വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയുടെ ലോകകപ്പ് വിജയകഥകള്‍ വായിക്കാം; പുസ്തകവുമായി ആശിഷ് റേ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പിലെ മനോഹരയാത്രകള്‍ ആരാധകര്‍ക്ക് അനുഭവിച്ചറിയാന്‍ പുതിയ പുസ്തകം. പ്രമുഖ ക്രിക്കറ്റ് പ്രക്ഷേപകന്‍ ആശിഷ് റേയാണ് 1975 ലെ ആദ്യ ലോകകപ്പ് മുതലുള്ള ഇന്ത്യന്‍ ടീമിന്റെ വിജയ-പരാജയ കഥകള്‍ പുസ്തകമാക്കുന്നത്. ' ക്രിക്കറ്റ് ലോകകപ്പ്; ദി ഇന്ത്യന്‍ ചാലഞ്ച്' എന്നാണ് പുസ്തകത്തിന്റെ പേര്. ബ്ലൂംസ്‌ബെറിയാണ് പ്രസാധകര്‍.

ashis ray

1975 മുതല്‍ 2015 വരെയുള്ള ടൂര്‍ണമെന്റുകളും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന 2019 ലോകകപ്പും പുസ്തകത്തില്‍ അവലോകനം ചെയ്യും. ഇന്ത്യയുടെ മത്സരങ്ങള്‍ക്കു പുറമെ എല്ലാ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളും വിവരിക്കും. 1983-ല്‍ അജയ്യരായ വെസ്റ്റ്ഇന്‍ഡീസിനെ തോല്‍പ്പിച്ച് കപില്‍ദേവിന്റെ ഇന്ത്യ ചാമ്പ്യന്‍മാരയതിന്റെ കഥകള്‍ വിശദമായി പ്രദിപാദിക്കുന്നുണ്ട്.

ഗ്രെഗ് ചാപ്പലിന്റെ കാലത്തെ വിവാദങ്ങളും ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട വിവാദങ്ങളും ഉള്‍പ്പെടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ സകല ഭാവങ്ങളും ഒന്‍പത് അധ്യായങ്ങളിലായി വരച്ചുവെച്ചിരിക്കുന്നു. എം.എസ്.ധോണി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യുവരാജ് സിങ് എന്നിവര്‍ ഇന്ത്യയെ 2011-ല്‍ ലോക കിരീടത്തിലേക്ക് നയിച്ചതിനെക്കുറിച്ചും വിവരിക്കുന്നു. ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഗാവസ്‌കറാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.

കിങ്‌സ് കപ്പ് ഫുട്‌ബോള്‍; ഇന്ത്യന്‍ ടീമില്‍ മലയാളി സഹല്‍ ഉള്‍പ്പെടെ 6 പുതുമുഖങ്ങള്‍, ജോബി പുറത്ത് കിങ്‌സ് കപ്പ് ഫുട്‌ബോള്‍; ഇന്ത്യന്‍ ടീമില്‍ മലയാളി സഹല്‍ ഉള്‍പ്പെടെ 6 പുതുമുഖങ്ങള്‍, ജോബി പുറത്ത്

ലോകത്തിലെ മുതിര്‍ന്ന ക്രിക്കറ്റ് പ്രക്ഷേപകരില്‍ ഒരാളായ ആശിഷ് റേ 1975-ല്‍ 24-ാം വയസ്സില്‍ ആകാശവാണിയില്‍ ടെസ്റ്റ് മത്സരത്തിന്റെ കമന്റേറ്ററായാണ് അരങ്ങേറ്റം കുറിച്ചത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ടെസ്റ്റ് കമന്റേറ്റര്‍ എന്ന റെക്കോഡും റേ സ്വന്തമാക്കി. 1983 ലോകകപ്പില്‍ ബി.ബി.സി.യുടെ തദ്‌സമയ സംപ്രഷണത്തിലെ ഏക ഏഷ്യന്‍ കമന്റേറ്ററായിരുന്നു റേ.

Story first published: Monday, June 3, 2019, 9:43 [IST]
Other articles published on Jun 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X