ധോണിയുടെ കട്ട ഫാന്‍... അന്ന് കളി നിര്‍ത്തി വിദേശത്ത് പോവാനൊരുങ്ങി, ഇനി ബേസിലിന്‍റെ ബെസ്റ്റ് ടൈം

Written By:

കൊച്ചി: മുന്‍ സ്പീഡ് സ്റ്റാര്‍ എസ് ശ്രീശാന്തിനു ശേഷം മറ്റൊരു മലയാളി പേസര്‍ കൂടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് എത്തുകയാണ്. ബേസില്‍ തമ്പിയാണ് ശ്രീലങ്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ടി ട്വന്‍റിക്കുള്ള ശേീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ദേശീയ ടീമിലെത്തുന്ന മൂന്നാമത്തെ കേരള പേസറും നാലാമത്തെ നാലാമത്തെ മലയാളി താരവുമാണ് ബേസില്‍.

രഞ്ജിയിലൂടെ വരവറിയിച്ച ബേസില്‍ പിന്നീട് ഐപിഎല്ലിലെ മിന്നുന്ന പ്രകടനത്തിലൂടെയാണ് സെലക്റ്റര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ലങ്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ടി ട്വന്റി പരമ്പരയില്‍ അവസരം ലഭിച്ചാല്‍ മികച്ച പ്രകടനം നടത്താമെന്ന ആത്മവിശ്വാസത്തിലാണ് ബേസില്‍.

വാര്‍ത്ത പുറത്തു വരുമ്പോള്‍ ബേസില്‍ രഞ്ജി ക്യാംപില്‍

വാര്‍ത്ത പുറത്തു വരുമ്പോള്‍ ബേസില്‍ രഞ്ജി ക്യാംപില്‍

ദേശീയ ടീമിലേക്ക് തന്നെ തിരഞ്ഞെടുത്തുവെന്ന വാര്‍ത്ത പുറത്തുവരുമ്പോള്‍ കേരള ടീമിന്റെ രഞ്ജി ട്രോഫി ക്യാംപിലായിരുന്നു ബേസില്‍. ചരിത്രത്തിലാദ്യമായി രഞ്ജിയുടെ നോക്കൗട്ട്‌റൗണ്ടിലേക്ക യോഗ്യത നേടിയ കേരളത്തിനായി ബേസിലും മികച്ച പ്രകടനം നടത്തിയിരുന്നു.
ഇന്ത്യന്‍ ടീമിന്റെ ജഴ്‌സിയണിഞ്ഞ് ദേശീയ ഗാനത്തിനായി താന്‍ ഗ്രൗണ്ടില്‍ നില്‍ക്കുന്നത് കാണണമെന്നായിരുന്നു തന്റെ പപ്പയുടെ ഏറ്റവും വലിയ ആഗ്രഹമെന്ന് ബേസില്‍ പറയുന്നു.

സ്വപ്നങ്ങള്‍ക്ക് അരികിലേക്ക്

സ്വപ്നങ്ങള്‍ക്ക് അരികിലേക്ക്

ധോണി ഭായിയോടൊപ്പം ഒരു തവണ ഡ്രസിങ് റൂം പങ്കിടാന്‍ കഴിയണമെന്നതായിരുന്നു തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്നു ബേസില്‍ വെളിപ്പെടുത്തി. ധോണിയോട് അത്രയേറെ ആരാധനയാണുള്ളത്.
ധോണിയോട് ഇതുവരെ നേരിട്ടു സംസാരിക്കാന്‍ പോലും തനിക്കു കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഈ സ്വപ്‌നങ്ങള്‍ക്ക് അരികിലെത്തുകയാണ്. ദൈവത്തിനും പിന്തുണച്ചവര്‍ക്കും നന്ദി പറയുന്നതായും ബേസില്‍ പ്രതികരിച്ചു.

ടീമിലെത്താമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു

ടീമിലെത്താമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു

2016ലെ കഴിഞ്ഞ ഐപിഎല്ലില്‍ എമേര്‍ജിങ് താരത്തിനുള്ള പുരസ്‌കാരം തേടിയെത്തിയപ്പോള്‍ തന്നെ ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാന്‍ സാധിക്കുമെന്ന് തനിക്കു ആത്മവിശ്വാസം ഉണ്ടായിരുന്നതായി ബേസില്‍ പറഞ്ഞു.
ഇപ്പോള്‍ ദേശീയ ടീമിലേക്ക് വിളി വന്നത് തികച്ചും അപ്രതീക്ഷിതമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. രഞജി ടീം ക്യാംപില്‍ വര്‍ക്കൗട്ടിന്റെ ഭാഗമായി സ്വിമ്മിങ് പൂളില്‍ നീന്തുന്നതിനിടെയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ജയേഷ് ജോര്‍ജ് തന്നെ വിളിച്ച് വിവരം അറിയിക്കുന്നതെന്നും ബേസില്‍ പറഞ്ഞു.

വിദേശത്ത് പോവാനൊരുങ്ങി

വിദേശത്ത് പോവാനൊരുങ്ങി

വീട്ടിലെ സാമ്പത്തിക സ്ഥിതി അത്ര ഭദ്രമായിരുന്നില്ല. അതുകൊണ്ടു തന്നെ ഇനിയും കളിച്ചു നടക്കാതെ 19ാം വയസ്സില്‍ വിദേശത്തേക്കു പോവുന്നതിനു കുറിച്ചു വരെ താന്‍ ആലോചിച്ചിരുന്നതായി ബേസില്‍ വെളിപ്പെടുത്തി.
അന്ന് കേരളത്തിന്റെ അണ്ടര്‍ 19 ടീമില്‍ അംഗമായിരുന്നു താന്‍. എന്നാല്‍ ഒരു ഉപദേശമാണ് അന്നു ക്രിക്കറ്റില്‍ തന്നെ പിടിച്ചുനിര്‍ത്തിയതെന്ന് താരം ഓര്‍ക്കുന്നു. നിരാശ വേണ്ടെന്നും കളിയില്‍ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ സാധിക്കുമെന്നും ഉപദേശിച്ചത് എറണാകുളം സ്വാന്റണ്‍സ് ക്ലബ്ബിലെ ദീപക്ക് ചേട്ടനാണെന്നും ബേസില്‍ വ്യക്തമാക്കി.

കളിയെ ഗൗരവമായി കണ്ടു

കളിയെ ഗൗരവമായി കണ്ടു

സ്വാന്റണ്‍സ് ക്ലബ്ബിലെത്തിയതോടെയാണ് ക്രിക്കറ്റിനെ ഗൗരവമായി കാണാന്‍ തുടങ്ങിയത്. ലങ്കയ്‌ക്കെതിരായ ടി ട്വന്റിക്ക് ഇനിയും സമയമുണ്ട്. രഞ്ജിയില്‍ വിദര്‍ഭയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധയെന്നും ബേസില്‍ പറഞ്ഞു.
അഞ്ചു മല്‍സരങ്ങള്‍ ജയിച്ചാണ് കേരളം ആദ്യമായി രഞ്ജിയുടെ ക്വാര്‍ട്ടറിലേക്കു ടിക്കറ്റെടുത്തത്. വിദര്‍ഭയെയും തോല്‍പ്പിച്ചു മുന്നേറുകയെന്നതാണ് ഇനി ലക്ഷ്യമെന്നും താരം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിന്റെ താരമായിരുന്നു 24 കാരനായ ബേസില്‍. 85 ലക്ഷത്തിനാണ് ബേസിലിനെ ഗുജറാത്ത് തങ്ങളുടെ ടീമിലെത്തിച്ചത്. ഐപിഎല്ലിലെ മിന്നുന്ന പ്രകടനത്തിനു ശേഷം മാര്‍ച്ചില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ നെറ്റ് ബൗളറുമായിരുന്നു പേസര്‍.

Story first published: Tuesday, December 5, 2017, 11:55 [IST]
Other articles published on Dec 5, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍