ഷറപ്പോവയെ ചാരി സച്ചിനെ ട്രോളാൻ ഓസ്ട്രേലിയൻ ജേർണലിസ്റ്റിന്റെ ശ്രമം.. കിട്ടിയില്ലേ നല്ല എട്ടിന്റെ പണി!

Posted By:

ടെന്നീസ് റാണി മരിയ ഷറപ്പോവയ്ക്ക് തന്നെ അറിയില്ലെന്ന പരാമര്‍ശത്തില്‍ അപമാനകരമായി ഒന്നുമില്ലെന്ന് സച്ചിൻ തന്നെ പറഞ്ഞതാണ്. അത് സച്ചിൻറെ ക്ലാസ്. സച്ചിൻ ഫാൻസ് പക്ഷേ അങ്ങനെയല്ല, സച്ചിനെ അറിയില്ലെന്ന് പറഞ്ഞ ഷറപ്പോവയുടെ ഫേസ്ബുക്ക്, ട്വിറ്റർ പേജുകളിൽ പോയി സച്ചിൻ ആരെന്ന് മാത്രമല്ല അറിയാത്ത ഭാഷകൾ വരെ ഷറപ്പറവയെ പഠിപ്പിച്ചുകളഞ്ഞു അവർ.

തന്നെ അറിയില്ല എന്ന് ഷറപ്പോവ പറഞ്ഞതിൽ തനിക്കൊരു പ്രശ്നവുമില്ല എന്ന് സച്ചിൻ തന്നെ പറഞ്ഞിട്ടും പിന്നെയും സച്ചിനെ ട്രോളാൻ വേണ്ടി ഷറപ്പോവയുടെ പേര് ഉപയോഗിക്കുന്നത് എന്തൊരു അൽപ്പത്തരമാണ്. അത്തരമൊരു അൽപ്പത്തരം കാട്ടിയ ഓസ്ട്രേലിയൻ ജേർണലിസ്റ്റിനെ സച്ചിൻ വെറുതെ വിട്ടാലും ഫാൻസ് വെറുതെ വിടുമോ.. കാണൂ.. ഷറപ്പോവയെ ചാരി സച്ചിനെ ട്രോളാൻ ശ്രമിച്ച ഡെന്നീസ് ഫ്രീഡ്മാന് കിട്ടിയ എട്ടിന്റെ പണി...

സച്ചിനെ കാണാൻ പറ്റി

സച്ചിനെ കാണാൻ പറ്റി

അവസാനം സച്ചിനെ കാണാൻ പറ്റിയത് സന്തോഷമായി - മരിയ ഷറപ്പോവ. - ഇതായിരുന്നു ഡെന്നീസ് ഫ്രീഡ്മാന്റെ ട്വിറ്റർ പോസ്റ്റ്. ഇതിലെന്താണ് പ്രശ്നം എന്നല്ലേ. പ്രശ്നമുണ്ട്. ചിത്രത്തിലുള്ള ടെന്നീസ് സൂപ്പർ താരം മരിയ ഷറപ്പോവയയുടെ കൂടെ സച്ചിനാണ് എന്നാണ് കാപ്ഷൻ കണ്ടാൽ തോന്നുക. എന്നാൽ ചിത്രത്തിലുള്ളത് സച്ചിൻ തെണ്ടുൽക്കറല്ല.

സച്ചിന്‍ ആരാധകരുടെ പ്രതികരണം

സച്ചിന്‍ ആരാധകരുടെ പ്രതികരണം

നിശിതമായ പ്രതികരണങ്ങളാണ് സച്ചിൻ തെണ്ടുൽക്കറുടെ ആരാധകർ ഫ്രീഡ്മാന് നേരെ ഉയർത്തിയത്. സച്ചിൻ തെണ്ടുല്‍ക്കർ മഹാനായ ഒരു ക്രിക്കറ്റ് താരമാണ്. ക്രിക്കറ്റിന്റെ ദൈവവും മഹാനായ ഒരു സ്പോര്‍ട്സ്മാനുമാണ് സച്ചിൻ. സച്ചിനെ കളിയാക്കാൻ നിങ്ങൾക്ക് ഒരു അവകാശവുമില്ല. ദയവായി അദ്ദേഹത്തെ ബഹുമാനിക്കൂ. - ഇതാണ് മാന്യമായ ഒരു പ്രതികരണം.

ഷറപ്പോവയ്ക്ക് നേരെയും

ഷറപ്പോവയ്ക്ക് നേരെയും

ചിത്രം പോസ്റ്റ് ചെയ്തത് ഡെന്നീസ് ഫ്രീഡ്മാനാണെങ്കിലും സച്ചിൻ ഫാൻസിൽ ചിലർ മരിയ ഷറപ്പോവയെയും കുറ്റം പറയുന്നുണ്ട്. മരിയ ഷറപ്പോവ നൂറ് ജന്മം ജനിച്ചാലും സച്ചിന് കിട്ടിയതിന്റെ 1 ശതമാനം ആദരവ് പോലും നേടാനാകില്ല എന്നൊക്കെയാണ് ആളുകൾ പറയുന്നത്. ശ്രദ്ധ കിട്ടാൻ വേണ്ടി സച്ചിനെ ട്രോളുന്ന നിങ്ങളോട് പുച്ഛം മാത്രമെന്ന് മറ്റ് ചിലർ.

ഫ്രീഡ്മാനെ അറിയില്ലേ

ഫ്രീഡ്മാനെ അറിയില്ലേ

പാകിസ്താനും ലോക ഇലവനും പാകിസ്താനിൽ ട്വന്‌റി 20 പരമ്പര കളിച്ച സമയത്ത് വിരാട് കോലിയെ ഫോട്ടോഷോപ്പ് ചെയ്ത് തൂപ്പുകാരനാക്കി ട്വിറ്ററിലിട്ട വിരുതനെ ഓർമയില്ലേ. ഇദ്ദേഹമാണ് അദ്ദേഹം. അന്ന് വിരാട് കോലി ഫാൻസ് ഡെന്നീസ് ഫ്രീഡ്മാന് കണക്കിന് കൊടുത്തതാണ്. ഇതല്ലാതെയും ഇയാൾ വിവാദങ്ങളിൽ പെട്ടിട്ടുണ്ട്.

Story first published: Tuesday, November 14, 2017, 13:33 [IST]
Other articles published on Nov 14, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍