Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WPL: ബാബറിനെക്കാള്‍ കൂടുതല്‍ പ്രതിഫലം, ഇന്ത്യന്‍ വനിതാ താരങ്ങള്‍ ആരൊക്കെ? അറിയാം

പാകിസ്താന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും സൂപ്പര്‍ താരവുമാണ് ബാബര്‍ ആസം. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ബാബര്‍ ആസം. പാക് ആരാധകര്‍ വിരാട് കോലിയുമായാണ് ബാബര്‍ ആസമിനെ താരതമ്യപ്പെടുത്തുന്നത്. നിലവില്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ബാബര്‍ മികച്ച പ്രകടനം നടത്തി കൈയടി നേടുകയാണ്. ഇത്തവണ പിഎസ്എല്ലില്‍ പേഷ്വാര്‍ സാല്‍മിക്കായാണ് ബാബര്‍ കളിക്കുന്നത്. 1.40 കോടിയാണ് ബാബറിന് പ്രതിഫലമായി ലഭിക്കുന്നത്.

ഐപിഎല്ലിലെ യുവതാരങ്ങളില്‍ പലര്‍ക്കും ബാബറിനെക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ വനിതാ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങളില്‍ പലര്‍ക്കും ബാബറിനെക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിക്കുന്നുണ്ട്. ഇത്തരത്തില്‍ പ്രതിഫലത്തില്‍ ബാബറിനെക്കാള്‍ മുന്നിട്ട് നില്‍ക്കുന്ന ഇന്ത്യയുടെ വനിതാ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം സ്മൃതി മന്ദാനയാണ്.

ഇന്ത്യയുടെ വനിതാ ടീമിലെ ഇടം കൈ ഓപ്പണറാണ് സ്മൃതി. വെടിക്കെട്ട് ബാറ്റിങ് നടത്തുന്ന സ്മൃതി വനിതാ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ്. ആര്‍സിബി താരമായ സ്മൃതിയുടെ പ്രതിഫലം 3.4 കോടിയാണ്. അതായത് ബാബറിനെക്കാള്‍ 2 കോടിയോളം അധികമാണ് സ്മൃതിയുടെ പ്രതിഫലം. ആര്‍സിബിയുടെ ക്യാപ്റ്റന്‍ കൂടിയായ സ്മൃതിക്ക് ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡും അവകാശപ്പെടാം.

ഇന്ത്യയുടെ മറ്റൊരു വനിതാ താരമായ ദീപ്തി ശര്‍മക്കും ബാബറിനെക്കാള്‍ പ്രതിഫലമുണ്ട്. യുപി വാരിയേഴ്‌സ് താരമായ ദീപ്തി ഓള്‍റൗണ്ടറെന്ന നിലയില്‍ മികച്ച റെക്കോഡുള്ള താരമാണ്. വനിതാ പ്രീമിയര്‍ ലീഗില്‍ 2.6 കോടിയാണ് ദീപ്തി ശര്‍മയുടെ പ്രതിഫലം. പാകിസ്താന്‍ സൂപ്പര്‍ താരത്തേക്കാള്‍ 1.2 കോടി കൂടുതലാണ് ദീപ്തി പ്രതിഫലമായി വാങ്ങുന്നത്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ് ദീപ്തി ശര്‍മ.

womens premier league

മൂന്നാമത്തെ താരം ജെമീമ റോഡ്രിഗസാണ്. വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ കെല്‍പ്പുള്ള ജെമീമ ഇന്ത്യയുടെ ടി20 സ്‌പെഷ്യലിസ്റ്റാണെന്ന് പറയാം. വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ് ജെമീമ കളിക്കുന്നത്. 2.2 കോടിയാണ് ജമീമയുടെ പ്രതിഫലം. വനിതാ പ്രീമിയര്‍ ലീഗിന്റെ ഈ സീസണിലെ ആദ്യ മത്സരത്തില്‍ 42 റണ്‍സുമായി ജെമീമ തിളങ്ങിയിരുന്നു. ബാബര്‍ ആസമിനെക്കാള്‍ പ്രതിഫലം കൂടുതല്‍ ജെമീമക്കുമുണ്ട്.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ വെടിക്കെട്ട് ഓപ്പണറാണ് ഷഫാലി വര്‍മ. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള ഷഫാലി വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ്. ഓപ്പണറായി ഇറങ്ങുന്ന താരത്തിന് നിലവില്‍ 2 കോടിയാണ് ഒരു സീസണില്‍ ലഭിക്കുന്നത്. ബാബറിനെക്കാള്‍ കൂടുതലാണ് ഈ പ്രതിഫലം. ഭാവിയില്‍ വനിതാ പ്രീമിയര്‍ ലീഗില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി മാറാന്‍ കഴിവുള്ളവളാണ് ഷഫാലിയെന്ന് പറയാം.

ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റനും സൂപ്പര്‍ ബാറ്റ് വുമണുമായ ഹര്‍മന്‍ പ്രീത് മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ക്യാപ്റ്റനാണ്. പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈയെ കിരീടം ചൂടിക്കാന്‍ ഹര്‍മന്‍പ്രീതിന് സാധിച്ചിരുന്നു. 1.8 കോടി രൂപയാണ് നിലവില്‍ സീനിയര്‍ താരമായ ഹര്‍മന്‍ പ്രീതിന്റെ പ്രതിഫലം. ബാബര്‍ ആസമിന്റെ പിഎസ്എല്ലിലെ പ്രതിഫലത്തേക്കാള്‍ കൂടുതലാണിത്. നിലവിലെ ഏറ്റവും മികച്ച വനിതാ ക്രിക്കറ്റ് താരങ്ങളിലൊരാളാണ് ഹര്‍മന്‍പ്രീത്.

ഇത്തവണയും മുംബൈയെ വിജയത്തോടെ സീസണ്‍ ആരംഭിപ്പിക്കുവാന്‍ ഹര്‍മന് സാധിച്ചിട്ടുണ്ട്. ഇത്തവണയും മുംബൈയെ കിരീടത്തിലേക്കെത്തിക്കാന്‍ ഹര്‍മന് സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. വനിതാ പ്രീമിയര്‍ ലീഗിന്റെ വരവ് വനിതാ ക്രിക്കറ്റിന്റെ ആരാധക പിന്തുണ ഉയര്‍ത്തിയിട്ടുണ്ട്. ഇത് തെളിയിക്കുന്നതാണ് വനിതാ പ്രീമിയര്‍ ലീഗ് കാണാനെത്തുന്ന ആരാധകര്‍. ഇനിയും വനിതാ ക്രിക്കറ്റ് ഉയരങ്ങളിലേക്ക് പോകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Sunday, February 25, 2024, 8:37 [IST]
Other articles published on Feb 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+