വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സര്‍ഫറാസ് പുറത്തുതന്നെ; പാകിസ്താന്റെ ഏകദിന ടീമിനെ ബാബര്‍ അസാം നയിക്കും

കറാച്ചി: കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് കായിക രംഗം നിശ്ചലമായിരിക്കുന്ന സന്ദര്‍ഭത്തില്‍ നിര്‍ണ്ണായക തീരുമാനവുമായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി). ഏകദിന നായകനായി യുവതാരം ബാബര്‍ അസാമിനെ നിയമിച്ചാണ് പിസിബി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. സമീപകാലത്തായി പാകിസ്താന്‍ ക്രിക്കറ്റ് ടീം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് ബാബര്‍. ക്ലാസിക് ശൈലികൊണ്ടും സ്ഥിരതകൊണ്ടും പ്രശംസ പിടിച്ചുപറ്റിയ ബാബറെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയോടുവരെ താരതമ്യപ്പെടുത്താറുണ്ട്. ഏതായാലും പാകിസ്താന്‍ ക്രിക്കറ്റ് ടീമിന് പുതിയ ഉണര്‍വേകുന്ന തീരുമാനമാണ് പിസിബി എടുത്തിരിക്കുന്നത്. പാകിസ്താനെ പുതിയ ഉന്നതിയിലേക്ക് നയിക്കാന്‍ കെല്‍പ്പുള്ള നായകനായി ബാബര്‍ വളരാനുള്ള സാധ്യതയേറെയാണ്. ജൂലൈ 1മുതലാണ് ബാബറിന് ചുമതല ലഭിക്കുക.

ടി20 ലോകകപ്പിനും ഏഷ്യാ കപ്പിനും മുന്നോടിയായി ഒമ്പത് ടെസ്റ്റ്, ആറ് ഏകദിനം, 20 ടി20 മത്സരങ്ങളായിരുന്നു പാകിസ്താന്റെ ഷെഡ്യൂളിലുണ്ടായിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പദ്ധതികളെല്ലാം തകിടം മറിഞ്ഞതിനാല്‍ മത്സരക്രമങ്ങളെല്ലാം മാറും. ക്യാപ്റ്റന്‍മാരായ അസര്‍ അലിക്കും ബാബര്‍ അസാമിനും ആശംസ നേരുന്നതായി പാകിസ്താന്‍ പരിശീലകന്‍ മിസ്ബാഹ് ഉല്‍ഹഖ് പറഞ്ഞു. നിലവില്‍ ടി20 ക്യാപ്റ്റനും ബാബറാണ്. അസര്‍ അലി ടെസ്റ്റ് ടീമിനെയാണ് നയിക്കുന്നത്. 25കാരനായ ബാബര്‍ 26 ടെസ്റ്റില്‍ നിന്ന് 45.12 ശരാശരിയില്‍ 1850 റണ്‍സും 74 ഏകദിനത്തില്‍ നിന്ന് 54.18 ശരാശരിയില്‍ 3359 റണ്‍സും 38 ടി20യില്‍നിന്ന് 50.72 ശരാശരിയില്‍ 1474 റണ്‍സും നേടിയിട്ടുണ്ട്. ഏകദിനത്തിലും ടി20യിലും 50ന് മുകളിലാണ് ബാബറിന്റെ ശരാശരി. ഏകദിനത്തില്‍ 11ഉും ടെസ്റ്റില്‍ 5ഉും സെഞ്ച്വറികള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. യുവതാരമായതിനാല്‍ത്തന്നെ നായകനെന്ന നിലയില്‍ ഏറെദൂരം മുന്നോട്ട് പോകാനുള്ള അവസരം ബാബറിനുണ്ട്. ബാബറിനെ നായകനാക്കിയതിനെ പ്രശംസിച്ച് മുന്‍ താരങ്ങളെല്ലാം രംഗത്തെത്തിയിട്ടുണ്ട്.

babarazam

ബാബറിനെ ഏകദിന നായകനായി പ്രഖ്യാപിച്ചതോടെ മുന്‍ നായകന്‍ സര്‍ഫറാസ് അഹമ്മദിന്റെ മടങ്ങിവരവ് ഏറെക്കുറെ അവസാനിച്ചുവെന്ന് പറയാം. ശ്രീലങ്കയ്‌ക്കെതിരേ നാട്ടില്‍ പാകിസ്താന്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് 32കാരനായ സര്‍ഫറാസിന്റെ ക്യാപ്റ്റന്‍സി തെറിച്ചത്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലും പാകിസ്താന്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. തിരിച്ചുവരവ് പ്രതീക്ഷകള്‍ സര്‍ഫറാസ് പങ്കുവെച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ഫിറ്റ്‌നസിനെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. നിലവിലെ സാഹചര്യത്തില്‍ സര്‍ഫറാസ് മടങ്ങിവരാനുള്ള സാധ്യത വിരളമാണ്. 2019 സെപ്തംബറിലാണ് അവസാനമായി പാകിസ്താന്‍ ഏകദിനം കളിച്ചത്. പാകിസ്താന്റെ പുതിയ വാര്‍ഷിക കരാറില്‍ മൂന്ന് സ്ഥാനങ്ങളെ മാത്രമാണ് എ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത്. അസര്‍ അലിക്കും ബാബറിനുമൊപ്പം ഷഹീന്‍ ഷാ അഫ്രീദിയാണ് എ കോണ്‍ട്രാക്റ്റ് നേടിയത്. ജൂലൈയില്‍ അയര്‍ലന്‍ഡിനെതിരേ അവരുടെ നാട്ടില്‍ നടക്കുന്ന ടി20 പരമ്പരയാണ് പാകിസ്താന്റെ മുന്നിലുള്ള അടുത്ത മത്സരം.

Story first published: Thursday, May 14, 2020, 12:46 [IST]
Other articles published on May 14, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X