മെല്‍ബണ്‍: ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെതുമായ മത്സരത്തില്‍ രണ്ട് മാറ്റങ്ങളുമായി ഓസ്‌ട്രേലിയ. ആദ്യ രണ്ടു കളികളില്‍ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് പരമ്പര സമനിലയിലാണ്. അതുകൊണ്ടുതന്നെ മൂന്നാം മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാകും. ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക് അടിയറവ് വെച്ച ഓസ്‌ട്രേലിയ ഏകദിന പരമ്പര ജയിച്ച് മാനം വീണ്ടെടുക്കാനാണ് ശ്രമം.
10 ഇയര്‍ ചാലഞ്ച് ക്രിക്കറ്റ് ലോകത്തും വൈറല്‍... മാറാതെ ഒരേയൊരു ധോണി, ക്രിക്കറ്റിലെ മമ്മൂട്ടി ഈ താരം
ആദ്യ രണ്ടു കളികളിലും തിളങ്ങാതിരുന്ന സ്പിന്നര്‍ നഥാന്‍ ലിയോണിനെ മൂന്നാം മത്സരത്തില്‍ കളിപ്പിക്കില്ല. പകരം ആദം സാപ്പ ആയിരിക്കും ഓസീസ് ടീമില്‍ ഇടം നേടുക. ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ താരമാണ് ആദം സാപ്പ. ഈ ലെഗ്‌സ്പിന്നര്‍ക്കെതിരെ ഇന്ത്യന്‍ റെക്കോര്‍ഡും അത്ര മികച്ചതല്ല. അതുകൊണ്ടുതന്നെ സാപ്പ ഓസ്‌ട്രേലിയയുടെ തുരുപ്പുചീട്ടാകുമെന്നാണ് പ്രതീക്ഷ.
അതേസമയം, ആദ്യ മത്സരങ്ങളില്‍ തിളങ്ങിയ ഇടംകൈയ്യന്‍ പേസര്‍ ജാസന്‍ ബെഹറെന്‍ഡോര്‍ഫ് മൂന്നാം ഏകദിനത്തില്‍ കളിക്കില്ല. പരിക്കേറ്റ താരത്തിന് പകരമായി ബില്ലി സ്റ്റാന്‍ലെക്കെ ആണ് ആദ്യ ഇലവനില്‍ ഇറങ്ങുക. മറ്റു മാറ്റങ്ങള്‍ ഓസീസ് നിരയില്‍ ഉണ്ടാവുകയില്ലെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ലോകകപ്പില്‍ കളിപ്പിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് കൂടുതല്‍ താരങ്ങളെ പരീക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ആദ്യ രണ്ടു മത്സരങ്ങളില്‍ ഓസീസ് ഓപ്പണര്‍മാര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. മൂന്നാം ഏകദിനത്തില്‍ മികച്ച തുടക്കം നല്‍കുമെന്ന് ക്യാപ്റ്റനും ഓപ്പണിങ് ബാറ്റസ്മാനുമായ ആരോണ്‍ ഫിഞ്ച് പറഞ്ഞു. ബാറ്റിങ്ങില്‍ മിക്ക താരങ്ങളും മികവു കാട്ടിയെന്നത് നല്ല കാര്യമാണ്. സമീപകാലത്ത് ഏകദിന പരമ്പരയൊന്നും നേടാന്‍ കഴിയാതിരുന്നതിനാല്‍ ഇത്തവണ അത് സാധ്യമാക്കുകയാണ് പ്രഥമ പരിഗണനയെന്നും ഫിഞ്ച് വ്യക്തമാക്കി.
ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല് അതു തെളിയിക്കൂ, മൈഖേല് ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ