For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: കോലി ഉറപ്പായും വേണം, ആ റോള്‍ മറ്റാര് ചെയ്യും? കാരണങ്ങള്‍ നിരത്തി കനേരിയ

ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയെ തഴഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരേ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. പല മുന്‍ താരങ്ങളും ഈ നീക്കത്തിനെതിരേ രംഗത്തു വന്നു കഴിഞ്ഞു. ഇന്ത്യയുടെ മുന്‍ കളിക്കാര്‍ മാത്രമല്ല വിദേശ താരങ്ങളും കോലി ഉറപ്പായും ടീമില്‍ വേണമെന്നാണ് ആവശ്യപ്പെടുന്നത്. ഇക്കൂട്ടത്തില്‍ പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയയുമുണ്ട്.

ഐഎഎന്‍എസിനു (IANS) നല്‍കിയ അഭിമുഖത്തില്‍ രൂക്ഷമായാണ് കോലിയെ തഴയാനുള്ള ഇന്ത്യയുടെ നീക്കത്തോടു അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. വിരാട് കോലി തീര്‍ച്ചയായും ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ വേണം. എന്തുകൊണ്ടാണ് അദ്ദേഹത്തെ ഒഴിവാക്കുന്നതിനെക്കുറിച്ച് ഇന്ത്യ ആലോചിക്കുന്നത്, എന്താണ് ഇതിനു പിന്നിലുള്ള കാരണം? നിങ്ങള്‍ക്കു എങ്ങനെ വിരാടിനെ അവഗണിക്കാന്‍ സാധിക്കുമെന്നും ഡാനിഷ് കനേരിയ ചോദിക്കുന്നു.

VIRAT KOHLI

വിരാട് കോലി നന്നായി പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുകയാണ്. ടീമിനു വേണ്ടി റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ അദ്ദേഹം ടീമില്‍ നിന്നും പുറത്തുപേവേണ്ട സമയമല്ല, മറിച്ച് ടീമില്‍ തുടരേണ്ട സമയമാണ്. ടീമില്‍ തുടര്‍ന്നതിനു ശേഷം മറ്റു യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടു വരികയെന്നതാണ് വിരാടിന്റെ പുതിയ റോള്‍. ഈ റോള്‍ വിരാടിനു വളരെ നന്നായി തന്നെ നിര്‍വഹിക്കാന്‍ സാധിക്കുമെന്നും ഡാനിഷ് കനേരിയ നിരീക്ഷിച്ചു.

ഇപ്പോള്‍ വിരാട് ബാറ്റിങില്‍ പഴയ ഫോമിലേക്കു മടങ്ങിയെത്തിക്കഴിഞ്ഞു. അദ്ദേഹം റണ്‍സ് നേടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ആളുകള്‍ക്കു തോന്നുന്നതെല്ലാം പറയാനുള്ള ഒരു ഇടമായി സോഷ്യല്‍ മീഡിയ ഇപ്പോള്‍ മാറിയിരിക്കുകയാണ്. അതു ചിലപ്പോള്‍ വൈറലാവുകയും ചെയ്യും. അല്‍പ്പം മസാലയെല്ലാം ചേര്‍ത്ത് അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച ശേഷം വിവാദങ്ങളുണ്ടാക്കാനാണ് ചിലരുടെ ശ്രമം. ഇത്തരം കാര്യങ്ങള്‍ തെറ്റാണെന്നാണ് താന്‍ കരുതുന്നതെന്നും കനേരിയ പറയുന്നു.

ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ശരിക്കുമൊരു അംബാസഡര്‍ തന്നെയാണ് വിരാട് കോലി. അദ്ദേഹം ടീമിനു വേണ്ടി വളരെ നന്നായി പെര്‍ഫോം ചെയ്തും കൊണ്ടിരിക്കുന്നു. ഒരുപാട് റണ്‍സ് വിരാട് നേടുകയും ചെയ്തിട്ടുണ്ട്. ടി20 ലോകകപ്പില്‍ വിരാട് തീര്‍ച്ചയായും ടീമില്‍ വേണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ലോകകപ്പിനു മുമ്പ് ഇന്ത്യ ഈ തരത്തില്‍ ചിന്തിക്കാന്‍ പാടില്ല. ഞങ്ങളുടെ പക്കല്‍ ശുഭ്മന്‍ ഗില്ലുണ്ട്, ദേവ്ദത്ത് പടിക്കലുണ്ട്, സര്‍ഫറാസ് ഖാനുണ്ട് എന്നെല്ലാം ചിന്തിച്ച് വിരാടിനെ അവഗണിക്കാന്‍ പാടില്ല. അതു ശരിയായ കാര്യമല്ല.

VIRAT KOHLI

ഇന്ത്യക്കു ഭാവിയിലേക്കു ഇനിയൊരു ടീമിനെ വാര്‍ത്തെടുക്കേണ്ടതുണ്ട്. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഈ യുവതാരങ്ങളെല്ലാം നിങ്ങളുടെ വജ്രങ്ങളാണ്. ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയവരെല്ലാം വളരെ മികച്ച പ്രകടനമാണ് നടത്തിയത്. ആകാശ് ദീപിനെയും ഞാന്‍ വളരെ ഉയര്‍ന്ന രീതിയിലാണ് റേറ്റ് ചെയ്യുന്നത്. എന്തൊക്കെയാണെങ്കിലും വിരാട് കോലി ഇന്ത്യന്‍ ടീമില്‍ വേണം, ലോകകപ്പില്‍ കളിക്കുകയും വേണമെന്നും കനേരിയ കൂട്ടിച്ചേര്‍ത്തു.

വരാനിരിക്കുന്ന ലോകകപ്പിന്റെ വേദികളായ വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലെ പിച്ചുകള്‍ വളരെ സ്ലോയാണ്. അതുകൊണ്ടു തന്നെ സ്പിന്നര്‍മാര്‍ക്കു ഈ പിച്ചുകളില്‍ നിന്നും അകമഴിഞ്ഞ് പിന്തുണ ലഭിക്കുകയും ചെയ്യും. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്പിന്നര്‍മാര്‍ക്കെതിരേ കോലിയുടെ പ്രകടനം അത്ര മികച്ചതല്ല. സ്ലോ പിച്ചുകളില്‍ അദ്ദേഹം പലപ്പോഴും റണ്ണെടുക്കാന്‍ വിഷമിക്കുകയും ചെയ്യാറുണ്ട്.

ഇക്കാര്യം കണക്കിലെടുത്താണ് ലോകകപ്പില്‍ നിന്നും കോലിയെ ഒഴിവാക്കുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, 2022ലെ അവസാനത്തെ ടി20 ലോകകപ്പിലെ ടോപ്‌സ്‌കോററായിരുന്നു കോലി. ആറു മല്‍സരങ്ങളില്‍ നിന്നും നാലു ഫിഫ്റ്റികളടക്കം 296 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.

Story first published: Wednesday, March 13, 2024, 15:42 [IST]
Other articles published on Mar 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+