ഡിആര്‍എസിലെ ആശക്കുഴപ്പം തീര്‍ന്നേക്കും, ഷോര്‍ട്ട് പിച്ച് ബോള്‍ നിയമത്തിലും മാറ്റത്തിന് സാധ്യത

ലണ്ടന്‍: ഷോര്‍ട്ട് പിച്ച് ബൗളിങ്, ഡിആര്‍എസില്‍ അംപയറുടെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന കോള്‍ എന്നിവയില്‍ നിയമഭേദഗതിക്കൊരുങ്ങി ദി മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് (എംസിസി). ക്രിക്കറ്റില്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരാനും അവയില്‍ ഭേദഗതി വരുത്താനുമെല്ലാമുള്ള അവകാശം എംസിസിക്കാണ്. ക്രിക്കറ്റ് നേരിടുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് എംസിസിയുടെ ലോക ക്രിക്കറ്റ് കമ്മിറ്റി അടുത്തിടെ വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയിരിന്നു.

ഷോര്‍ച്ച് പിച്ച് ഡെലിവറികളുമായി ബന്ധപ്പെട്ട നിയമം ആധുനിക ക്രിക്കറ്റിന് അനുയോജ്യമാണോയെന്നതിനെക്കുറിച്ച് എംസിസി ആഗോളതലത്തില്‍ വിദഗ്ധാഭിപ്രായം തേടിയതായി കേട്ടുവെന്ന് കമ്മിറ്റി വാര്‍ത്തിക്കുറിപ്പിലൂടെ അറിയിച്ചു. നിയമങ്ങള്‍ സുരക്ഷിതമായാണ് നടപ്പാക്കിയതെന്നു ഉറപ്പ് വരുത്തേണ്ടത് എംസിസിയുടെ ചുമതലയാണ്. കുറച്ചു വര്‍ഷങ്ങളായി സ്‌പോര്‍ട്‌സിലെ കണ്‍കഷനെക്കുറിച്ചുള്ള പഠനങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. മറ്റു നിയമങ്ങളെപ്പോലെ തന്നെ ഷോര്‍ട്ട് പിച്ച് ബൗളിങുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എംസിസി നിരീക്ഷിക്കുന്നത് തുടരുന്നത് ഉചിതമാണെന്നും എംസിസി ലോക ക്രിക്കറ്റ് കമ്മിറ്റിയുടെ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി.

മൈക്ക് ഗാറ്റിങാണ് എംസിസി ലോക ക്രിക്കറ്റ് കമ്മിറ്റിയുടെ തലപ്പത്തുള്ളത്. ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാര., ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വോണ്‍ എന്നിവരും കമ്മിറ്റിയിലുണ്ട്. ക്രിക്കറ്റില്‍ എന്തു നിയമം കൊണ്ടു വരുമ്പോഴും ബാറ്റും ബോളും തമ്മിലുള്ള ബാലന്‍സ് നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

ഷോര്‍ട്ട് പിച്ച് ബോളുകള്‍ കളിയുടെ ഭാഗം തന്നെയാണെന്നു കമ്മിറ്റി ഏകകണ്ഠമായാണ് അഭിപ്രായപ്പെട്ടത്. പ്രത്യേകിച്ചും എലൈറ്റ് ലെവലിലുള്ള മല്‍സരങ്ങളില്‍ ഷോര്‍ട്ട് പിച്ച് ബോളുകള്‍ക്കു വളരെയധികം പ്രാധാന്യമുണ്ട്. ഗെയിമിന്റെ എല്ലാ തലത്തിലും പരിക്കുകള്‍ കുറയ്ക്കുന്നതിനെക്കുറിച്ചും കളിയുടെ മറ്റു വശങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നുവെന്നും കമ്മിറ്റി അറിയിച്ചു.

ഡിആര്‍എസിലെ അംപയറുടെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന കോളിനെക്കുറിച്ചും കമ്മിറ്റി ചര്‍ച്ച ചെയ്തിരുന്നു. ഡിഎര്‍എസ് വഴിയുള്ള എല്‍ബിഡബ്ല്യു തീരുമാനങ്ങളെക്കുറിച്ചാണ് ചര്‍ച്ച നടത്തിയത്. കളി കാണുന്നവര്‍ക്ക് പലപ്പോഴും അംപയറുടെ തീരുമാനം ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്നാണ് ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ഡിആര്‍എസ് വിളിച്ച ശേഷം തേര്‍ഡ്അംപയറുടെ തീരുമാനം വന്നാല്‍ അതു പലപ്പോഴും മല്‍സരം കാണുന്ന സാധാരണക്കാരായ ആളുകള്‍ക്കു ആശയക്കുഴപ്പമുണ്ടാവുന്നതായാണ് അംഗങ്ങളുടെ അഭിപ്രായം. ഇത് കുറച്ചു കൂടി സിംപിളാക്കി മാറ്റണമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഔട്ടായാലും നോട്ടൗട്ടായാലും, അംപയറുടെ തീരുമാനം ശരിവച്ചാലും ഇല്ലെങ്കിലും അംപയറുടെ കോളില്ലാതെ തന്നെ എന്താണ് ശരിയെന്ന് കളി കാണുന്നവര്‍ക്ക് പെട്ടെന്നു മനസ്സിലാവണമെന്നും അംഗങ്ങളില്‍ നിന്നും അഭിപ്രായം വന്നതായി വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, February 23, 2021, 18:09 [IST]
Other articles published on Feb 23, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X