സഹീർ ഖാന് പിന്നാലെ ഭുവനേശ്വർ കുമാറും വിവാഹിതനായി.. വധു നുപുർ നാഗർ.. ചിത്രങ്ങൾ കാണാം!!

Posted By:

മീററ്റ്: ഇന്ത്യന്‍ ക്രിക്കറ്റിലെ സ്റ്റാർ ബൗളർ ഭുവനേശ്വര്‍ കുമാര്‍ വിവാഹിതനായി. ഇന്നലെയായിരുന്നു (നവംബർ 23) ഭുവിയുടെ വിവാഹം. നുപൂര്‍ നാഗറാണ് വധു. എഞ്ചിനീയറാണ് നാഗർ. മുൻ ഇന്ത്യൻ താരം സഹീർ ഖാനും വ്യാഴാഴ്ച വിവാഹിതനായിരുന്നു. ദില്ലിയിലായിരുന്നു സഹീറിന്റെ വിവാഹം. മീററ്റിലാണ് ഭുവനേശ്വർ കുമാറിന്റെയും നുപുർ നാഗറിന്റെയും വിവാഹചടങ്ങുകള്‍ നടന്നത്.

സഹീർഖാനും പ്രണയസാഫല്യം.. വിവാഹം കഴിഞ്ഞു.. വധു ബോളിവുഡ് നടി സാഗരിക ഗാട്‌ഗെ... ചിത്രങ്ങൾ കാണാം!

രണ്ട് റിസപ്ഷനുകൾ

രണ്ട് റിസപ്ഷനുകൾ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അംഗങ്ങള്‍ക്കും ബി സി സി ഐ ഭാരവാഹികൾക്കുമായി നവംബർ 30ന് റിസപ്ഷൻ നടക്കും. ദില്ലിയിലാകും ഇത്. ബന്ധുക്കൾ‌ക്കും സുഹൃത്തുക്കൾക്കുമായി നവംബര്‍ 26ന് ഭുവനേശ്വറിൽ റിസപ്ഷൻ. 27കാരനായ ഭുവനേശ്വർ കുമാർ ഐ പി എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടിയാണ് കളിക്കുന്നത്.

ഒരു ദിവസം രണ്ട് വിവാഹം

ഒരു ദിവസം രണ്ട് വിവാഹം

ഇന്ത്യൻ ക്രിക്കറ്റിൽ രണ്ട് വിവാഹങ്ങളാണ് ഒറ്റദിവസം നടന്നത്. ക്രിക്കറ്റ് താരം സഹീര്‍ ഖാന്റെയും ബോളിവുഡ് നടി സാഗരിക ഗഡ്‌കെയെ വിവാഹം ചെയ്തതിന് പിന്നാലെയാണ് ഭുവനേശ്വറിന്റെ വിവാഹ വാര്‍ത്ത പുറത്തായത്. ഏപ്രിൽ മാസത്തിലായിരുന്നു സഹീറിന്റെയും സാഗരികയുടെയും വിവാഹ നിശ്ചയം. ഭുവിയാകട്ടെ കഴിഞ്ഞ മാസമാണ് എൻഗേജ്ഡ് ആയത്.

കൊൽക്കത്തയിൽ നിന്നും പറന്നു

കൊൽക്കത്തയിൽ നിന്നും പറന്നു

ശ്രീലങ്കയ്ക്കെതിരായ രണ്ടും മൂന്നും ടെസ്റ്റുകളിൽ നിന്നും പിൻവാങ്ങിയാണ് ഭുവി വിവാഹത്തിനെത്തിയത്. കൊൽക്കത്തയിൽ നടന്ന ഒന്നാം ടെസ്റ്റിൽ മാൻ ഓഫ് ദ മാച്ചായിരുന്നു ഭുലനേശ്വര്‍ കുമാർ. ഭുവിക്ക് പകരം കൊൽക്കത്തയിൽ രോഹിത് ശർമയാണ് ടീമിലെത്തിയത്. ന്യൂ ബോളെറിയുന്നത് ഇഷാന്ത് ശർമയും.

ലളിതമായ ചടങ്ങുകൾ

ലളിതമായ ചടങ്ങുകൾ

തീർത്തും ലളിതമായ വിവാഹമായിരുന്നു താരങ്ങളുടേത്. ഇന്ത്യൻ താരങ്ങളായ സുരേഷ് റെയ്നയും പ്രവീൺ കുമാറും വിവാഹത്തിനെത്തിയിരുന്നു. പ്രവീണ്‍ കുമാറിന്റെ നാടാണ് മീററ്റ്. ഉത്തർപ്രദേശിന് വേണ്ടിയാണ് റെയ്ന രഞ്ജി ട്രോഫി കളിക്കുന്നത്. ലങ്കൻ പര്യടനം കാരണം ഇന്ത്യൻ താരങ്ങൾക്ക് വിവാഹത്തിനെത്താനായില്ല.

Story first published: Friday, November 24, 2017, 11:20 [IST]
Other articles published on Nov 24, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍