വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അടിച്ചൊതുക്കാന്‍ ഇവരെത്തുന്നു... ഏഷ്യാ കപ്പിലെ വെടിക്കെട്ടുകാര്‍!! ബൗളര്‍മാര്‍ ജാഗ്രതൈ

ബാറ്റിങില്‍ കസറാന്‍ ഇവര്‍ക്കാവും

ബൗളർമാരെ പഞ്ഞിക്കിടുന്ന ബാറ്റ്സ്മാന്മാർ | Oneindia Malayalam

ദുബായ്: ഈയാഴ്ച ആരംഭിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനെ ഏറെ ആവേശത്തോടെയാണ് കായിക പ്രേമികള്‍ കാത്തിരിക്കുന്നത്. നിലവിലെ ജേതാക്കളായ ഇന്ത്യയുള്‍പ്പെടെ ഏഷ്യയിലെ വമ്പന്‍മാരെല്ലാം അണിനിരക്കുന്ന ചാംപ്യന്‍ഷിപ്പ് ക്രിക്കറ്റ് ആരാധകര്‍ക്ക് വിരുന്നാവുമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ തവണ ട്വന്റി20 ഫോര്‍മാറ്റിലായിരുന്നു ടൂര്‍ണമെന്റെങ്കില്‍ ഇത്തവണ ഏകദിന ഫോര്‍മാറ്റിലാണ് ഏഷ്യാ കപ്പ്.

സാഫ് കപ്പ്: പ്രതീക്ഷ നല്‍കുന്ന യുവ ഇന്ത്യ... ഇതെന്ത് പിച്ച്? ജയിച്ചത് കോച്ചിന്റെ തന്ത്രംസാഫ് കപ്പ്: പ്രതീക്ഷ നല്‍കുന്ന യുവ ഇന്ത്യ... ഇതെന്ത് പിച്ച്? ജയിച്ചത് കോച്ചിന്റെ തന്ത്രം

വിജയ് ഹസാരെ ട്രോഫി: ടെസ്റ്റ് ഫ്‌ളോപ്പിന് നായകസ്ഥാനം... അജിങ്ക്യ രഹാനെ മുംബൈ ക്യാപ്റ്റന്‍ വിജയ് ഹസാരെ ട്രോഫി: ടെസ്റ്റ് ഫ്‌ളോപ്പിന് നായകസ്ഥാനം... അജിങ്ക്യ രഹാനെ മുംബൈ ക്യാപ്റ്റന്‍

ബാറ്റിങ് വെടിക്കെട്ട് തീര്‍ത്ത് ഏഷ്യാ കപ്പിലെ ഹീറോയായി മാറാന്‍ ചില താരങ്ങള്‍ കച്ചമുറുക്കുന്നുണ്ട്. ഒറ്റയ്ക്കു മല്‍സരം ജയിപ്പിക്കാന്‍ ശേഷിയുള്ള ചില താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

കുശാല്‍ പെരേര (ശ്രീലങ്ക)

കുശാല്‍ പെരേര (ശ്രീലങ്ക)

ഏഷ്യാ കപ്പ് തിരിച്ചുപിടിക്കുകയെന്ന ലങ്കന്‍ പ്രതീക്ഷകള്‍ക്കു തിളക്കം കൂട്ടുന്നത് യുവ ബാറ്റ്‌സ്മാന്‍ കുശാല്‍ പെരേരയുടെ സാന്നിധ്യമാണ്. ലങ്കയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയുന്ന പെരേര സ്‌ഫോടനാത്മക ഇന്നിങ്‌സ് കളിക്കാന്‍ മിടുക്കനാണ്. ഇതിഹാസ താരങ്ങളായ കുമാര്‍ സങ്കക്കാരയുടെയും മഹേല ജയവര്‍ധനെയുടെയും വിരമിക്കലിനു ശേഷം ലങ്കന്‍ ടീമിലെ സ്ഥിരസാന്നിധ്യമാണ് അദ്ദേഹം.
മുന്‍ ഓപ്പണറും ഇതിഹാസ താരവുമായ സനത് ജയസൂര്യയുടെ പിന്‍ഗാമിയെന്നാണ് പലപ്പോഴും പെരേര വിശേഷിപ്പിക്കപ്പെടുന്നത്. നിലവില്‍ ഏകദിനത്തിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറിയെന്ന റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്. ലങ്കയ്ക്കായി 78 ഏകദിനങ്ങളില്‍ നിന്നും 2035 റണ്‍സ് പെരേര നേടിയിട്ടുണ്ട്.

ഫഖര്‍ സമാന്‍ (പാകിസ്താന്‍)

ഫഖര്‍ സമാന്‍ (പാകിസ്താന്‍)

പാകിസ്താന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷനാണ് ഓപ്പണായ ഫഖര്‍ സമാന്‍. ഇത്തവണ ഏഷ്യാ കപ്പിലും താരം റണ്‍മഴ പെയ്യിക്കുമെന്ന പ്രതീക്ഷയിലാണ് പാകിസ്താന്‍. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍സ് ട്രോഫി ഫൈനലിലെ സെഞ്ച്വറി നേട്ടത്തോടെയാണ് സമാന്‍ ശ്രദ്ധേയനാവുന്നത്. ഇന്ത്യയെ തകര്‍ത്ത് പാകിസ്താന്‍ കന്നി ചാംപ്യന്‍സ് ട്രോഫി സ്വന്തമാക്കിയപ്പോള്‍ സമാനായിരുന്നു ഹീറോ. നാലു കളികളില്‍ നിന്നും 252 റണ്‍സാണ് താരം അടിച്ചെടുത്തത്.
ഏകദിനത്തില്‍ പാകിസ്താനു വേണ്ടി ഡബിള്‍ സെഞ്ച്വറി നേടിയ ആദ്യ താരമെന്ന റെക്കോര്‍ഡ് സമാന്‍ ഈ വര്‍ഷം സ്വന്തം പേരില്‍ കുറിച്ചിരുന്നു. ദേശീയ ടീമിനായി 18 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള താരം 76 എന്ന മികച്ച ശരാശരിയില്‍ 1065 റണ്‍സ് നേടിക്കഴിഞ്ഞു. മൂന്നു സെഞ്ച്വറികളും ആറ് ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

രോഹിത് ശര്‍മ (ഇന്ത്യ)

രോഹിത് ശര്‍മ (ഇന്ത്യ)

വിരാട് കോലിക്കു പകരം ഏഷ്യാ കപ്പില്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മ ഒറ്റയ്ക്കു മല്‍സരം ജയിപ്പിക്കാന്‍ മിടുക്കുള്ള താരമാണ്. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ താരങ്ങളിലൊരാളായ രോഹിത് ട്രാക്കിലെത്തി കഴിഞ്ഞാല്‍ പിന്നീടൊരു ബൗളിങ് നിരയ്ക്കും തടുക്കാന്‍ കഴിയില്ല. ഇത്തവണ കിരീടം നിലനിര്‍ത്തണമെങ്കില്‍ ഹിറ്റ്മാനില്‍ നിന്നും മികച്ച പ്രകടനം തന്നെ ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്.
ഏകദിനത്തില്‍ മൂന്നു തവണ ഡബിള്‍ സെഞ്ച്വറി നേടിയ ഏക താരമെന്ന ലോക റെക്കോര്‍ഡിന് അവകാശിയാണ് രോഹിത്. ഇത്തവണ ഏഷ്യാ കപ്പില്‍ അദ്ദേഹം തന്റെ നാലാം ഡബിളും അടിക്കുമെന്ന് ആരാധകര്‍ സ്വപ്‌നം കാണുന്നു.

Story first published: Thursday, September 13, 2018, 11:54 [IST]
Other articles published on Sep 13, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X