For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിക്കോ, രോഹിത്തിനോ, ബാബറിനോ സാധിച്ചില്ല! ചരിത്രം കുറിച്ച് ഐറിഷ് താരം, ടി20യില്‍ ഇതാദ്യം

അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യയുടെ ഇതിഹാസ ബാറ്റിങ് ജോടികളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്കൊന്നും സാധിച്ചിട്ടില്ലാത്ത അപൂര്‍വ്വ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് അയര്‍ലാന്‍ഡ് ക്യാപ്റ്റന്‍ പോള്‍ സ്റ്റിര്‍ലിങ്. ടി20യുടെ ചരിത്രത്തില്‍ 400 ഫോറുകളടിച്ച ആദ്യ താരമെന്ന വമ്പന്‍ നേട്ടത്തിനാണ് അദ്ദേഹം അവകാശിയായത്. കോലി, രോഹിത്, പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ബാബര്‍ ആസം എന്നിവരേക്കാള്‍ നേരത്തേ സ്റ്റിര്‍ലിങിനു ഈ നാഴികക്കല്ല് പിന്നിടാന്‍ സാധിച്ചുവെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം.

അഫ്ഗാനിസ്താനുമായി നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ മല്‍സരത്തിനിടെയാണ് സ്റ്റിര്‍ലിങ് 400ാമത്തെ ഫോര്‍ കണ്ടെത്തിയത്തിയത്. ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഐറിഷ് പട 38 റണ്‍സിന്റെ വിജയം ആഘോഷിച്ചപ്പോള്‍ സ്റ്റിര്‍ലിങിനു നേടാനായത് 25 റണ്‍സായിരുന്നു. 27 ബോളുകള്‍ നേരിട്ട താരം രണ്ടു ഫോറുകളും ഒരു സിക്‌സറുമടിച്ചു. എങ്കിലും 400 ഫോറുകള്‍ തികയ്ക്കാന്‍ സ്റ്റിര്‍ലിങിനു ഈ കളിയിലെ രണ്ടു ഫോറുകള്‍ മാത്രം മതിയായിരുന്നു.

PAUL STIRLING

ഈ മല്‍സരത്തില്‍ ഇറങ്ങുമ്പോള്‍ 399 ഫോറുകളായിരുന്നു സ്റ്റിര്‍ലിങിന്റെ പേരിലുണ്ടായിരുന്നത്. മൂന്നാം ഓവറിലെ രണ്ടാമത്തെ ബോളില്‍ ആദ്യ ബൗണ്ടറിയിലൂടെ 400 എന്ന മാന്ത്രികസംഖ്യ സ്റ്റിര്‍ലിങ് തികയ്ക്കുകയും ചെയ്ത. പേസര്‍ ഫസല്‍ ഹഖ് ഫാറൂഖിക്കെതിരേയായിരുന്നു ഇത്.

ഓവറിലെ ആദ്യത്തെ ബോളില്‍ ബൗണ്ടറി പിറന്നെങ്കിലും അംപയര്‍ അതു ബൈ വിളിക്കുകയായിരുന്നു. അടുത്ത ബോളില്‍ സ്റ്റിര്‍ലിങ് സ്വന്തം പേരിലുള്ള ആദ്യ ഫോറും കണ്ടെത്തി. കവറിനു മുകളിലൂടെ ഷോട്ട് പായിച്ചായിരുന്നു ഇത്. ഇതേ ഓവറിലെ അവസാന ബോള്‍ ലെഗ് സൈഡിലേക്കു കളിച്ച സ്റ്റിര്‍ലിങ് ഫോറുകളുടെ എണ്ണം 401ലെത്തിക്കുകയും ചെയ്തു.

135 മല്‍സരങ്ങളില്‍ നിന്നാണ് സ്റ്റിര്‍ലിങ് 401 ഫോറുകളടിച്ചത്. 124 സിക്‌സറുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇത്രയും മല്‍സരങ്ങളില്‍ നിന്നും 135.27 സ്‌ട്രൈക്ക് റേറ്റില്‍ 3463 റണ്‍സാണ് സ്റ്റിര്‍ലിങിന്റെ അക്കൗണ്ടിലുള്ളത്. ഫോറുകളുടെ എണ്ണത്തില്‍ സ്റ്റിര്‍ലിങ് കഴിഞ്ഞാല്‍ രണ്ടാംസ്ഥാനത്തുള്ളത് ബാബറാണ്. 395 ഫോറുകളാണ് പാക് ജഴ്‌സിയില്‍ അദ്ദേഹം ഇതുവരെ നേടിയിട്ടുള്ളത്. 109 മല്‍സരങ്ങളില്‍ നിന്നാണിത്.

ROHIT- KOHLI

കോലിയും രോഹിത്തും ഈ ലിസ്റ്റില്‍ ഏറെ പിറകിലാണ്. 361 ഫോറുകളാണ് കോലിയുടെ സമ്പാദ്യം. രണ്ടു ഫോര്‍ മാത്രം പിറകിലായി രോഹിത് തൊട്ടുതാഴെയും നില്‍ക്കുന്നു. കോലി 117 മല്‍സരങ്ങളിലാണ് 361 ഫോറുകളടിച്ചതെങ്കില്‍ രോഹിത് 151 മല്‍സരങ്ങളില്‍ നിന്നും 359 ഫോറുകള്‍ നേടുകയായിരുന്നു. ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ലിസ്റ്റിലെ അഞ്ചാമന്‍. 320 ഫോറുകളാണ് അദ്ദേഹം 103 മല്‍സരങ്ങളില്‍ നിന്നും നേടിയിട്ടുള്ളത്.

ഫോറുകളുടെ എണ്ണത്തില്‍ നാലാംസ്ഥാനത്താണെങ്കിലും ഈ അഞ്ചു പേരില്‍ ടി20യിലെ സിക്‌സര്‍ വീരന്‍ രോഹിത്താണ്. 190 സിക്‌സറുകളാണ് കുട്ടി ക്രിക്കറ്റില്‍ ഹിറ്റ്മാന്‍ വാരിക്കൂട്ടിയത്. മറ്റാര്‍ക്കും 150 സിക്‌സറുകള്‍ പോലും ടി20യില്‍ ഇതുവരെ നേടാനായിട്ടില്ല. രോഹിത് കഴിഞ്ഞാല്‍ കൂടുതല്‍ സിക്‌സറുകളുള്ളത് സ്റ്റിര്‍ലിങിനാണ്. 124 സിക്‌സറുകളാണ് അദ്ദേഹം അടിച്ചെടുത്തത്.

കോലി മൂന്നാംസ്ഥാനത്തു നില്‍ക്കുമ്പോള്‍ വാര്‍ണറാണ് നാലാമന്‍. കോലി 117 സിക്‌സറുകളടിച്ചപ്പോള്‍ വാര്‍ണര്‍ 113 സിക്‌സറുകളും സ്‌കോര്‍ ചെയ്തു. സിക്‌സറിന്റെ കാര്യത്തില്‍ ദയനീയമാണ് ബാബറിന്റെ റെക്കോര്‍ഡ്. വെറും 59 സിക്‌സര്‍ മാത്രമേ ടി20യില്‍ അദ്ദേഹത്തിനു കുറിക്കാനായിട്ടുള്ളൂ.

Story first published: Saturday, March 16, 2024, 9:09 [IST]
Other articles published on Mar 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+