Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

10 ഇയര്‍ ചാലഞ്ച് ക്രിക്കറ്റ് ലോകത്തും വൈറല്‍... മാറാതെ ഒരേയൊരു ധോണി, ക്രിക്കറ്റിലെ മമ്മൂട്ടി ഈ താരം

മുംബൈ: 2019ല്‍ സമൂഹ മാധ്യമങ്ങളിലെ ഏറ്റവും വൈറലായി മാറിയ സംഭവമായിരിക്കുകയാണ് 10 ഇയര്‍ ചാലഞ്ച്. സെലിബ്രിറ്റികള്‍ മാത്രമല്ല സാധാരണക്കാരും ചാലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ ക്രിക്കറ്റ് ലോകവും ചാലഞ്ച് സ്വീകരിച്ച് രംഗത്തുവന്നിട്ടുണ്ട്.

ഇപ്പോഴത്തെയും 10 വര്‍ഷം മുമ്പത്തെയും മാറ്റങ്ങള്‍ താരതമ്യം ചെയ്തു കൊണ്ടുള്ള പോസ്റ്റുകളില്‍ പലതും ഇതിനകം ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തു കഴിഞ്ഞു. ക്രിക്കറ്റില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ചില 10 ഇയര്‍ ചാലഞ്ച് പോസ്റ്റുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

സ്‌ട്രോങര്‍, ഫാസ്റ്റര്‍, ബോള്‍ഡര്‍ വിരാട് കോലി

10 ഇയര്‍ ചാലഞ്ച് ഏറ്റെടുത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെക്കുറിച്ച് പോസ്റ്റ് ഇട്ടിരിക്കുന്നത് അദ്ദേഹത്തിന്റെ ഐപിഎല്‍ ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ്. 11 വര്‍ഷം തുടര്‍ച്ചയായി ആര്‍സിബിക്കൊപ്പം കോലിയുണ്ട്.
ഞങ്ങളുടെ ക്യാപ്റ്റന്‍ കോലി പഴകും തോറും വീര്യം കൂടുന്ന വൈനിനപ്പോലെയാണെന്നായിരുന്നു ആര്‍സിബിയുടെ ട്വീറ്റ്.

കൗമാരക്കാരനില്‍ നിന്നും കിവീസ് ക്യാപ്റ്റനിലേക്ക്

ലോക ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും തന്ത്രശാലിയായ ക്യാപ്റ്റന്‍മാരില്‍ ഒരാളായ ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണിനെക്കുറിച്ച് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡാണ് പോസ്റ്റ് ഇട്ടത്. ആരുമറിയാത്ത കൗമാര താരത്തില്‍ നിന്നും ന്യൂസിലാന്‍ഡ് നായകനിലേക്ക് വില്ല്യംസണ്‍ ഉയര്‍ന്നു കഴിഞ്ഞെന്നായിരുന്നു ട്വീറ്റ്.

മുരളീ വാഴ്ച

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും 10 ഇയര്‍ ചാലഞ്ച് ഏറ്റെടുത്തിട്ടുണ്ട്. 10 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഐസിസിയുടെ ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ് പട്ടികയ്‌ക്കൊപ്പം ഇപ്പോഴത്തെ റാങ്കിങ് ലിസ്റ്റും ട്വീറ്റ് ചെയ്താണ് ഐസിസിയും ചാലഞ്ചില്‍ പങ്കുചേര്‍ന്നത്.
ശ്രീലങ്കയുടെ സ്പിന്‍ ഇതിഹാസമായിരുന്ന മുത്തയ്യ മുരളീധരനാണ് 10 വര്‍ഷങ്ങള്‍ക്കു മുമ്പ് ടെസ്റ്റില്‍ ഒന്നാംസ്ഥാനമലങ്കരിച്ചത്. ഇപ്പോള്‍ റാങ്കിങില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത് ദക്ഷിണാഫ്രിക്കന്‍ പേസറായ കാഗിസോ റബാദയാണ്.

മലിങ്ക മാറിപ്പോയി

ശ്രീലങ്കയുടെ പേസ് ഇതിഹാസമായ ലസിത് മലിങ്കയുടെ 10 വര്‍ഷം മുമ്പുള്ള ഹെയര്‍ സ്റ്റൈലും ഇപ്പോഴത്തെ ഹെയര്‍ സ്‌റ്റൈലും കാണിച്ചുകൊണ്ടുള്ള ചിത്രവും 10 ഇയര്‍ ചാലഞ്ചിന്റെ ഭാഗമായി ഐസിസി ട്വീറ്റ് ചെയ്തിട്ടുണ്ട്.
വിഖ്യാതമായ അതേ ഹെയര്‍ സ്റ്റൈലില്‍ ഇപ്പോഴും തകര്‍പ്പന്‍ പ്രകടനം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഐസിസി ട്വീറ്റ് ചെയ്തു.

അഫ്ഗാന്റെ കുതിപ്പ്

ലോക ക്രിക്കറ്റിലെ പുതിയ സാന്നിധ്യമായി മാറിയ അഫ്ഗാനിസ്താന്‍ ടീമീനെക്കുറിച്ചാണ് ക്രിക്കറ്റ് ലോകകപ്പ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
2009ല്‍ ഏകദിനത്തില്‍ ആദ്യ മല്‍സരം കളിച്ച അഫ്ഗാന്‍ 2019ല്‍ തങ്ങളുടെ രണ്ടാമത്തെ ലോകകപ്പില്‍ കളിക്കുന്നുവെന്നായിരുന്നു ക്രിക്കറ്റ് ലോകകപ്പിന്റെ ഒഫീഷ്യല്‍ പേജില്‍ വന്ന ട്വീറ്റ്.

ആമിര്‍ അന്നും ഇന്നും

പാകിസ്താന്റെ സ്പീഡ് സ്റ്റാറായ മുഹമ്മദ് ആമിറിനെക്കുറിച്ചും 10 ഇയര്‍ ചാലഞ്ചിന്റെ ഭാഗമായി ഐസിസി ട്വീറ്റ് ചെയ്തിട്ടുണ്ട്. 10 വര്‍ഷങ്ങള്‍ക്കു മുമ്പ് 17ാം വയസ്സില്‍ അരങ്ങേറിയ ആമിറിന്റെയും ഇപ്പോഴത്തെ ആമിറിന്റെയും ഫോട്ടോയും ഐസിസി പോസ്റ്റ് ചെയ്തിരിക്കുന്നു. വാതുവയ്പ്പ് വിവാദത്തില്‍ പെട്ട് വിലക്ക് നേരിടേണ്ടി വന്ന അദ്ദേഹം പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്‌.

അഫ്രീഡി ക്രിക്കറ്റിലെ മമ്മൂട്ടി

പാകിസ്താന്റെ മുന്‍ ഓള്‍റൗണ്ട് ഇതിഹാസമായ ഷാഹിദ് അഫ്രീഡിയും 10 ഇയര്‍ ചാലഞ്ച് ഏറ്റെടുത്തിട്ടുണ്ട്.
10 വര്‍ഷങ്ങള്‍ക്കു മുമ്പ് പാകിസ്താന്‍ ടീമിനൊപ്പം കളിക്കുമ്പോഴുള്ള ചിത്രവും ഇപ്പോഴത്തെ ചിത്രവും ട്വീറ്റ് ചെയ്ത അദ്ദേഹം വ്യത്യാസം കണ്ടു പിടിക്കാനും ക്രിക്കറ്റ് പ്രേമികളെ വെല്ലുവിളിക്കുന്നു. ജഴ്‌സി മാറിയതൊഴിച്ചാല്‍ അഫ്രീഡിക്കു അന്നും ഇന്നും ഒരു മാറ്റവുമില്ലെന്ന് ചിത്രം കണ്ടാല്‍ വ്യക്തമാവും.

അന്ന് ക്രിക്കറ്റ്, ഇന്ന് ഗോള്‍ഫ്

ചാലഞ്ച് ഏറ്റെടുത്ത ഇന്ത്യയുടെ മുന്‍ പേസര്‍ ആര്‍പി സിങ് 10 വര്‍ഷം കൊണ്ട് തനിക്കുണ്ടായ മാറ്റത്തെക്കുറിച്ചാണ് ട്വീറ്റ് ചെയതിരിക്കുന്നത്.
ക്രിക്കറ്റില്‍ നിന്നും ഗോള്‍ഫിലേക്ക് ജീവിതം എത്ര മാറിക്കഴിഞ്ഞു, പക്ഷെ സ്‌പോര്‍ട്‌സ് ഇപ്പോഴും തനിക്കൊപ്പമുണ്ടെന്നും ആര്‍പി കുറിച്ചിട്ടുണ്ട്.

ധോണി പഴയ ധോണി തന്നെ

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസതാരവുമായ എംഎസ് ധോണിക്ക് അന്നും ഇന്നു മാറ്റമില്ലെന്നാണ് ഐസിസിയുടെ ട്വീറ്റ്.
മഹി ഇപ്പോഴും സിക്‌സറുകള്‍ അടിച്ചു കൊണ്ടിരിക്കുന്നു, മല്‍സരങ്ങള്‍ വിജയിപ്പിച്ചും കൊണ്ടിരിക്കുന്നു.

Story first published: Thursday, January 17, 2019, 11:25 [IST]
Other articles published on Jan 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+