Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'സിംബാബര്‍', ബാബര്‍ ആസമിനെ അധിക്ഷേപിച്ച് ആരാധകര്‍-ചൂടായി പാക് താരം! വൈറല്‍

പാകിസ്താന്റെ മുന്‍ നായകനും സൂപ്പര്‍ താരവുമാണ് ബാബര്‍ ആസം. പാക് ആരാധകര്‍ വിരാട് കോലിയുമായി താരതമ്യപ്പെടുത്തുന്ന താരമാണ് ബാബര്‍. എന്നാല്‍ ഇപ്പോള്‍ പാകിസ്താന്റെ നായകസ്ഥാനത്ത് നിന്ന് ബാബറിനെ മാറ്റിയിരിക്കുകയാണ്. 2023ലെ ഏകദിന ലോകകപ്പിലെ പാകിസ്താന്റെ മോശം പ്രകടനത്തോടെയാണ് ബാബറിന്റെ നായകസ്ഥാനം തെറിച്ചത്. ഇപ്പോള്‍ പാകിസ്താന്റെ ബാറ്റ്‌സ്മാന്‍ മാത്രമാണ് ബാബര്‍. നിലവില്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുകയാണ് അദ്ദേഹം.

പാക് ആരാധകര്‍ സൂപ്പര്‍ ഹീറോയെന്ന് വിളിക്കുന്ന ബാബറിനെ സിംബാബ്‌വെക്കെതിരേ മാത്രം തിളങ്ങുന്നവനായാണ് പൊതുവേ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ പാകിസ്താന്‍ സൂപ്പര്‍ ലീഗിനിടെ ബാബറിനെ അപമാനിച്ചിരിക്കുകയാണ് ആരാധകര്‍. മുള്‍ത്താന്‍ സുല്‍ത്താനും പേഷ്വാര്‍ സാല്‍മിയും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് മുള്‍ത്താന്‍ ആരാധകര്‍ ബാബറിനെ അപമാനിച്ചത്. സിംബാബര്‍ എന്ന് വിളിച്ചാണ് ബാബറിനെ കാണികള്‍ അധിക്ഷേപിച്ചത്.

പരിശീലകരോടൊപ്പം ഡെഗൗട്ടില്‍ ഇരിക്കവെയാണ് ബാബറിനെതിരേ കാണികളുടെ പരിഹാസം ഉയരുന്നത്. ആദ്യം പ്രതികരിച്ചില്ലെങ്കിലും ആരാധകരുടെ പരിഹാസം രൂക്ഷമായപ്പോള്‍ ബാബര്‍ പ്രതികരിച്ച് രംഗത്തെത്തി. അധിക്ഷേപിച്ച ആരാധകനോട് ഇങ്ങോട്ട് വരാന്‍ കൈകൊണ്ട് കാട്ടിയ ബാബര്‍ കുപ്പികൊണ്ട് എറിയാനും ശ്രമിച്ചു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ബാബറിനോട് മുള്‍ത്താന്‍ ആരാധകരുടെ പെരുമാറ്റം തികച്ചും അപ്രതീക്ഷിതമായിരുന്നു.

ബാബറിന്റെ ആരാധകരെല്ലാം കാണികളുടെ അധിക്ഷേപത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യന്‍ താരങ്ങളെ അവരുടെ ആരാധകര്‍ ബഹുമാനിക്കുന്നത് കണ്ട് പഠിക്കാനും അവര്‍ തങ്ങളുടെ സൂപ്പര്‍ താരങ്ങളെ രാജാവിനെപ്പോലെയാണ് കാണുന്നതെന്നുമാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ബാബറിനെ ട്രോളുകയാണ് ഇന്ത്യന്‍ ആരാധകര്‍. സ്വന്തം കാണികള്‍ പോലും ബാബറിനെ അംഗീകരിക്കുന്നില്ല. എന്നിട്ടാണ് ബാബര്‍ വിരാട് കോലിയോട് മത്സരിക്കുന്നതെന്നാണ് ഇന്ത്യന്‍ ആരാധകരുടെ പരിഹാസം.

babar azam

മത്സരത്തിലെ ബാബറിന്റെ പ്രകടനവും നിരാശപ്പെടുത്തുന്നതായിരുന്നു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. 26 പന്തില്‍ 31 റണ്‍സാണ് ബാബര്‍ ആസം നേടിയത്. മത്സരത്തില്‍ മുള്‍ത്താനെ പേഷ്വാര്‍ തോല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ സീസണില്‍ മോശമല്ലാത്ത പ്രകടനമാണ് ബാബര്‍ കാഴ്ചവെക്കുന്നത്. 57 ശരാശരിയില്‍ 171 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. 143ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്. പിഎസ്എല്ലില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ താരമായി ബാബര്‍ റെക്കോഡിടുകയും ചെയ്തിരുന്നു.

പേഷ്വാര്‍ താരമായ ബാബര്‍ ടി20ക്ക് അനുയോജ്യമായ പ്രകടനമല്ല പല മത്സരങ്ങളിലും കാഴ്ചവെക്കുന്നത്. നായകസ്ഥാനത്ത് നിന്ന് മാറിയതോടെ പാകിസ്താന്റെ ഓപ്പണിങ് സ്ഥാനവും ബാബറിന് നഷ്ടമായിരുന്നു. വരുന്ന ടി20 ലോകകപ്പ് ബാബറിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ഇന്ത്യക്കൊപ്പം ഒരേ ഗ്രൂപ്പിലാണ് പാകിസ്താനും ഉള്‍പ്പെട്ടിരിക്കുന്നത്. ലോകകപ്പില്‍ മികവ് കാട്ടാന്‍ സാധിക്കാതെ പോയാല്‍ ബാബറിന് വലിയ തിരിച്ചടികള്‍ നേരിടേണ്ടി വന്നേക്കും.

ബാബര്‍ സൂപ്പര്‍ താരമാണെങ്കിലും കുഞ്ഞന്‍ ടീമുകള്‍ക്കെതിരേ മാത്രമാണ് തിളങ്ങുകയെന്ന ആക്ഷേപം പലരും ഉന്നയിക്കുന്നുണ്ട്. പ്രധാനമായും സിംബാബ് വെക്കെതിരേയാണ് ബാബര്‍ തിളങ്ങുന്നതെന്നാണ് വിരോധികള്‍ പരിഹസിക്കുന്നത്. സിംബാബ് വെക്കെതിരേ 18 മത്സരത്തില്‍ നിന്ന് 57.75 ശരാശരിയില്‍ 693 റണ്‍സാണ് ബാബര്‍ നേടിയിരിക്കുന്നത്. രണ്ട് സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറികളും ബാബറിനെതിരേ ഉയരുന്നുണ്ട്.

പരിമിത ഓവറില്‍ മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാനാണ് ബാബര്‍. എന്നാല്‍ ടെസ്റ്റില്‍ പ്രതീക്ഷക്കൊത്ത മികവില്ല. വിദേശ പര്യടനങ്ങളില്‍ കാര്യമായ പ്രകടനം ബാബര്‍ കാഴ്ചവെക്കാറില്ല. ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടാന്‍ ഇതുവരെ ബാബര്‍ക്കായിട്ടില്ല. ടെസ്റ്റില്‍ മികവ് കാട്ടത്തതിനാല്‍ സൂപ്പര്‍ താരമെന്ന വിശേഷണം ബാബറിന് നല്‍കുകയും പ്രയാസമാണ്. എന്തായാലും പിഎസ്എല്ലിനിടെ അധിക്ഷേപം നേരിട്ടത് ബാബര്‍ക്ക് വലിയ നാണക്കേടായിട്ടുണ്ട്.

Story first published: Saturday, February 24, 2024, 21:03 [IST]
Other articles published on Feb 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+