വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തകര്‍പ്പന്‍ സെഞ്ച്വറിയുമായി ബാബറിന്റെ തിരിച്ചുവരവ്, കോലിയുടെയും അംലയുടെയും റെക്കോഡ് പഴങ്കഥ

ബ്രിമ്മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ പാകിസ്താന്‍ സമ്പൂര്‍ണ്ണ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും മൂന്നാം ഏകദിനത്തിലെ ബാറ്റിങ് പ്രകടനത്തോടെ വിമര്‍ശകരുടെ വായടപ്പിക്കുകയാണ് പാകിസ്താന്‍ നായകന്‍ ബാബര്‍ അസാം. ആദ്യ മത്സരത്തില്‍ പൂജ്യത്തിനും രണ്ടാം മത്സരത്തില്‍ 19 റണ്‍സിനും പുറത്തായ ബാബര്‍ മൂന്നാം മത്സരത്തില്‍ 139 പന്തില്‍ 158 റണ്‍സാണ് നേടിയത്. ഇതില്‍ 14 ഫോറും നാല് സിക്‌സും ഉള്‍പ്പെടും.

Babar Azam becomes quickest to 14 ODI centuries surpassing Hashim Amla

തകര്‍പ്പന്‍ പ്രകടനം നടത്തിയതോടെ താന്‍ എന്തുകൊണ്ടാണ് ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കാന്‍ ബാബറിനായി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 331 എന്ന മികച്ച സ്‌കോര്‍ നേടിയിട്ടും 12 പന്തും മൂന്ന് വിക്കറ്റും ബാക്കി നിര്‍ത്തി ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി. യുവനിരയുമായി ഇറങ്ങിയാണ് ഇംഗ്ലണ്ട് പരമ്പര തൂത്തുവാരിയതെന്നതാണ് ശ്രദ്ധേയം. തോല്‍വി വലിയ നാണക്കേടാണെങ്കിലും ചില റെക്കോഡുകള്‍ സ്വന്തം പേരിലാക്കാന്‍ ബാബറിനായി. അത് എന്തൊക്കെയാണെന്ന് നോക്കാം.

പാകിസ്താന്‍ നായകന്മാരില്‍ ഒരു ഏകദിന ഇന്നിങ്‌സില്‍ 150ന് മുകളില്‍ റണ്‍സ് നേടുന്ന ആദ്യത്തെ താരമാണ് ബാബര്‍ അസാം. ഇതിന് മുമ്പ് 2008ല്‍ ഇന്ത്യക്കെതിരേ ഷുഹൈബ് മാലിക്ക് നേടിയ 125* റണ്‍സായിരുന്നു ഈ റെക്കോഡില്‍ തലപ്പത്ത്. 158 റണ്‍സ് പ്രകടനത്തോടെ ഈ നേട്ടം സ്വന്തം പേരിലാക്കാന്‍ ബാബറിനായി.

babarazam

ബാബറിന്റെ 14ാം ഏകദിന സെഞ്ച്വറിയാണിത്. വേഗത്തില്‍ 14 ഏകദിന സെഞ്ച്വറി നേടിയവരില്‍ ഹാഷിം അംല,വിരാട് കോലി,ഡേവിഡ് വാര്‍ണര്‍ എന്നിവരുടെയെല്ലാം റെക്കോഡ് ബാബര്‍ തകര്‍ത്തു. 81 ഇന്നിങ്‌സില്‍ നിന്നാണ് ബാബര്‍ 14 സെഞ്ച്വറി നേടിയത്. അംല 84 ഇന്നിങ്‌സില്‍ നിന്നും വാര്‍ണര്‍ 98 ഇന്നിങ്‌സില്‍ നിന്നും കോലി 103 ഇന്നിങ്‌സില്‍ നിന്നുമാണ് 14 ഏകദിന സെഞ്ച്വറി നേടിയത്.

ഇംഗ്ലണ്ടിലെ പാകിസ്താന്‍ താരത്തിന്റെ ഉയര്‍ന്ന ഏകദിന സ്‌കോറെന്ന റെക്കോഡും ബാബര്‍ അസാമിന് സ്വന്തം. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ ഇമാം ഉല്‍ഹഖ് നേടിയ 151 റണ്‍സിന്റെ റെക്കോഡാണ് ബാബര്‍ തിരുത്തിയത്. കൂടാതെ ഇമ്രാന്‍ ഖാന് ശേഷം ഇംഗ്ലണ്ടില്‍ ഏകദിന സെഞ്ച്വറി നേടുന്ന ആദ്യത്തെ പാകിസ്താന്‍ നായകനാണ് ബാബര്‍. 1983ലെ ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് ഇമ്രാന്‍ ഖാന്റെ നേട്ടം.

ഇംഗ്ലണ്ടില്‍ സന്ദര്‍ശക ടീം നായകന്‍ നേടുന്ന ഉയര്‍ന്ന മൂന്നാമത്തെ ഏകദിന സ്‌കോറാണിത്. മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് (175*),മുന്‍ ന്യൂസീലന്‍ഡ് നായകന്‍ ഗ്ലെന്‍ ടുര്‍നര്‍ (171*) എന്നിവരാണ് ഈ റെക്കോഡില്‍ ബാബറിന് മുന്നിലുള്ളത്.

81 ഇന്നിങ്‌സില്‍ നിന്ന് 3985 ഏകദിന റണ്‍സാണ് ബാബര്‍ നേടിയിട്ടുള്ളത്. 81 ഇന്നിങ്‌സുകള്‍ പൂര്‍ത്തിയാവുമ്പോള്‍ ഹാഷിം അംല (4041) മാത്രമാണ് ബാബറിനെക്കാള്‍ കൂടുതല്‍ റണ്‍സ് നേടിയത്. ഈ പ്രകടനം തുടരാനായാല്‍ ഭാവിയില്‍ പല റെക്കോഡുകളും ബാബര്‍ സ്വന്തം പേരിലാക്കുമെന്നുറപ്പ്.

Story first published: Wednesday, July 14, 2021, 10:48 [IST]
Other articles published on Jul 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X