For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇനിയുള്ള 10 വര്‍ഷം ക്രിക്കറ്റിനെ ഭരിക്കുക ആര്? 2 പേരെന്നു ഫാന്‍സ്! ഗില്ലിനെ തഴഞ്ഞു

ലോക ക്രിക്കറ്റില്‍ ഇതു മാറ്റങ്ങളുടെ സമയമാണ്. നിലവില്‍ സൂപ്പര്‍ താര പദവിയില്‍ വിലസുന്ന പലരും കരിയറിന്റെ അവസാന ഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്. ആധുനിക ക്രിക്കറ്റിലെ ബെസ്‌റ്റെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ഇന്ത്യയുടെ വിരാട് കോലിയടക്കമുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. നാലോ, അഞ്ചോ വര്‍ഷങ്ങള്‍ക്കു ശേഷം പുതിയ താരോദയങ്ങളെയാവും ലോക ക്രിക്കറ്റില്‍ വിവിധ ടീമുകളോടൊപ്പം നമുക്കു കാണാന്‍ സാധിക്കുക.

ഇനിയുള്ള 10 വര്‍ഷം ലോക ക്രിക്കറ്റിനെ അടക്കി ഭരിക്കാന്‍ പോവുന്ന താരം ആരായിരിക്കും? ഇതേക്കുറിച്ച് ഒരു പോള്‍ നടത്തിയിരിക്കുകയാണ് പ്രമുഖ ക്രിക്കറ്റ് പോര്‍ട്ടലായ ക്രിക്ക്ട്രാക്കര്‍.

BABAR AZAM

ഇന്ത്യന്‍ ബാറ്റിങിലെ സെന്‍സേഷനുകളായി മാറിയിരിക്കുന്ന ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, പാകിസ്താന്‍ സൂപ്പര്‍ താരം ബാബര്‍ ആസം, ഇംഗ്ലണ്ട് വെടിക്കെട്ട് താരം ഹാരി ബ്രൂക്ക്, സൗത്താഫ്രിക്കന്‍ പേസര്‍ മാര്‍ക്കോ യാന്‍സണ്‍, പാകിസ്താന്‍ സ്പീഡ് സ്റ്റാര്‍ ഷഹീന്‍ അഫ്രീഡി, ബംഗ്ലാദേശിന്റെ നജ്മുല്‍ ഹുസൈന്‍ ഷാന്റോ എന്നിവരെല്ലാമാണ് ഓപ്ഷനുകളായി നല്‍കിയിട്ടുള്ളത്. ഇവരല്ലെങ്കില്‍ വേറെയാരാവുമെന്നും പോളിലൂടെ ചോദിക്കുന്നു.

അടുത്ത 10 വര്‍ഷം ലോക ക്രിക്കറ്റിനെ ഭരിക്കാന്‍ സാധ്യതയുള്ളവരില്‍ ആരാധകരില്‍ ഭൂരിഭാഗം പേരും രണ്ടു പേരെയാണ് പ്രധാനമായും തിരഞ്ഞെടുത്തിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ഏകദിനത്തില്‍ നിലവിലെ നമ്പര്‍ വണ്‍ ബാറ്റര്‍ കൂടിയായ ഗില്‍ ഇല്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ബാബര്‍, ജയ്‌സ്വാള്‍ എന്നിവരുടെ പേരുകളാണ് ആരാധകരില്‍ കൂടുതല്‍ പേരും പറഞ്ഞിരിക്കുന്നത്. മാത്രമല്ല ഗില്ലിനെ ഈ ലിസ്റ്റില്‍ നിന്നും ഒഴിവാക്കൂയെന്നും ചിലര്‍ ആവശ്യപ്പെടുന്നു.

യശസ്വി ജയ്‌സ്വാള്‍ വലിയ പ്രതീക്ഷയാണ് കുറച്ചു മല്‍സരങ്ങള്‍ കൊണ്ടു തന്നെ നല്‍കിയിട്ടുള്ളത്. ശുഭ്മന്‍ ഗില്ലിനേക്കാള്‍ നല്ല ഭാവിയാണ് ജയ്‌സ്വാളില്‍ കാണാന്‍ സാധിക്കുന്നത്. അടുത്ത 10 വര്‍ഷം ലോക ക്രിക്കറ്റില്‍ ഹീറോയായി വിലസാനുള്ള എല്ലാ മിടുക്കും ജയ്‌സ്വാളിനുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

ബാബര്‍ ആസമായിരിക്കും അടുത്ത വര്‍ഷം ലോക ക്രിക്കറ്റിനെ ഭരിക്കുക. വിരാട് കോലിക്കു ശേഷം ഈ കടിഞ്ഞാണ്‍ വരാന്‍ പോവുന്നത് തര്‍ച്ചയായും ബാബറിലേക്കു തന്നെയാവുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

ബാബര്‍ ആസം, യശസ്വി ജയ്‌സ്വാള്‍ ഈ രണ്ടു പേരില്‍ ഒരാളാണ് ഇനിയുള്ള 10 വര്‍ഷം ലോക ക്രിക്കറ്റിനെ ഭരിക്കാന്‍ പോവുന്നത്. ശുഭ്മന്‍ ഗില്ലിനൊന്നും ഇവരുടെ നിലവാരത്തിലേക്കു ഉയരാനുള്ള ശേഷിയില്ല. ചില പ്രത്യേകം പിച്ചുകളില്‍ മാത്രം നന്നായി കളിക്കുകയും ബാക്കിയുള്ളവയിലെല്ലാം പതറുകയും ചെയ്യുന്ന ബാറ്ററാണ് ഗില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ആരാധകരില്‍ ചുരുക്കം ചിലര്‍ റുതുരാജ് ഗെയ്ക്വാദിനെയും ഈ സ്ഥാനത്തേക്കു തിരഞ്ഞെടുത്തിട്ടുണ്ട്.

YASHASVI JAISWAL

ടെസ്റ്റില്‍ റിഷഭ് പന്തും യശസ്വി ജയ്‌സ്വാളുമായിരിക്കും വിലസുന്നത്. റിഷഭ് പന്ത് ഏകദിനത്തിലും യശസ്വി ജയ്‌സ്വാള്‍ ടി20യിലും കസറും. പക്ഷെ എല്ലാ ഫോര്‍മാറ്റുകളുമെടുത്താല്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയായിരിക്കും ക്രിക്കറ്റിലെ കിങെന്നായിരുന്നു ഒരു ഉത്തരം.

ബാബര്‍ ആസമായിരിക്കും ലോക ക്രിക്കറ്റിനെ ഇനി ഭരിക്കാന്‍ പോവുന്നത്. കാരണം അദ്ദേഹത്തിനു എട്ടു വര്‍ഷത്തെ അനുഭവസമ്പത്തുണ്ട്. ഈ കാലയളവില്‍ തന്റെ തെറ്റുകളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ബാബര്‍ ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞു. പക്ഷെ ഈ ലിസ്റ്റിലുള്ള മറ്റു യുവതാരങ്ങള്‍ അടുത്ത അഞ്ചു വര്‍ഷം ടീമില്‍ പിടിച്ചുനില്‍ക്കുമോയെന്ന കാര്യം പോലും സംശയമാണെന്നും ഒരു ആരാധകന്‍ നിരീക്ഷിച്ചു.

അതേസമയം, ബാബറിന്റെ കരിയറെടുത്താല്‍ 52 ടെസ്റ്റുകളില്‍ നിന്നും 3899 റണ്‍സും (9 സെഞ്ച്വറി, 26 ഫിഫ്റ്റി), 117 ഏകദിനങ്ങളില്‍ നിന്നും 5729 റണ്‍സും (19 സെഞ്ച്വറി, 32 ഫിഫ്റ്റി), 109 ടി20കളില്‍ നിന്നും 3698 റണ്‍സും (3 സെഞ്ച്വറി, 33 ഫിഫ്റ്റി) സ്‌കോര്‍ ചെയ്തിട്ടുണ്ട്.

ജയ്‌സ്വാളാവട്ടെ ടെസ്റ്റും ടി20യും മാത്രമേ കളിച്ചിട്ടുള്ളൂ. ടെസ്റ്റില്‍ ആറു മല്‍സരങ്ങളില്‍ നിന്നും 637 റണ്‍സും (1 ഡബിള്‍, 2 സെഞ്ച്വറി, 2 ഫിഫ്റ്റി) ടി20യില്‍ 17 മല്‍സരങ്ങളില്‍ നിന്നും 502 റണ്‍സുമാണ് (1 സെഞ്ച്വറി, 4 ഫിഫ്റ്റി) നേടിയിട്ടുള്ളത്.

Story first published: Thursday, February 8, 2024, 12:38 [IST]
Other articles published on Feb 8, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+