Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: സ്ലോ സെഞ്ച്വറിക്ക് അഭിനന്ദനം! കോലിയെ ട്രോളി മുന്‍ പാക് താരം, ഇന്ത്യന്‍ ഫാന്‍സ് കലിപ്പില്‍

രാജസ്ഥാന്‍ റോയല്‍സുമായുളള ഐപിഎല്‍ പോരാട്ടത്തില്‍ സെഞ്ച്വറി കുറിച്ചെങ്കിലും സ്ലോ ഇന്നിങ്‌സിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഇതിഹാസം വിരാട് കോലി. 67 ബോളുകളില്‍ നിന്നായിരുന്നു അദ്ദേഹം മൂന്നക്കത്തിലെത്തിയത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ സെഞ്ച്വറിയെന്ന മോശം റെക്കോര്‍ഡിനൊപ്പവും ഇതോടെ കോലിയെത്തിയിരുന്നു. മല്‍സരത്തില്‍ ആര്‍സിബി ആറു വിക്കിന്റെ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് അദ്ദേഹം നേരിടുന്നത്.

അതിനിടെ പാകിസ്താന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ ജുനൈദ് ഖാനും കോലിയെ ട്രോളിയിരിക്കുകയാണ്. 2013ലെ വൈറ്റ് ബോള്‍ പരമ്പരയില്‍ കോലിയെ പുറത്താക്കിയ ബൗളറാണ് ജുനൈദ്. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ സെഞ്ച്വറി നേടിയ വിരാട് കോലിക്കു അഭിനന്ദനങ്ങള്‍ എന്നായിരുന്നു ജുനൈദിന്റെ ട്രോള്‍. എന്നാല്‍ ഈ കളിയാക്കല്‍ ഇന്ത്യന്‍ ആരാധകരെ ക്ഷുഭിതരാക്കി. ജുനൈദിനതിരേ അവര്‍ ആഞ്ഞടിക്കുകയും ചെയ്തു.

VIRAT KOHLI

വിരാട് കോലിയുടെ പേരിന്റെ സ്‌പെല്ലിങ് (virat kholi) തെറ്റിച്ചായിരുന്നു ജുനൈദ് നല്‍കിയത്. ഇതിനെയാണ് ഭൂരിഭാഗം പേരും അദ്ദേഹത്തെ കളിയാക്കിയത്. പാകിസ്താനിലെ ഏറ്റവും ബുദ്ധിശാലിയായ ക്രിക്കറ്റര്‍ക്കു ഒരു സിംപിള്‍ വേര്‍ഡിന്റെ സ്‌പെല്ലിങ് പോലും ശരിക്കുമറിയില്ലെന്നായിരുന്നു ആരാധര്‍ ജുനൈദിന്റെ ട്വീറ്റിനു താഴെ പ്രതികരിച്ചത്.

ബാബര്‍ ആസവും മുഹമ്മദ് റിസ്വാനുമെല്ലാം ടി20 താരങ്ങളായി പരിഗണിക്കപ്പെടുന്ന രാജ്യത്തു നിന്നുള്ളയാളാണ് ജുനൈദ് ഖാന്‍. എന്നിട്ടാണ് ഇപ്പോള്‍ വിരാട് കോലിയെ ട്രോളാന്‍ വന്നിരിക്കുന്നത്. ആദ്യം സ്വന്തം രാജ്യത്തെ താരങ്ങളെ നേരെയാക്കാന്‍ നോക്ക്, എന്നിട്ടുമതി ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ പഠിപ്പിക്കാന്‍ വരുന്നെന്നും ആരാധകര്‍ തുറന്നടിച്ചു.

വിരാട് കോലിയെ കളിയാക്കാന്‍ എന്തു യോഗ്യതയാണ് ജുനൈദ് ഖാനുള്ളത്? അന്താരാഷ്ട്ര ക്രിക്കറ്റില്‍ പാകിസ്താനോടൊപ്പം ഒന്നും തന്നെ ചെയ്യാന്‍ സാധിക്കാതെ ടീമില്‍ നിന്നും പുറത്താക്കപ്പെട്ട ഒരു ഫ്‌ളോപ്പ് ബൗളറാണ് കോലിയെപ്പോലെ മഹാനായ ഒരു ബാറ്ററെ ട്രോളാന്‍ വന്നിരിക്കുന്നത്. ഈ തരത്തിലുള്ള മണ്ടത്തരങ്ങള്‍ കാണിക്കുന്നതിനു മുമ്പ് സ്വയം തന്റെ യോഗ്യത കൂടി ജുനൈദ് നോക്കുന്നത് വളരെ നന്നായിരിക്കുമെന്നും ഇന്ത്യന്‍ ആരാധകര്‍ വിമര്‍ശിച്ചു.

VIRAT KOHLI

അതേസമയം, ഐപിഎല്‍ കരിയറിലെ എട്ടാമത്തെ സെഞ്ച്വറി കൂടിയാണ് റോയല്‍സിനെതിരേ കഴിഞ്ഞ ദിവസം കോലി കുറിച്ചത്. ഓപ്പണറായി ഇറങ്ങിയ അദ്ദേഹം 72 ബോളില്‍ നിന്നും 12 ഫോറും നാലു സിക്‌സറുമടക്കം 113 റണ്‍സോടെ പുറത്താവാതെ നില്‍ക്കുകയായിരുന്നു. ആര്‍സിബിയുടെ ഇന്നിങ്‌സിനിടെ പിച്ച് വളരെ സ്ലോയായിട്ടാണ് കാണപ്പെട്ടത്. എന്നാല്‍ റോയല്‍സിനു കളിയില്‍ അതിവേഗം സ്‌കോര്‍ ചെയ്യാനും സാധിച്ചിരുന്നു. ഇതോടെയാണ് കോലി സെഞ്ച്വറിക്കു വേണ്ടി സ്വാര്‍ഥതയോടെയാണ് ബാറ്റ് വീശിയതെന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയത്.

പവര്‍പ്ലേയില്‍ അഗ്രസീവായി തുടങ്ങിയ കോലി പിന്നീട് ബാറ്റിങില്‍ വേഗത കുറച്ചിരുന്നു. അതിനു ശേഷം വീണ്ടും സ്‌കോറിങിനു വേഗത കൂട്ടിയെങ്കിലും അവസാനത്തേക്കു സെഞ്ച്വറിയിലേക്കു അടുക്കവെ വീണ്ടും ബാറ്റിങ് സ്ലോയാക്കിയിരുന്നു. അവസാനത്തെ 13 റണ്‍സ് നേടാന്‍ 10 ബോളുകളാണ് കോലിക്കു കളിക്കേണ്ടി വന്നത്.

സെഞ്ച്വറിയോടു അടുക്കവെ വമ്പന്‍ ഷോട്ടുകള്‍ കളിക്കാതെ പരമാവധി സിംഗിളും ഡബിളുമെടുത്ത് മൂന്നക്കം തികയ്ക്കാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. ഇതാണ് ആരാധകരെയും ചൊടിപ്പിച്ചത്. സെഞ്ച്വറിയടിച്ച ശേഷം അവസാന ഓവറില്‍ മൂന്നു ഫോറുകളും അദ്ദേഹം നേടി. ആര്‍സിബിയെ 183 റണ്‍സെന്ന ടോട്ടലിലത്തിച്ചതും ഇതായിരുന്നു.

Story first published: Sunday, April 7, 2024, 8:31 [IST]
Other articles published on Apr 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+