വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: താരങ്ങളുടെ താരമായി നരെയ്ന്‍, 'സ്റ്റൈല്‍ മന്നന്‍' പന്ത് തന്നെ... റണ്‍വേട്ടയില്‍ വില്ല്യംസണ്‍

പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയത് സുനില്‍ നരെയ്‌നാണ്

മുംബൈ: സസ്‌പെന്‍സും ട്വിസ്റ്റുകളുമെല്ലാം നിറഞ്ഞ ഐപിഎല്ലിന്റെ മറ്റൊരു സീസണിനു കൂടി തിരശീല വീണിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ട്വന്റി20 ചാംപ്യന്‍ഷിപ്പെന്ന വിശേഷണം വെറുതെയല്ലെന്ന് അടിവരയിട്ടാണ് ഈ സീസണും അവസാനിച്ചത്. രണ്ടു വര്‍ഷത്തെ വിലക്ക് നേരിട്ട ചെന്നൈ സൂപ്പര്‍ കിങ്‌സ് കിരീട വിജയത്തോടെ രാജകീയ തിരിച്ചുവരവാണ് ഇത്തവണ നടത്തിയത്. സിഎസ്‌കെയുടെ മൂന്നാമത്തെ കിരീടവിജയം കൂടിയായിരുന്നു ഇത്.

ഫൈനലില്‍ മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നിഷ്പ്രഭരാക്കി എട്ടു വിക്കറ്റിന്റെ മിന്നുന്ന ജയമാണ് സിഎസ്‌കെ ആഘോഷിച്ചത്. സിഎസ്‌കെയ്‌ക്കൊപ്പം എംഎസ് ധോണിയുടെ മൂന്നാം കിരീടനേട്ടമായിരുന്നു ഇത്. മൂന്നു കിരീടങ്ങളെന്ന മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡിനൊപ്പമെത്താനും ഇതോടെ ധോണിക്കു കഴിഞ്ഞു. ഇത്തവണത്തെ ഐപിഎല്ലിലെ പുരസ്‌കാര വിജയികള്‍ ആരൊക്കെയാണെന്നു നോക്കാം.

ജേതാവ്- ചെന്നൈ സൂപ്പര്‍കിങ്‌സ്

ജേതാവ്- ചെന്നൈ സൂപ്പര്‍കിങ്‌സ്

മൂന്നാമത്തെ ഐപിഎല്‍ കിരീടമാണ് ചെന്നൈ സൂപ്പര്‍കിങ്‌സ് ഇത്തവണ കൈക്കലാക്കിയത്. ഇതോടെ ഏറ്റവുമധികം തവണ ജേതാക്കളായ ടീമെന്ന മുംബൈ ഇന്ത്യന്‍സിന്റെ നേട്ടത്തിനൊപ്പം സിഎസ്‌കെയുമെത്തി. ഐപിഎല്‍ ട്രോഫിയോടൊപ്പം 20 കോടി രൂപയും ചെന്നൈക്ക് പ്രൈസ് മണിയായി ലഭിച്ചു.

മുന്‍ ജേതാക്കള്‍
രാജസ്ഥാന്‍ റോയല്‍സ് (2008)
ഡെക്കാന്‍ ചാര്‍ജേഴ്‌സ് (2009)
ചെന്നൈ സൂപ്പര്‍കിങ്‌സ് (2010)
ചെന്നൈ സൂപ്പര്‍ കിങ്‌സ് (2011)
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (2012)
മുംബൈ ഇന്ത്യന്‍സ് (2013)
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (2014)
മുംബൈ ഇന്ത്യന്‍സ് (2015)
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (2016)
മുംബൈ ഇന്ത്യന്‍സ് (2017)

റണ്ണറപ്പ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

റണ്ണറപ്പ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഫൈനലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനോട് പരാജയപ്പെട്ട സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 12.50 കോടി രൂപയാണ് പ്രൈസ് മണിയായി ലഭിച്ചത്. ഹൈദരാബാദിന്റെ രണ്ടാം ഐപിഎല്‍ ഫൈനലായിരുന്നു ഇത്. ഇതിനു മുമ്പ് 2016ല്‍ കളിച്ചപ്പോള്‍ ഹൈദാബാദ് കിരീടമണിഞ്ഞിരുന്നു.

മുന്‍ റണ്ണറപ്പുകള്‍
ചെന്നൈ സൂപ്പര്‍കിങ്‌സ് (2008)
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (2009)
മുംബൈ ഇന്ത്യന്‍സ് (2010)
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (2011)
ചെന്നൈ സൂപ്പര്‍ കിങ്‌സ് (2012)
ചെന്നൈ സൂപ്പര്‍ കിങ്‌സ് (2013)
കിങ്‌സ് ഇലവന്‍ പഞ്ചാബ് (2014)
ചെന്നൈ സൂപ്പര്‍കിങ്‌സ് (2015)
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (2016)
റൈസിങ് പൂനെ സൂപ്പര്‍ ജയന്റ് (2017)

ഓറഞ്ച് ക്യാപ്പ് - കെയ്ന്‍ വില്ല്യംസണ്‍ (ഹൈദരാബാദ്)

ഓറഞ്ച് ക്യാപ്പ് - കെയ്ന്‍ വില്ല്യംസണ്‍ (ഹൈദരാബാദ്)

ഈ സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനും ന്യൂസിലന്‍ഡ് താരവുമായ കെയ്ന്‍ വില്ല്യംസണാണ്. 10 ലക്ഷം രൂപയും ട്രോഫിയുമാണ് താരത്തിനു ലഭിച്ചത്.
17 മല്‍സരങ്ങളില്‍ നിന്നും 52.50 ശരാശരിയില്‍ 142.44 സ്‌ട്രൈക്ക് റേറ്റോടെ 735 റണ്‍സാണ് വില്ല്യംസണ്‍ നേടിയത്. എട്ടു അര്‍ധസെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു. 14 മല്‍സരങ്ങളില്‍ നിന്നും 684 റണ്‍സുമായി ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരം റിഷഭ് പന്ത് രണ്ടാംസ്ഥാനത്തെത്തി.

മുന്‍ ജേതാക്കള്‍
2008- ഷോണ്‍ മാര്‍ഷ് (പഞ്ചാബ്)- 616 റണ്‍സ്
2009- മാത്യു ഹെയ്ഡന്‍ (ചെന്നൈ)- 572
2010- സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (മുംബൈ)- 618
2011- ക്രിസ് ഗെയ്ല്‍ (ബാംഗ്ലൂര്‍)- 608
2012- ക്രിസ് ഗെയ്ല്‍ (ബാംഗ്ലൂര്‍)- 733
2013- മൈക്കല്‍ ഹസ്സി (ചെന്നൈ)- 733
2014- റോബിന്‍ ഉത്തപ്പ (കൊല്‍ക്കത്ത)- 660
2015- ഡേവിഡ് വാര്‍ണര്‍ (ഹൈദരാബാദ്)- 562
2016- വിരാട് കോലി (ബാംഗ്ലൂര്‍)- 973
2017- ഡേവിഡ് വാര്‍ണര്‍ (ഹൈദരാബാദ്)- 641

പര്‍പ്പിള്‍ ക്യാപ്പ്- ആന്‍ഡ്രു ടൈ (പഞ്ചാബ്)

പര്‍പ്പിള്‍ ക്യാപ്പ്- ആന്‍ഡ്രു ടൈ (പഞ്ചാബ്)

ഏറ്റവുമധികം വിക്കറ്റെടുത്ത താരത്തിനുള്ള പര്‍പ്പിള്‍ ക്യാപ്പ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓസ്‌ട്രേലിയന്‍ പേസര്‍ ആന്‍ഡ്രു ടൈ സ്വന്തമാക്കി. 10 ലക്ഷം രൂപയും ട്രോഫിയുമാണ് താരത്തിനു ലഭിത്.
14 മല്‍സരങ്ങളില്‍ 24 വിക്കറ്റുകളാണ് ടൈ പോക്കറ്റിലാക്കിയത്. 16 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.
കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ലയണ്‍സിന്റെ താരമായിരുന്ന ടൈ ആറു മല്‍സരങ്ങളില്‍ നിന്നും 10 വിക്കറ്റെടുത്തിരുന്നു.

മുന്‍ ജേതാക്കള്‍
2008- സുഹൈല്‍ തന്‍വീര്‍ (രാജസ്ഥാന്‍)-22 വിക്കറ്റ്
2009- ആര്‍പി സിങ് (ഡെക്കാന്‍)- 23
2010- പ്രഗ്യാന്‍ ഓജ (ഡെക്കാന്‍)- 23
2011- ലസിത് മലിങ്ക (മുംബൈ)- 28
2012- മോര്‍നെ മോര്‍ക്കല്‍ (ഡല്‍ഹി)- 25
2013- ഡ്വയ്ന്‍ ബ്രാവോ (ചെന്നൈ)- 32
2014- മോഹിത് ശര്‍മ (ചെന്നൈ)- 23
2015- ഡ്വയ്ന്‍ ബ്രാവോ (ചെന്നൈ)- 26
2016- ഭുവനേശ്വര്‍ കുമാര്‍ (ഹൈദരാബാദ്)- 23
2017- ഭുവനേശ്വര്‍ കുമാര്‍ (ഹൈദരാബാദ്)- 26

 സ്റ്റൈലിഷ് പ്ലെയര്‍ ഓഫ് ദി സീസണ്‍- റിഷഭ് പന്ത് (ഡല്‍ഹി)

സ്റ്റൈലിഷ് പ്ലെയര്‍ ഓഫ് ദി സീസണ്‍- റിഷഭ് പന്ത് (ഡല്‍ഹി)

ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്താണ് സ്റ്റൈലിഷ് പ്ലെയര്‍ ഓഫ് ദി സീസണ്‍ പുരസ്‌കാരത്തിന് അവകാശിയായത്. ഡല്‍ഹിക്കു വേണ്ടി നടത്തിയ ചില മിന്നുന്ന പ്രകടനമാണ് താരത്തെ ജേതാവാക്കിയത്. 14 മല്‍സരങ്ങളില്‍ നിന്നും പന്ത് 684 റണ്‍സെടുത്തിരുന്നു. 10 ലക്ഷം രൂപയുടെ ചെക്കാണ് പന്തിന് ലഭിച്ചത്.

സൂപ്പര്‍ സ്‌ട്രൈക്കര്‍ ഓഫ് ദി സീസണ്‍- സുനില്‍ നരെയ്ന്‍ (കൊല്‍ക്കത്ത)

സൂപ്പര്‍ സ്‌ട്രൈക്കര്‍ ഓഫ് ദി സീസണ്‍- സുനില്‍ നരെയ്ന്‍ (കൊല്‍ക്കത്ത)

സൂപ്പര്‍ സ്‌ട്രൈക്കര്‍ ഓഫ് ദി സീസണ്‍ അവാര്‍ഡ് ലഭിച്ചത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നാണ്. കൊല്‍ക്കത്തയ്ക്കു വേണ്ടി ഓപ്പണറായി ഇറങ്ങിയ നരെയ്ന്‍ ചില കണ്ണഞ്ചിപ്പിക്കുന്ന ഇന്നിങ്‌സുള്‍ കളിച്ചിരുന്നു.

പെര്‍ഫക്ട് ക്യാച്ച് ഓഫ് ദി സീസണ്‍ - ട്രെന്റ് ബോള്‍ട്ട് (ഡല്‍ഹി)

പെര്‍ഫക്ട് ക്യാച്ച് ഓഫ് ദി സീസണ്‍ - ട്രെന്റ് ബോള്‍ട്ട് (ഡല്‍ഹി)

ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാച്ചിനുള്ള പുരസ്‌കാരം ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ന്യൂസിലന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ടിനാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മല്‍സരത്തില്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ വിരാട് കോലിയുടെ ഷോട്ട് ബൗണ്ടറി ലൈനിന് തൊട്ടരികില്‍ വച്ച് ഒരു കൈകൊണ്ട് ബോള്‍ട്ട് പിടികൂടുകയായിരുന്നു. 10 ലക്ഷം രൂപയുടെ ചെക്കാണ് താരത്തിനു ക്യാഷ് പ്രൈസായി ലഭിച്ചത്.

എമേര്‍ജിങ് പ്ലെയര്‍ ഓഫ് ദി സീസണ്‍- റിഷഭ് പന്ത് (ഡല്‍ഹി)

എമേര്‍ജിങ് പ്ലെയര്‍ ഓഫ് ദി സീസണ്‍- റിഷഭ് പന്ത് (ഡല്‍ഹി)

സ്‌റ്റൈലിഷ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ട ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സെന്‍സേഷന്‍ റിഷഭ് പന്ത് തന്നെയാണ് എമേര്‍ജിങ് പ്ലെയറായും തിരഞ്ഞെടുക്കപ്പെട്ടത്. 14 മല്‍സരങ്ങളില്‍ നിന്നും 173.60 സ്‌ട്രൈക്ക് റേറ്റില്‍ താരം 684 റണ്‍സ് വാരിക്കൂട്ടിയിരുന്നു. 10 ലക്ഷം രൂപയാണ് പന്തിന് ക്യാഷ് പ്രൈസായി ലഭിച്ചത്.
താന്‍ ഏറെ ആസ്വദിച്ചാണ് ടൂര്‍ണമെന്റില്‍ കളിച്ചതെന്നും പക്ഷെ ടീമിന് അത്ര മികച്ച സീസണായിരുന്നില്ല ഇതെന്നും പന്ത് പറഞ്ഞു.

വാല്വബിള്‍ പ്ലെയര്‍- സുനില്‍ നരെയ്ന്‍ (കൊല്‍ക്കത്ത)

വാല്വബിള്‍ പ്ലെയര്‍- സുനില്‍ നരെയ്ന്‍ (കൊല്‍ക്കത്ത)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നാണ് ടൂര്‍ണമെന്റിലെ ഏറ്റവും വിലയേറിയ താരത്തിനുള്ള പുരസ്‌കാരത്തിന് അവകാശിയായത്. ബാറ്റിങിലും ബൗളിങിലും താരം ഒരുപോലെ മികച്ച പ്രകടനം നടത്തി. കൊല്‍ക്കത്തയ്ക്കു വേണ്ടി ഓപ്പണറായി ഇറങ്ങിയ നരെയ്ന്‍ 357 റണ്‍സാണ് നേടിയത്. 17 വിക്കറ്റുകളും താരം പോക്കറ്റിലാക്കി.

സ്റ്റാര്‍ പ്ലസ് നയീ സോച്ച് സീസണ്‍ അവാര്‍ഡ്- എംഎസ് ധോണി (ചെന്നൈ)

സ്റ്റാര്‍ പ്ലസ് നയീ സോച്ച് സീസണ്‍ അവാര്‍ഡ്- എംഎസ് ധോണി (ചെന്നൈ)

നയീ സോച്ച് ഓഫ് ദി സീസണ്‍ പുരസ്‌കാരം ലഭിച്ചത് ചെന്നൈ സൂപ്പര്‍കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണിക്കാണ്. 10 ലക്ഷം രൂപയും ട്രോഫിയുമാണ് ധോണിക്ക് ലഭിച്ചത്.

ഫെയര്‍ പ്ലേ അവാര്‍ഡ് - മുംബൈ ഇന്ത്യന്‍സ്

ഫെയര്‍ പ്ലേ അവാര്‍ഡ് - മുംബൈ ഇന്ത്യന്‍സ്

സീസണില്‍ പ്ലേഓഫില്‍ പോലും എത്താനാവാതെ പുറത്തായെങ്കിലും കഴിഞ്ഞ സീസണിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനാണ് ഫെയര്‍ പ്ലേ പുരസ്‌കാരം ലഭിച്ചത്. ടൂര്‍ണമെന്റിലെ മുഴുവന്‍ മല്‍സരങ്ങളും വിലയിരുത്തിയ ശേഷം അംപയര്‍മാരാണ് മുംബൈയെ വിജയികളായി തിരഞ്ഞെടുത്തത്.

ഐപിഎല്‍; തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ വമ്പന്മാരുടെ പട്ടികയില്‍ ഇനി കെയിന്‍ വില്യംസണുംഐപിഎല്‍; തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ വമ്പന്മാരുടെ പട്ടികയില്‍ ഇനി കെയിന്‍ വില്യംസണും

Story first published: Monday, May 28, 2018, 10:47 [IST]
Other articles published on May 28, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X