരത്തേ മുംബൈക്കു വേണ്ടി ഓപ്പണര്‍, നമ്പര്‍ ത്രീ, ഫിനിഷര്‍, വിക്കറ്റ് കീപ്പര്‍ എന്നിങ്ങനെ വ്യത്യസ്ത റോളുകളില്‍ പരീക്ഷിക്കപ്പെട്ടിട്ടുള്ള താരമാണ് അദ്ദേഹം. സിഎസ്‌കെയ്‌ക്കൊപ്പമുള്ള കന്നി സീസണില്‍ തന്നെ ബാറ്റിങില്‍ ടീമിന്റെ അവിഭാജ്യഘടകമായി അദ്ദേഹം മാറിയിരിക്കുകയാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ കഴിഞ്ഞ മല്‍സരത്തില്‍ നേടിയ 82 റണ്‍സ് റായുഡുവിന്റെ കരിയറിലെ തന്നെ മികച്ചതാണ്.
ഒരു കളിയില്‍ സെഞ്ച്വറി നേടിയെങ്കിലും ഷെയ്ന്‍ വാട്‌സന് സ്ഥിരത നിലനിര്‍ത്താന്‍ കഴിയുന്നില്ല. സുരേഷ് റെയ്‌നയാണ് സ്ഥിരതയില്ലാത്ത മറ്റൊരു താരം. ഇരുവരില്‍ നിന്നും ഇനിയുള്ള മല്‍സരങ്ങളില്‍ മികച്ച ഇന്നിങ്‌സുകളാണ് ചെന്നൈ പ്രതീക്ഷിക്കുന്നത്.

പുതിയ റോളില്‍ മിന്നി സൂര്യകുമാര്‍

പുതിയ റോളില്‍ മിന്നി സൂര്യകുമാര്‍

നേരത്തേ ഫിനിഷറുടെ റോളില്‍ മിന്നിയിട്ടുള്ള സൂര്യകുമാര്‍ യാദവ് ഇത്തവണ മുംബൈക്കൊപ്പം ഓപ്പണറുടെ കുപ്പായത്തിലും മികവ് തെളിയിക്കുകയാണ്. ഓപ്പണറായി കളിച്ച അവസാന നാല് ഇന്നിങ്‌സുകളിലും 27 കാരന്‍ തിളങ്ങിയിരുന്നു. ഒരു മല്‍സരത്തില്‍ പൂജ്യത്തിന് പുറത്തായത് മാറ്റിനിര്‍ത്തിയാല്‍ മറ്റു കളികൡ 53, 72, 34 എന്നിങ്ങനെയാണ് സൂര്യകുമാറിന്റെ പ്രകടനം.
സൂര്യകുമാറിനൊപ്പം ഓപ്പണിങ് പങ്കാളിയായ എവിന്‍ ലൂയിസ്, മൂന്നാംനമ്പറില്‍ ഇറങ്ങുന്ന ഇഷാന്‍ കിഷന്‍ എന്നിവര്‍ കൂടി മികച്ച പ്രപകടനം പുറത്തെടുത്തെങ്കില്‍ മാത്രമേ മുംബൈക്ക് ഇനിയുള്ള മല്‍സരങ്ങളില്‍ പ്രതീക്ഷയുള്ളൂ.

അപ്രതീക്ഷിത ഹീറോയായി മയാങ്ക്

അപ്രതീക്ഷിത ഹീറോയായി മയാങ്ക്

ബൗളിങില്‍ ഈ സീസണില്‍ മുംബൈയുടെ അപ്രതീക്ഷിത ഹീറോയായത് യുവ സ്പിന്നര്‍ മയാങ്ക് മര്‍ക്കാന്‍ഡെയാണ്. തന്റെ കന്നി സീസണില്‍ തന്നെ അവിശ്വസനീയ പ്രകടനമാണ് ലെഗ് സ്പിന്നര്‍ കാഴ്ചവയ്ക്കുന്നത്. മയാങ്കിനെക്കൂടാതെ ജസ്പ്രീത് ബുംറയാണ് ബൗളിങില്‍ മുംബൈയുടെ മറ്റൊരു തുറുപ്പുചീട്ട്. ഈ സീസണില്‍ ആറു മല്‍സരങ്ങളില്‍ 7.15 എന്ന മികച്ച ശരാശശരിയില്‍ 10 വിക്കറ്റുകള്‍ മര്‍ക്കാന്‍ഡെ ഇതിനകം മുംബൈക്കു വേണ്ടി നേടിക്കഴിഞ്ഞു. എന്നാല്‍ എട്ടു വിക്കറ്റുകളാണ് ബുംറയുടെ സമ്പാദ്യം.

ദീപക്ക് ചെന്നൈയുടെ പ്രതീക്ഷ

ദീപക്ക് ചെന്നൈയുടെ പ്രതീക്ഷ

ബൗളിങില്‍ യുവ പേസര്‍ ദീപക് ചഹറാണ് ചെന്നൈയുടെ മിന്നും താരമായത്. ന്യൂ ബോളില്‍ ചെന്നൈക്കു നിര്‍ണായക ബ്രേക് ത്രൂകള്‍ നല്‍കിയിട്ടുള്ള ചഹര്‍ ഇനിയുള്ള മല്‍സരങ്ങളിലും ഇതാവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ. ഈ സീസണില്‍ ആറു വിക്കറ്റുകള്‍ താരം നേടിക്കഴിഞ്ഞു. എല്ലാ വിക്കറ്റുകളും ചഹര്‍ വീഴ്ത്തിയത് പവര്‍പ്ലേ ഓവറുകളിലാണ്.

കണക്കുകളില്‍ മുംബൈ

കണക്കുകളില്‍ മുംബൈ

ഐപിഎല്ലിലെ ഇതുവരയുള്ള ചരിത്രം പരിശോധിച്ചാല്‍ ചെന്നൈക്കെതിരേ മുംബൈക്കാണ് നേരിയ മുന്‍തൂക്കം. ഇതുവരെ 23 മല്‍സരങ്ങളിലാണ് ഇരുടീമും കൊമ്പുകോര്‍ത്തിട്ടുള്ളത്. ഇതില്‍ 12 എണ്ണത്തില്‍ മുംബൈ ജയിച്ചപ്പോള്‍ 11 മല്‍സരങ്ങളില്‍ ചെന്നൈയും ജയിച്ചു. ശനിയാഴ്ച തങ്ങളുടെ ഹോംഗ്രൗണ്ടായ പൂനെയില്‍ മുംബൈയെ മലര്‍ത്തിയടിക്കാന്‍ സാധിച്ചാല്‍ ഒപ്പമെത്താന്‍ ചെന്നൈക്കാവും.

കൗണ്ടി ക്രിക്കറ്റല്ല, അഫ്ഗാനെതിരായ ടെസ്റ്റ് കളിച്ചാല്‍ മതി; കോലിയോട് ബിസിസിഐ കൗണ്ടി ക്രിക്കറ്റല്ല, അഫ്ഗാനെതിരായ ടെസ്റ്റ് കളിച്ചാല്‍ മതി; കോലിയോട് ബിസിസിഐ

Story first published: Saturday, April 28, 2018, 10:49 [IST]
Other articles published on Apr 28, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X