ബുംറയോ, കമ്മിന്‍സോ, ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസറാര്? പോണ്ടിങ് പറയും ഉത്തരം

മുംബൈ: ലോക ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍ ആരെന്ന ചോദ്യത്തിന് ഉത്തരം പറയുക എളുപ്പമല്ല. കാരണം ഇന്ത്യയുടെ ജസ്പ്രീത് ബുംറ, ഇംഗ്ലണ്ട് സെന്‍സേഷന്‍ ജോഫ്ര ആര്‍ച്ചര്‍, ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പാറ്റ് കമ്മിന്‍സ് എന്നിവരെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

കോലി കൊള്ളാം, പക്ഷെ ആസ്വദിക്കുന്നത് രോഹിത്തിന്റേത്!! ടിവിക്ക് മുന്നില്‍ നിന്ന് മാറില്ലെന്നു ഇതിഹാസം

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍ ആരെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ റിക്കി പോണ്ടിങ്. ട്വിറ്ററിലെ ഒരു ചോദ്യോത്തര സെഷനിലാണ് അദ്ദേഹം ആരാണ് ബെസ്‌റ്റെന്നു വ്യക്തമാക്കിയിരിക്കുന്നത്.

കമ്മിന്‍സാണ് കേമന്‍

കമ്മിന്‍സാണ് കേമന്‍

ലോക ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍ ആരെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് കമ്മിന്‍സെന്നായിരുന്നു പോണ്ടിങിന്റെ മറുപടി.

കഴിഞ്ഞ ഒരു വര്‍ഷം കമ്മിന്‍സ് നടത്തിയ പ്രകടനം പരിഗണിക്കുമ്പോള്‍ ഏറ്റവും കേമന്‍ അദ്ദേഹം തന്നെയാണെന്നാണ് തനിക്കു തോന്നുന്നത് എന്നാണ് പോണ്ടിങ് ട്വിറ്ററില്‍ കുറിച്ചത്.

ടെസ്റ്റിലെ ഒന്നാം റാങ്കുകാരന്‍

ടെസ്റ്റിലെ ഒന്നാം റാങ്കുകാരന്‍

നിലവില്‍ ടെസ്റ്റിലെ നമ്പര്‍ വണ്‍ ബൗളര്‍ കൂടിയാണ് കമ്മിന്‍സ്. 2019ല്‍ ഓസീസിനു വേണ്ടി നടത്തിയ മിന്നുന്ന പ്രകടനം തന്നെയാണ് അദ്ദേഹത്തെ തലപ്പത്തെത്തിച്ചത്.

ഇംഗ്ലണ്ടിനെതിരേയുള്ള ആഷസ് ടെസ്റ്റ് പരമ്പര 2-2ന് സമനിലയില്‍ അവസാനിപ്പിക്കാന്‍ ഓസീസിനെ സഹായിക്കുന്നതില്‍ കമ്മിന്‍സ് നിര്‍ണായക പങ്കു വഹിച്ചിരുന്നു. അതിനു ശേഷം നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരകളിലും അദ്ദേഹം വിക്കറ്റ് കൊയ്ത്ത് നടത്തി. രണ്ടു അഞ്ചു വിക്കറ്റ് നേട്ടമടക്കം 2019ല്‍ 12 ടെസ്റ്റുകളില്‍ നിന്നും 59 വിക്കറ്റുകളാണ് കമ്മിന്‍സ് കൊയ്തത്.

ബുംറ ഏകദിനത്തില്‍ നമ്പര്‍ വണ്‍

ബുംറ ഏകദിനത്തില്‍ നമ്പര്‍ വണ്‍

കമ്മിന്‍സ് ടെസ്റ്റിലെ കിങാണെങ്കില്‍ ഏകദിനത്തിലെ നമ്പര്‍ വണ്‍ ബുംറയാണ്. മൂന്നു ഫോര്‍മാറ്റിലും ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമാണ് താരം. 2019ല്‍ പരിക്കു കാരണം ചില പരമ്പരകള്‍ ബുംറയ്ക്കു നഷ്ടമായിരുന്നു. നാലു മാസത്തിലേറെയാണ് പരിക്കിനെ തുടര്‍ന്നു പേസര്‍ക്കു പുറത്തിരിക്കേണ്ടി വന്നത്.

കഴിഞ്ഞ വര്‍ഷം വെറും മൂന്നു ടെസ്റ്റുകളിലാണ് ബുംറയ്ക്കു പന്തെറിയാന്‍ കഴിഞ്ഞത്. 14 വിക്കറ്റുകളും താരം വീഴ്ത്തി. 14 ഏകദിനങ്ങളില്‍ നിന്നും 25 വിക്കറ്റുകളും ബുംറ നേടിയിരുന്നു.

ബുംറയും കമ്മിന്‍സും നേര്‍ക്കുനേര്‍

ബുംറയും കമ്മിന്‍സും നേര്‍ക്കുനേര്‍

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഇന്നാരംഭിക്കുന്ന ഏകദിന പരമ്പരയില്‍ ബുംറയും കമ്മിന്‍സും നേര്‍ക്കു നേര്‍ വരികയാണ്. പോണ്ടിങ് ചൂണ്ടിക്കാട്ടിയതു പോലെ കമ്മിന്‍സായിരിക്കുമോ, അല്ലെങ്കില്‍ ബുംറയായിരിക്കുമോ ഈ പരമ്പരയിലെ വിക്കറ്റ് കൊയ്ത്തുകാരനാവുകയെന്നു അറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍.

പരിക്കില്‍ നിന്നു മുക്തനായ ബുംറ ശ്രീലങ്കയ്‌ക്കെതിരേ നടന്ന കഴിഞ്ഞ ടി20 പരമ്പരയില്‍ കളിച്ചായിരുന്നു മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, January 14, 2020, 12:11 [IST]
Other articles published on Jan 14, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X