വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പഞ്ചാബിന്റെ ഫിഞ്ചല്ല, ഓസീസിന്റേത്... ഫിഞ്ച് ഡാ!! ട്വന്റി20യില്‍ ലോക റെക്കോര്‍ഡ്

ടി20യിലെ ഏറ്റവമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഫിഞ്ച് തിരുത്തി

ലോകറെക്കോർഡിൽ Aaron Finch | Oneindia Malayalam

ഹരാരെ: കഴിഞ്ഞ ഐപിഎല്ലിലെ ദയനീയ ബാറ്റിങ് പ്രകടനത്തെ തുടര്‍ന്ന് ഏറെ പഴികേട്ട താരമാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് താരവും ഓസ്‌ല്രേിയയുടെ വെടിക്കെട്ട് താരവുമായ ആരോണ്‍ ഫിഞ്ച്. കോടികളുടെ കിലുക്കവുമായി പഞ്ചാബിലെത്തിയ ഫിഞ്ച് വന്‍ ദുരന്തമായി മാറുകയും ചെയ്തു. എന്നാല്‍ ഐപിഎല്ലില്‍ കണ്ട ഫിഞ്ചല്ല യഥാര്‍ഥ ഫിഞ്ചെന്ന് അദ്ദേഹം കാണിച്ചു തന്നു.

സിംബാബ്‌വെയില്‍ നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയില്‍ ലോക റെക്കോര്‍ഡ് ബാറ്റിങാണ് താരം കാഴ്ചവച്ചത്. അന്താരാഷ്ട്ര ട്വന്റി20യിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന നേട്ടത്തിനാണ് ഓസീസ് ക്യാപ്റ്റന്‍ കൂടിയായ ഫിഞ്ച് അവകാശിയായത്.

76 പന്തില്‍ 172 റണ്‍സ്

76 പന്തില്‍ 172 റണ്‍സ്

സിംബാബ് വെയ്‌ക്കെതിരായ മല്‍സരത്തിലായിരുന്നു ഫിഞ്ചിന്റെ ലോക റെക്കോര്‍ഡ് പ്രകടനം. മല്‍സരത്തില്‍ ഓപ്പണറായി ഇറങ്ങിയ താരം വെറും 76 പന്തില്‍ 172 റണ്‍സാണ് വാരിക്കൂട്ടിയത്. 16 ബൗണ്ടറികളും 10 കൂറ്റന്‍ സിക്‌സറും ഫിഞ്ചിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ഫിഞ്ചിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത കംഗാരുപ്പട രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 299 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.

സ്വന്തം റെക്കോര്‍ഡ് തിരുത്തി

സ്വന്തം റെക്കോര്‍ഡ് തിരുത്തി

സ്വന്തം പേരില്‍ തന്നെയുള്ള റെക്കോര്‍ഡാണ് ഫിഞ്ച് ഈ കളിയില്‍ പഴങ്കഥയാക്കിയത്. 2013ല്‍ ഇംഗ്ലണ്ടിനെതിരേ സ്ഥാപിച്ച 156 റണ്‍സായിരുന്നു അന്താരാഷ്ട്ര ടി20യില്‍ നേരത്തേയുള്ള റെക്കോര്‍ഡ്.
അഞ്ചു വര്‍ഷത്തിനു ശേഷം ഫിഞ്ച് തന്നെ തന്റെ ഈ റെക്കോര്‍ഡ് മാറ്റിയെഴുകുകയായിരുന്നു.

ഗെയ്‌ലിന് തൊട്ടരികെ

ഗെയ്‌ലിന് തൊട്ടരികെ

അന്താരാഷ്ട്ര ട്വന്റി20യിലെ ലോക റെക്കോര്‍ഡ് ഫിഞ്ചിന്റെ കൈയില്‍ ഭദ്രമാണെങ്കിലും മുഴുവന്‍ ട്വന്റി20 മല്‍സരങ്ങളും കൂടി പരിഗണിച്ചാല്‍ റെക്കോര്‍ഡ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്. ഐപിഎല്ലിലായിരുന്നു ഗെയ്ല്‍ ഈ റെക്കോര്‍ഡ് സ്ഥാപിച്ചത്.
ഗെയ്‌ലിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ മൂന്നു റണ്‍സ് മാത്രം വേണമെന്നിരിക്കെ ഫിഞ്ച് പുറത്തതാവുകയായിരുന്നു.

 വമ്പന്‍ ജയം

വമ്പന്‍ ജയം

ഫിഞ്ചിന്റെ ബാറ്റിങ് താണ്ഡവം കഴിഞ്ഞപ്പോള്‍ തന്നെ ഓസ്‌ട്രേലിയ വിജയമുറപ്പിച്ചിരുന്നു. 230 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ സിംബാബ് വെയ്ക്ക് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
സിംബാബ്‌വെ നിരയില്‍ ഒരാള്‍ പോലും 30 റണ്‍സ് തികച്ചില്ല. മൂന്നു വിക്കറ്റെടുത്ത ആന്‍ഡ്രു ടൈയും രണ്ടു വിക്കറ്റ് വീഴ്ത്തിയ ആഷ്ടണ്‍ ഏഗറും ചേര്‍ന്നാണ് ആതിഥേയരുടെ കഥ കഴിച്ചത്‌

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Wednesday, July 4, 2018, 15:07 [IST]
Other articles published on Jul 4, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X