വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ICC Player of the Month: വാര്‍ണര്‍ തന്നെ ബെസ്റ്റ്, മുന്നിലെത്തിച്ചത് ലോകകപ്പ് ഹീറോയിസം

ആബിദ് അലി, ടി സൗത്തി എന്നിവരെ പിന്തള്ളി

1

ഐസിസിയുടെ കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റര്‍ക്കുള്ള പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്ററും സ്റ്റാര്‍ ഓപ്പണറുമായ ഡേവിഡ് വാര്‍ണര്‍ക്ക്. വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഹെയ്‌ല മാത്യൂസാണ് നവംബറിലെ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. മൂന്നു പേരായിരുന്നു ഇരു വിഭാഗങ്ങളിലും ചുരുക്കപ്പട്ടികയിലുണ്ടായിരുന്നത്. പുരുഷ വിഭാഗത്തില്‍ വാര്‍ണര്‍ക്കൊപ്പം മല്‍സരരംഗത്തുണ്ടായിരുന്നത് പാകിസ്താന്റെ ആബിദ് അലി, ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ടിം സൗത്തി എന്നിവരായിരുന്നു. എന്നാല്‍ വോട്ടിങിള്‍ രണ്ടു പേരെയും പിന്തള്ളി വാര്‍ണര്‍ വിജയിയാവുകയായിരുന്നു.

യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ കന്നിക്കിരീടത്തിലേക്കു നയിക്കാന്‍ കഴിഞ്ഞതാണ് വാര്‍ണര്‍ക്കു മേല്‍ക്കൈ നല്‍കിയത്. പ്ലെയര്‍ ദി ടൂര്‍ണമെന്റും അദ്ദേഹത്തിനു തന്നെയായിരുന്നു. ഇതു ശരിവച്ചുകൊണ്ടാണ് ഐസിസിയുടെ മറ്റൊരു പുരസ്‌കാരം കൂടി വാര്‍ണറിനെ തേടിയെത്തിയിരിക്കുന്നത്. തന്റെ കാലം കഴിഞ്ഞെന്നു പരിഹസിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് ലോകകപ്പില്‍ അദ്ദേഹം ബാറ്റ് കൊണ്ടു നല്‍കിയത്. തൊട്ടുമുമ്പ് നടന്ന ഐപിഎല്ലില്‍ ആദ്യം നായകസ്ഥാനത്തു നിന്നും പിന്നീട് പ്ലെയിങ് ഇലവനില്‍ നിന്നുമെല്ലാം വാര്‍ണറെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നീക്കിയിരുന്നു. ഫ്രാഞ്ചൈസിയുടെ തീരുമാനത്തില്‍ അദ്ദേഹം പിന്നീട് കടുത്ത അസംതൃപ്തിയും പ്രകടിപ്പിച്ചിരുന്നു.

2

തന്നെ പുറത്താക്കിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ തീരുമാനം അബദ്ധമായിരുന്നുവെന്ന് ടി20 ലോകകപ്പിലൂടെ വാര്‍ണര്‍ തെളിയിക്കുകയായിരുന്നു. 48.16 ശരാശരിയില്‍ 146.70 സ്‌ട്രൈക്ക് റേറ്റോടെ ടൂര്‍ണമെന്റിലെ ഏഴു മല്‍സരങ്ങളില്‍ നിന്നും 289 റണ്‍സാണ് അദ്ദേഹം നേടിയത്. എന്നാല്‍ ഐസിസി പ്ലെയര്‍ ഓഫ് മന്ത് പുരസ്‌കാരത്തിനു വേണ്ടി പരിഗണിച്ച കാലയളവില്‍ 151.44 സ്‌ട്രൈക്ക് റേറ്റോടെ നാലു മല്‍സരങ്ങളില്‍ നിന്നും 209 റണ്‍സ് വാര്‍ണറുടെ പേരിലുണ്ടായിരുന്നു.

ന്യൂസിലാന്‍ഡിനെതിരായ ഫൈനലില്‍ അദ്ദേഹം ഫിഫ്റ്റിയുമായി ഓസ്‌ട്രേലിയയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. പാകിസ്താനെതിരായ സെമി ഫൈനലില്‍ റണ്‍ചേസില്‍ വിലപ്പെട്ട 49 റണ്‍സും വാര്‍ണര്‍ സംഭാവന ചെയ്തിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ സൂപ്പര്‍ 12 പോരാട്ടത്തില്‍ 89 റണ്‍സും അദ്ദേഹം അടിച്ചെടുത്തിരുന്നു. ഈ കളിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ചും വാര്‍ണറായിരുന്നു.

ടി20 ലോകകപ്പിനിടെ ഡേവിഡ് തന്റെ പഴയ ഫോമിലേക്കു മടങ്ങിയെത്തിയിരുന്നതായും മുന്‍നിരയില്‍ അദ്ദേഹത്തിന്റെ അഗ്രഷന്‍ മികച്ചതായിരുന്നുവെന്നും ഐസിസി വോട്ടിങ് പാനല്‍ അംഗമായ റസ്സല്‍ ആര്‍നോള്‍ഡ് നിരീക്ഷിച്ചു. നാലു ഇന്നിങ്‌സുകളില്‍ നിന്നും 151 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹത്തിന്റെ 209 റണ്‍സ് ഇതു നമ്മള്‍ക്കു കാണിച്ചു തരികയും ചെയ്യുന്നു. വാര്‍ണറുടെ തുടക്കത്തിലുള്ള ആക്രമണത്തില്‍ നിന്നും എതിര്‍ ടീമുകള്‍ക്കു കരകയറാന്‍ കഴിഞ്ഞില്ല, അദ്ദേഹത്തിന്റെ സ്‌ട്രോക്ക് പ്ലേ കണ്ണുകള്‍ക്കു ഇമ്പമുള്ളതായിരുന്നുവെന്നും ആര്‍നോള്‍ഡ് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, December 13, 2021, 19:44 [IST]
Other articles published on Dec 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X