പന്ത് ചുരണ്ടല്‍ 'നായകന്‍' ബാന്‍ക്രോഫ്റ്റ് തിരിച്ചുവരുന്നു... മടങ്ങിവരവ് വിലക്ക് കഴിയുംമുമ്പ്!!

Written By:

സിഡ്‌നി: ഏറെ കോളിളക്കമുണ്ടാക്കിയ പന്ത് ചുരണ്ടല്‍ വിവാദത്തിലെ നായകനായ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ കാമറണ്‍ ബാന്‍ക്രോഫ്റ്റ് മല്‍സരരംഗത്തേക്കു തിരിച്ചുവരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാണിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്. എന്നാല്‍ എന്നാല്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ കൂടി അറിവോടെയാണ് ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാണിച്ചത്. കുറ്റക്കാരെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു സ്മിത്തിനെയും വാര്‍ണറെയും ഒരു വര്‍ഷത്തേക്കു വിലക്കിയപ്പോള്‍ ബാന്‍ക്രോഫ്റ്റിനെ ആറു മാസത്തേക്കുമാണ് വിലക്കിയത്. ഈ കാലാവധി തീരുംമുമ്പാണ് താരം വീണ്ടും കളിക്കാനൊരുങ്ങുന്നത്.

1

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ക്ലബ്ബ് ക്രിക്കറ്റില്‍ കളിക്കാനാണ് ബാന്‍ക്രോഫ്റ്റിനു അനുമതി ലഭിച്ചിരിക്കുന്നത്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയ പ്രീമിയര്‍ ക്രിക്കറ്റ് ക്ലബ്ബുകളുടെ പ്രത്യേക യോഗത്തിലാണ് ബാന്‍ക്രോഫ്റ്റിനു കളിക്കാന്‍ അനുമതി നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇതോടെ ക്ലബ്ബ് ക്രിക്കറ്റില്‍ തന്റെ ടീമായ വില്ലെട്ടനു വേണ്ടി 25 കാരനായ ഓപ്പണര്‍ ബാറ്റേന്തും.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുലി, പക്ഷെ ഐപിഎല്ലില്‍ എലി!! ഇവര്‍ ഹീറോയില്‍ നിന്നും സീറോയിലേക്ക്...

ഐപിഎല്‍: വരുന്നത് ഒന്നൊന്നര പോരാട്ടം, പ്ലേഓഫ് പിടിവലി മുറുകുന്നു, ആരൊക്കെ നേടും? സാധ്യതകള്‍ ഇങ്ങനെ..

ഏറെ നേരം നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ബാന്‍ക്രോഫ്റ്റിനെ കളിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടതെന്നു വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ക്രിക്കറ്റ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടിവ് ക്രിസ്റ്റിന മാത്യൂസ് വ്യക്തമാക്കി. ഓസ്‌ട്രേലിയക്കു വേണ്ടി എട്ടു ടെസ്റ്റുകളില്‍ മാത്രമേ ബാന്‍ക്രോഫ്റ്റ് ഇതുവരെ കളിച്ചിട്ടുള്ളൂ.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, May 15, 2018, 13:40 [IST]
Other articles published on May 15, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍