For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

NZ vs PAK: കോലിയേക്കാള്‍ കേമന്‍, പക്ഷെ ക്യാച്ചെടുക്കാന്‍ അറിയില്ല! ബാബറിനെതിരേ ട്രോള്‍ പൂരം

ഓക്‌ലന്‍ഡ്: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടി20യില്‍ പാകിസ്താന്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ്. 46 റണ്‍സിനാണ് ആതിഥേയരായ ന്യൂസീലന്‍ഡ് പാകിസ്താനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റുചെയ്ത ന്യൂസീലന്‍ഡ് 8 വിക്കറ്റിന് 226 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന്‍ 18 ഓവറില്‍ 180 റണ്‍സില്‍ ഓള്‍ഔട്ടായി. പാകിസ്താന്റെ തോല്‍വി നാണക്കേടുണ്ടാക്കുന്നതാണെങ്കിലും അതിലും വലിയ ചര്‍ച്ചയായിരിക്കുന്നത് ബാബര്‍ ആസം പാഴാക്കിയ ക്യാച്ചാണ്.

അബ്ബാസ് അഫ്രീദിയുടെ പന്തില്‍ മിഡ് ഓണില്‍ കെയ്ന്‍ വില്യംസണിന്റെ ക്യാച്ച് ബാബറിന് ലഭിച്ചു. അനായാസം കൈയിലാക്കാമായിരുന്ന ക്യാച്ചായിരുന്നു ഇത്. എന്നാല്‍ ബാബറിന് ഇത് പിടിച്ചെടുക്കാനായില്ല. നായകന്‍ ഷഹീന്‍ ഷാ അഫ്രീദി നോക്കിനില്‍ക്കവെയാണ് ബാബര്‍ ക്യാച്ച് കൈവിട്ടത്. 42 പന്തില്‍ 9 ബൗണ്ടറി ഉള്‍പ്പെടെ 57 റണ്‍സാണ് വില്യംസണ്‍ നേടിയത്. അനായാസ ക്യാച്ച് വിട്ട ബാബറിനെതിരേ രൂക്ഷ വിമര്‍ശനവും പരിഹാസവുമാണ് ഉയരുന്നത്.

പാകിസ്താന്‍ ആരാധകര്‍ കോലിയെക്കാള്‍ മികച്ച താരമെന്ന് വിശേഷിപ്പിക്കുന്ന ബാബറിന് ക്യാച്ചെടുക്കാന്‍ പോലും ആവുന്നില്ലെന്ന പരിഹാസമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. അവസാന ഏകദിന ലോകകപ്പിലെ പാകിസ്താന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തോടെ നായകസ്ഥാനത്ത് നിന്ന് ബാബറിനെ നീക്കിയിരുന്നു. ഇപ്പോള്‍ ഷഹീന്‍ ഷാ അഫ്രീദിയാണ് പാകിസ്താന്റെ നായകസ്ഥാനത്തുള്ളത്. ബാബറിന്റെ സൂപ്പര്‍ താര പദവി ഓരോ ദിവസം കഴിയുന്തോഴും പിന്നോട്ട് പോവുകയാണെന്ന് പറയാം.

എന്നാല്‍ പാകിസ്താനായി ഭേദപ്പെട്ട ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ ബാബറിനായി. 35 പന്ത് നേരിട്ട് 57 റണ്‍സോടെയാണ് താരം പുറത്തായത്. 6 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 162ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് ബാബര്‍ തിളങ്ങിയത്. എന്നാല്‍ ബാബറിന്റെ പ്രകടനത്തിന് പാകിസ്താനെ വിജയത്തിലേക്കെത്തിക്കാന്‍ സാധിച്ചില്ല. പാകിസ്താന്‍ നിരയില്‍ മറ്റാര്‍ക്കും തിളങ്ങാനാവാതെ പോയതാണ് ടീമിന്റെ തോല്‍വിക്ക് കാരണമായത്.

babar azam

അര്‍ധ സെഞ്ച്വറി പ്രകടനം നടത്തിയെങ്കിലും ക്യാച്ച് പാഴാക്കിയതിന്റെ ട്രോളുകളാണ് ബാബറിനെതിരേ ഉയരുന്നത്. ന്യൂസീലന്‍ഡിനായി ഫിന്‍ അലന്‍ വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. 15 പന്തില്‍ 34 റണ്‍സാണ് താരം നേടിയത്. കെയ്ന്‍ വില്യംസണ്‍ 57 റണ്‍സെടുത്തപ്പോള്‍ ഡാരില്‍ മിച്ചല്‍ ബാറ്റിങ് വെടിക്കെട്ടാണ് കാഴ്ചവെച്ചത്.

27 പന്ത് നേരിട്ട് 61 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 4 വീതം സിക്‌സും ഫോറും താരം പറത്തി. 225ന് മുകളിലായിരുന്നു മിച്ചലിന്റെ സ്‌ട്രൈക്ക് റേറ്റ്. മാര്‍ക്ക് ചാപ്പ്മാന്‍ 11 പന്തില്‍ 26 റണ്‍സും നേടി.

ഷഹിന്‍ ഷാ അഫ്രീദി മൂന്ന് വിക്കറ്റ് നേടിയെങ്കിലും നാല് ഓവറില്‍ 46 റണ്‍സാണ് വിട്ടുകൊടുത്തത്. ഹാരിസ് റഊഫ് നാല് ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. അബ്ബാസ് അഫ്രീദി 34 റണ്‍സ് വഴങ്ങി 3 വിക്കറ്റും വീഴ്ത്തി.

പാകിസ്താന്‍ നിരയില്‍ ബാബറിന് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായത്. സയീം അയൂബ് മോഹിപ്പിക്കുന്ന തുടക്കമാണ് നല്‍കിയത്. 8 പന്തില്‍ 27 റണ്‍സാണ് താരം നേടിയത്്. 2 ഫോറും 3 സിക്‌സും അയൂബ് പറത്തി.

മുഹമ്മദ് റിസ്വാന്‍ 14 പന്തില്‍ 25 റണ്‍സും നേടി. മധ്യനിരയില്‍ കളിച്ച ഫഖര്‍ സമാന് കാര്യമായൊന്നും ചെയ്യാനായില്ല. നാല് വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിയാണ് പാകിസ്താനെ തകര്‍ത്തുകളഞ്ഞത്. ആദം മില്‍നെ, ബെന്‍ സിയേഴ്‌സ് എന്നിവര്‍ രണ്ടും ഇഷ് സോധി 1 വിക്കറ്റും നേടി.

ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ബാബറെന്ന് പറയാം. എന്നാല്‍ പിസിബിയുടെ രാഷ്ട്രീയ കളികളില്‍ അര്‍ഹിച്ച പിന്തുണയും പ്രോത്സാഹനവും ബാബറിന് ലഭിക്കുന്നില്ലെന്ന് നിസംശയം പറയാം.

Story first published: Friday, January 12, 2024, 15:57 [IST]
Other articles published on Jan 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+