Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാബര്‍ ഭയപ്പെട്ടത് സംഭവിച്ചു! ടി20യില്‍ ആ റോള്‍ ഇനിയില്ല? പകരമെത്തുക ഈ താരം

ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമാവുമെന്നു പാകിസ്താന്‍ ചൂണ്ടിക്കാണിച്ച താരമായിരുന്നു മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസം. പക്ഷെ ഗംഭീരമായി തുടങ്ങിയ കരിയര്‍ ഗ്രാഫ് ഇപ്പോള്‍ നേരെ താഴേക്കു പതിക്കുകയാണ്. ഒരു സമയത്ത് മൂന്നു ഫോര്‍മാറ്റിലും ക്യാപ്റ്റനായിരുന്ന ബാബര്‍ ഇപ്പോള്‍ ടീമിലെ സ്ഥാനം പോലും നഷ്ടമാവുമോയെന്ന വലിയ ആശങ്കയിലാണ്. ടി20 ലോകകപ്പ് ജൂണില്‍ നടക്കാനിരിക്കെ വലിയൊരു അഴിച്ചുപണിക്കൊരുങ്ങുകയാണ് പാക് പട.

ഇതിന്റെ ഭാഗമായി ഓപ്പണിങ് കോമ്പിനേഷനെ മാറ്റാനാണ് പാകിസ്താന്‍ തയ്യാറെടുക്കുന്നത്. ടി20യില്‍ ദീര്‍ഘകാലമായി പാക് ടീമിനു വേണ്ടി ഓപ്പണ്‍ ചെയ്തു കൊണ്ടിരിക്കുന്നത് ബാബറും വിക്കറ്റ് കീപ്പറായ മുഹമ്മദ് റിസ്വാനുമാണ്. ഈ ജോടി തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ ടീമിന്റെ കുതിപ്പില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു.

BABAR AZAM

എന്നാല്‍ ഇപ്പോള്‍ ബാബറെ ഓപ്പണിങ് സ്ഥാനത്തു നിന്നും മാറ്റാനാണ് ക്യാപ്റ്റന്‍ ഷഹീന്‍ അഫ്രീഡിയുള്‍പ്പെട്ട ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇന്ത്യയില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനു പിന്നാലെ ബാബര്‍ മൂന്നു ഫോര്‍മാറ്റുകളിലും പാക് ടീമിന്റെ നായകസ്ഥാനമൊഴിഞ്ഞത്.

കിരീടപ്രതീക്ഷയോടെ ഇന്ത്യയിലെത്തിയ പാക് പട സെമി ഫൈനല്‍ പോലും കാണാതെ പുറത്താവുകയായിരുന്നു. പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്താണ് അവര്‍ ഫിനിഷ് ചെയ്തത്. ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല ബാറ്റിങിലും ബാബര്‍ ഫ്‌ളോപ്പായിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം നായകസ്ഥാനത്തു നിന്നും മാറിയത്.

ടി20യില്‍ ഓപ്പണിങില്‍ നിന്നു മാറിയാലും ബാബര്‍ ടീമില്‍ തന്നെയുണ്ടാവും. മൂന്നാം നമ്പറിലായിരിക്കും ടി20യില്‍ അദ്ദേഹം തുടര്‍ന്നു കളിച്ചേക്കുക. ന്യൂസിലാന്‍ഡിനെതിരേ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ ഇതു കാണാന്‍ സാധിച്ചേക്കും. ബാബറിനു പകരം റിസ്വാന്റെ ഓപ്പണിങ് പങ്കാളിയായി എത്തുക സയീം അയൂബായിരിക്കും.

കഴിഞ്ഞ വര്‍ഷം ടി20യില്‍ ഓപ്പണറുടെ റോളില്‍ മോശമല്ലാത്ത പ്രകടനമാണ് ബാബര്‍ കാഴ്ചവച്ചിട്ടുള്ളത്. 23 ഇന്നിങ്‌സുകളില്‍ നിന്നും 40നടുത്ത് ശരാശരിയില്‍ 913 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. 141.5 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്. മൂന്നു സെഞ്ച്വറികളും ഇതിലുള്‍പ്പെടും.

BABAR AZAM

ടി20യില്‍ നിലവില്‍ ഓപ്പണറെന്ന നിലയില്‍ പാകിസ്താനു വേണ്ടി ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ താരം കൂടിയാണ് ബാബര്‍. 39.86 ശരാശരിയില്‍ 130.52 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം അടിച്ചെടുത്തത് 2711 റണ്‍സാണ്. 77 മല്‍സരങ്ങളില്‍ നിന്നാണിത്.

ടി20യില്‍ ഓപ്പണറല്ലാതെ ബാബര്‍ കളിച്ചിട്ടുള്ളത് 25 മല്‍സരങ്ങളിലാണ്. 48.37 ശരാശരിയില്‍ 774 റണ്‍സും സ്‌കോര്‍ ചെയ്തു. ഓപ്പണിങിനേക്കാള്‍ മികച്ച ശരാശരിയും ഇവിടെ അദ്ദേഹത്തിനുണ്ടെന്നതു ശ്രദ്ധേയമാണ്. ഇതു തന്നെയാവാം ബാബറിനെ ഓപ്പണറുടെ റോളില്‍ നിന്നും മാറ്റാന്‍ ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ഓപ്പണിങ് മാറ്റിനിര്‍ത്തിയാല്‍ മൂന്നു മുതല്‍ അഞ്ചു വരെ ബാറ്റിങ് പൊസിഷനുകളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്.

മൂന്നാം നമ്പറില്‍ 19 മല്‍സരങ്ങളിലാണ് ബാബര്‍ ബാറ്റ് ചെയ്തിട്ടുള്ളത്. 49.29 എന്ന മികച്ച ശരാശരിയില്‍ 123.66 സ്‌ട്രൈക്ക് റേറ്റില്‍ 690 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. പക്ഷെ, നാലും അഞ്ചും നമ്പറുകളില്‍ ഓരോ ടി20കളില്‍ മാത്രമേ ബാബര്‍ കളിച്ചിട്ടിള്ളൂ. നാലാമനായി 43ഉം അഞ്ചാമനായി 41ഉം റണ്‍സാണ് ബാബറിനു നേടാനായത്.

Story first published: Wednesday, January 10, 2024, 13:25 [IST]
Other articles published on Jan 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+