ടി20 ലോകകപ്പിന്റെ ആവേശകരമായ രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടുന്ന ഇന്ത്യക്ക് തുടക്കത്തിലേ പ്രഹരം. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർ അഭിഷേക് ശർമ്മയെ വേഗത്തിൽ നഷ്ടമായി. വെറും ഏഴ് പന്തിൽ ഒൻപത് റൺസ് മാത്രം എടുത്ത അഭിഷേകിനെ ഇംഗ്ലീഷ് ഓഫ് സ്പിന്നർ വിൽ ജാക്സ് ആണ് പുറത്താക്കിയത്. സെമിയിലെങ്കിലും ഫോമിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കുന്നതായിരുന്നു യുവതാരത്തിന്റെ മടക്കം. ലോകകപ്പിൽ ഓഫ് സ്പിൻ കെണിയിൽ വീണ് പുറത്താകുന്ന അഭിഷേകിന്റെ പ്രവണത തുടരുന്നു.
ഹോട്ടലില്‍ വച്ച് വനിതാ സ്റ്റാഫിനോടു മോശം പെരുമാറ്റം!! പാക് താരം പെട്ടു, സംഭവമിങ്ങനെ
തുടരുന്ന ഓഫ് സ്പിൻ പേടി
ഇടംകൈയ്യൻ ബാറ്റർമാർക്കെതിരെ ഓഫ് സ്പിന്നർമാരെ ഉപയോഗിക്കുക എന്ന ഇംഗ്ലണ്ടിന്റെ തന്ത്രം വാങ്കഡെയിൽ കൃത്യമായി ഫലിച്ചു. പവർപ്ലേയിൽ തന്നെ വിൽ ജാക്സിനെ പന്തേൽപ്പിച്ച ജോസ് ബട്ലറുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു അഭിഷേകിന്റെ പുറത്താകൽ. ടൂർണമെന്റിലുടനീളം ഓഫ് സ്പിന്നർമാർക്ക് മുന്നിൽ പതറുന്ന അഭിഷേകിന്റെ ദൗർബല്യം സെമിയിലും ഇന്ത്യക്ക് വിനയായി. ഈ ലോകകപ്പിൽ അഞ്ച് മത്സരങ്ങളിൽ അഭിഷേക് ഓഫ് സ്പിന്നർമാരെ നേരിട്ടത് 29 പന്തുകളിലാണ്. അതിൽ നിന്നും 27 റൺസ് മാത്രമാണ് അഭിഷേക് നേടിയത്. മൂന്ന് തവണയും പുറത്തായത് ഓഫ് സ്പിന്നേഴ്സിന്റെ കൈ കൊണ്ട്. സ്ട്രൈക്ക് റേറ്റ് ആകട്ടെ, 107.40. ഈ കണക്കിൽ നിന്നുതന്നെ വ്യക്തമാണ് അഭിഷേകിന്റെ ഓഫ് സ്പിൻ ദുർബലത.

ലോകകപ്പിലെ കരിനിഴൽ
ഈ ലോകകപ്പിൽ അഭിഷേക് ശർമ്മയുടെ പ്രകടനം തികച്ചും നിരാശാജനകമാണ്. ഏഴ് മത്സരങ്ങളിൽ നിന്ന് വെറും 14.16 ശരാശരിയിൽ 85 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. സൂപ്പർ 8-ൽ സിംബാബ്‌വെയ്‌ക്കെതിരെ നേടിയ അർദ്ധ സെഞ്ചുറി മാറ്റിനിർത്തിയാൽ മറ്റെല്ലാ മത്സരങ്ങളിലും അഭിഷേക് പരാജയപ്പെട്ടു. അമേരിക്ക, പാകിസ്ഥാൻ, നെതർലൻഡ്‌സ് എന്നിവർക്കെതിരായ മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ താരം, സെമി ഫൈനൽ എന്ന നിർണ്ണായക ഘട്ടത്തിലും ടീമിനെ കൈവിടുകയായിരുന്നു.
T20 WC 2026: എല്ലാം 'തിരക്കഥ' പോലെ? ഫൈനലില്‍ ഇന്ത്യ തോല്‍ക്കും!!! ഇത് ആ ലോകകപ്പിന്റെ റീപ്ലേ
റിങ്കു സിംഗിനെപ്പോലെയുള്ള ഫിനിഷർമാരെ പുറത്തിരുത്തി അഭിഷേകിനെ ഓപ്പണിംഗിൽ പരീക്ഷിച്ച ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ ഇപ്പോൾ വിമർശനം ശക്തമാകുകയാണ്. ആദ്യ വിക്കറ്റ് നഷ്ടമായതോടെ സമ്മർദ്ദത്തിലായ ഇന്ത്യയെ കരകയറ്റാൻ ഇനി സഞ്ജു സാംസണിലും മധ്യനിരയിലുമാണ് ആരാധകരുടെ പ്രതീക്ഷ. മികച്ച തുടക്കമാണ് സഞ്ജു സാംസൺ ഇന്ത്യയ്ക്ക് നൽകിയത്. പവർ പ്ലേ അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എന്ന മികച്ച നിലയിലായിരുന്നു. അതിൽ 41 റൺസും വന്നത് സഞ്ജുവിന്റെ ബാറ്റിൽ നിന്നായിരുന്നു. ജോഫ്രാ ആർച്ചറുടെ രണ്ടാം ഓവറിൽ ഹാരി ബ്രൂക്ക് സഞ്ജുവന്റെ ഒരു ക്യാച്ച് മിസ് ആക്കിയിരുന്നു. അത് അഡ്വാന്റേജ് ആയി എടുത്ത് സഞ്ജുവിന് എത്ര റൺസ് അടിക്കാനാകും എന്നതാണ് അടുത്ത ചോദ്യം.