ഐപിഎല്‍: മുംബൈ 'വധം'... ആ ഇന്നിങ്‌സിനു സഹായിച്ചത് 400!! ബ്രാവോയുടെ വെളിപ്പെടുത്തല്‍

Written By:

മുംബൈ: ഐപിഎല്ലിന്റെ ഈ സീസണിലെ ഉദ്ഘാടന മല്‍സരം ക്രിക്കറ്റ് പ്രേമികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മല്‍സരങ്ങളിലൊന്നായാണ് ഈ കളി ഇപ്പോള്‍ വിശേഷിപ്പിക്കപ്പെടുന്നത്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരേ ചെന്നൈ സൂപ്പര്‍കിങ്‌സാണ് ഒരു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം നേടിയത്. ഒരു വിക്കറ്റും ഒരു റണ്‍സും ബാക്കിനില്‍ക്കെയാണ് ചെന്നൈ ചാംപ്യന്‍മാരെ ഞെട്ടിച്ചത്.

മുംബൈ ജയിക്കുമെന്ന് ഏവരും ഉറപ്പിച്ചിരിക്കെയാണ് അവിശ്വസനീയ തിരിച്ചുവരവ് നടത്തി ചെന്നൈ വിജയനൃത്തം ചവിട്ടിയത്. വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയുടെ വണ്‍മാന്‍ ഷോയാണ് അന്നു മുംബൈയില്‍ നിന്നും ജയം തട്ടിയെടുത്തത്. വെറും 30 പന്തില്‍ മൂന്നു ബൗണ്ടറികളും ഏഴു കൂറ്റന്‍ സിക്‌സറുകളുമടക്കം ബ്രാവോ 68 റണ്‍സ് അടിച്ചെടുത്തിരുന്നു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ബ്രാവോയായിരുന്നു. തന്റെ ഈ പ്രകടനത്തിനു പിന്നിലെ രഹസ്യം അദ്ദേഹം ആദ്യമായി വെളിപ്പെടുത്തുന്നു.

400ാം നമ്പര്‍ ജഴ്‌സി

400ാം നമ്പര്‍ ജഴ്‌സി

ഉദ്ഘാടന മല്‍സരത്തില്‍ മുംബൈക്കെതിരേ 400ാം നമ്പര്‍ ജഴ്‌സിയണിഞ്ഞാണ് ബ്രാവോ ഇറങ്ങിയത്. ഇതാണ് തനിക്കു ഭാഗ്യം കൊണ്ടുവന്നതെന്ന് താരം പറയുന്നു. ബ്രാവോ മാത്രമല്ല ദേശീയ ടീമില്‍ തന്റെ സഹതാരവും ഐപിഎല്ലില്‍ മുംബൈ താരവുമായ കിരോണ്‍ പൊള്ളാര്‍ഡും 400 എന്നു രേഖപ്പെടുത്തിയ ജഴ്‌സിയുമണിഞ്ഞാണ് ഇറങ്ങിയത്.
400 ട്വന്റി20 മല്‍സരങ്ങള്‍ കളിക്കുന്ന താരമായി പൊള്ളാര്‍ഡ് മാറിയിരുന്നു. അതുകൊണ്ടാണ് 400 എന്ന നമ്പറോടു കൂടിയ ജഴ്‌സി അദ്ദേഹം ധരിച്ചത്. താനാവട്ടെ ട്വന്റി20യില്‍ 400 വിക്കറ്റ് തികച്ചത് ആഘോഷിക്കാനാണ് ഈ നമ്പര്‍ ജഴ്‌സി ധരിച്ചതെന്നും ബ്രാവോ വെളിപ്പെടുത്തി.

 നേരത്തേ തീരുമാനിച്ചിരുന്നു

നേരത്തേ തീരുമാനിച്ചിരുന്നു

400 എന്ന നേട്ടം ആഘോഷിക്കാന്‍ ഐപിഎല്ലിലെ ആദ്യ മല്‍സരത്തില്‍ തന്നെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നു താനും പൊള്ളാര്‍ഡും തീരുമാനിച്ചിരുന്നതായി ബ്രാവോ പറഞ്ഞു. തനിക്കും പൊള്ളാര്‍ഡിനും ഇതു വലിയൊരു നാഴികക്കല്ല് തന്നെയാണ്.
്താനും പൊള്ളാര്‍ഡും തങ്ങളുടെ ആഗ്രഹം ടീം മാനേജ്‌മെന്റുകളെ അറിയിച്ചപ്പോള്‍ അവര്‍ അംഗീകരിച്ചു. ഇതേ തുടര്‍ന്നാണ് 400 എന്ന നമ്പറോടു കൂടിയ ജഴ്‌സി ധരിച്ചത്. എന്നാല്‍ ടീമിന്റെ ഇനിയുള്ള കളികളില്‍ താനും പൊള്ളാര്‍ഡും പഴയ 47, 55 നമ്പര്‍ ജഴ്‌സി തന്നെ ധരിക്കുമെന്നും ബ്രാവോ മനസ്സ്തുറന്നു.

 കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സ്

കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സ്

തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സായിരുന്നു മുംബൈക്കെതിരേയുള്ളതെന്നു ബ്രാവോ പറഞ്ഞു. ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റിലും കൂടി ഇതുപോലൊരു ഇന്നിങ്‌സ് തനിക്കു കളിക്കാന്‍ സാധിച്ചിട്ടില്ല. അതു കൊണ്ടു തന്നെ വളരെ സ്‌പെഷ്യലാണ് ഈ ഇന്നിങ്‌സ്. മല്‍സരത്തില്‍ ഫിഫ്റ്റി തികച്ചപ്പോള്‍ ബാറ്റ് പോലും താന്‍ ഉയര്‍ത്തിയിരുന്നില്ല. ലക്ഷ്യം കൈവരിച്ചിട്ടില്ലെന്ന് അറിയാവുന്നതു കൊണ്ടായിരുന്നു ഇത്.
ഇനിയുമേറെ മുന്നോട്ട് പോവാനുണ്ടായിരുന്നു. ടീമിനെ വിജയിപ്പിക്കുകയെന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതീക്ഷയുണ്ടായിരുന്നു

പ്രതീക്ഷയുണ്ടായിരുന്നു

അവസാന ഓവര്‍ വരെ തനിക്കു ക്രീസില്‍ നില്‍ക്കാന്‍ കഴിഞ്ഞാല്‍ ചെന്നൈയെ വിജയിപ്പിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഒരോവറില്‍ 15 റണ്‍സ് വീതം നേടിയാല്‍ മാത്രമേ ഞങ്ങള്‍ സാധ്യതയുണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് റിസ്‌ക്കുള്ള ഷോട്ടുകള്‍ കളിച്ചത്. അതില്‍ വിജയിക്കുകയും ചെയ്തു.
മല്‍സരത്തില്‍ നിങ്ങള്‍ എപ്പോള്‍ ബൗണ്ടറിയോ സിക്‌സറോ നേടിയാലും എതിര്‍ ടീം ബൗളര്‍ സമ്മര്‍ദ്ദത്തിലാവും. ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാള്‍ കൂടിയാണ് മുംബൈ പേസര്‍ ജസ്പ്രീത് ബുംറ. പക്ഷെ അന്ന് അദ്ദേഹത്തിന്റെ ദിവസമായിരുന്നില്ലെന്നും ബ്രാവോ വിശദമാക്കി. ബുംറയെറിഞ്ഞ 19ാം ഓവറില്‍ ബ്രാവോ മൂന്നു സിക്‌സറുകള്‍ പറത്തിയിരുന്നു.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, April 9, 2018, 14:39 [IST]
Other articles published on Apr 9, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍