Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP 2023: രണ്ട് പുതുമുഖങ്ങള്‍! സഞ്ജു പ്രതീക്ഷിക്കണോ? ഇന്ത്യയുടെ സാധ്യതാ ടീം ഇതാ

കറാച്ചി: ഐപിഎല്ലിന്റെ ആരവം കൊടിയിറങ്ങുന്നതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത് വമ്പന്‍ പോരാട്ടങ്ങളാണ്. ആദ്യം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണ്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയും ഏഷ്യാ കപ്പും ഏകദിന ലോകകപ്പുമെല്ലാം ഇന്ത്യ ഈ വര്‍ഷം കളിക്കാന്‍ പോവുകയാണ്. 2011ന് ശേഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനെ വലിയ പ്രാധാന്യത്തോടെയാണ് ടീം കാണുന്നത്.

ഇടവേളക്ക് ശേഷം ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലെത്തിക്കാനുള്ള സുവര്‍ണ്ണാവസരമാണിത്. ഒക്ടോബറിലാണ് ലോകകപ്പ് ആരംഭിക്കുന്നത്. സെപ്തംബറിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്. അതുകൊണ്ട് തന്നെ ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള നിരയുമായാവും ഇന്ത്യ ഇത്തവണത്തെ ഏഷ്യാ കപ്പിനിറങ്ങുക. അവസാന ഏഷ്യാ കപ്പ് ഇന്ത്യക്ക് കൈവിട്ടു പോയതിനാല്‍ ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്.

sanju samson, rinku singh

ഏകദിന ലോകകപ്പിലേക്ക് പുതു മുഖങ്ങളെ എത്തിക്കാനുള്ള നീക്കമുണ്ടോയെന്നതും ഏഷ്യാ കപ്പിലെ ടീമിനെ നോക്കിയാവും വിലയിരുത്തുക. എല്ലാത്തരത്തിലും ഇത്തവണത്തെ ഏഷ്യാ കപ്പ് ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. ടൂര്‍ണമെന്റിന് മാസങ്ങള്‍ ശേഷിക്കുന്നുണ്ടെങ്കിലും ഇപ്പോഴെ കൃത്യമായ ടീമിനെ കണ്ടെത്തി മുന്നൊരുക്കം നടത്തേണ്ടതായുണ്ട്. ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള 15 അംഗ ഏഷ്യാ കപ്പ് ടീമില്‍ ആരൊക്കെ ഉള്‍പ്പെടുമെന്നത് പരിശോധിക്കാം.

നായകനായി രോഹിത് ശര്‍മയുറപ്പ്. ഏകദിന ലോകകപ്പോടെ രോഹിത് നായകസ്ഥാനം ഒഴിഞ്ഞേക്കുമെന്ന അഭ്യൂഹവുമുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഏഷ്യാ കപ്പ് രോഹിത്തിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. രോഹിത്തിനൊപ്പം ഓപ്പണിങ് പങ്കാളിയായി ശുബ്മാന്‍ ഗില്ലുറപ്പ്. ഇന്ത്യ അടുത്ത ഇതിഹാസമെന്ന നിലയില്‍ പ്രതീക്ഷ നല്‍കി വളര്‍ത്തുന്ന താരമാണ് ഗില്‍. ഓപ്പണിങ് കൂട്ടുകെട്ടില്‍ ഇവര്‍ തുടര്‍ന്നേക്കും.

ബാക്കപ്പ് ഓപ്പണറായും വിക്കറ്റ് കീപ്പറായും കെ എല്‍ രാഹുലും സ്ഥാനം പിടിക്കും. ഇന്ത്യ മധ്യനിരയിലാവും രാഹുലിനെ കളിപ്പിക്കാന്‍ സാധ്യത. വിരാട് കോലിയും ഇന്ത്യന്‍ ടീമിലുണ്ടാവും. ലോകകപ്പ് മുന്നിലുള്ളതിനാല്‍ വിശ്രമം അനുവദിക്കാന്‍ സാധ്യത കുറവാണെന്ന് വിലയിരുത്താം. സൂര്യകുമാര്‍ യാദവാണ് മറ്റൊരു താരം. സൂര്യകുമാര്‍ ടി20ക്ക് മാത്രം അനുയോജ്യനാണെന്ന അഭിപ്രായമുണ്ടെങ്കിലും ഇന്ത്യ സൂര്യയുടെ മികവില്‍ വിശ്വാസം അര്‍പ്പിച്ചേക്കും.

ശ്രേയസ് അയ്യര്‍ക്ക് പരിക്കില്‍ നിന്ന് മോചിതനാവാന്‍ സാധിക്കാത്തതിനാല്‍ അദ്ദേഹം ടീമിലെത്താന്‍ സാധ്യത കുറവാണ്. ഫിറ്റ്‌നസുണ്ടെങ്കില്‍ ടീമിലെത്തിയേക്കും. റിഷഭ് പന്തിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷന്‍ ഇടം പിടിച്ചേക്കും. ബാക്കപ്പ് ഓപ്പണറായും ഇഷാനെ പരിഗണിച്ചേക്കും. ഫിനിഷര്‍ നിരയിലേക്ക് പുതുമുഖമായി റിങ്കു സിങ് എത്താന്‍ സാധ്യതയുണ്ട്. നിലവില്‍ റിങ്കുവിനെപ്പോലൊരു വെടിക്കെട്ട് ഫിനിഷറെ ഇന്ത്യക്കാവശ്യമാണ്.

rohit sharma

ഹര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനായും ഓള്‍റൗണ്ടറായുമുണ്ടാവും. ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി ഗംഭീരമാണെങ്കിലും പ്രകടനത്തിന് സ്ഥിരതയില്ല. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി അക്ഷര്‍ പട്ടേലും രവീന്ദ്ര ജഡേജയും ഇടം പിടിച്ചേക്കും. രണ്ട് പേരും ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍മാരാണ്. രണ്ട് പേരും നന്നായി ബാറ്റ് ചെയ്യുന്നവരുമായതിനാല്‍ ഇന്ത്യ ഇരുവര്‍ക്കും മുന്‍തൂക്കം നല്‍കി മുന്നോട്ട് പോയേക്കും.

പേസര്‍മാരായി മൂന്ന് പേരെ ഇന്ത്യ പരിഗണിച്ചേക്കും. ജസ്പ്രീത് ബുംറ മടങ്ങിയെത്തിയാല്‍ അദ്ദേഹത്തിന് സ്ഥാനമുറപ്പ്. മികച്ച ഫോമിലുള്ള മുഹമ്മദ് ഷമിയെ ഇന്ത്യ ലോകകപ്പിലേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഏഷ്യാ കപ്പിലേക്കും പരിഗണിച്ചേക്കും. മുഹമ്മദ് സിറാജിനും സീറ്റുറപ്പ്. രണ്ട് സീനിയര്‍ പേസര്‍മാരോടൊപ്പം മൊഹ്‌സിന്‍ ഖാനെ ഇടം കൈയന്‍ പേസറായി പരിഗണിക്കാനും സാധ്യതയുണ്ട്. അര്‍ഷദീപ് സിങ്ങും ഇടം കൈയനായി പരിഗണിക്കപ്പെട്ടേക്കും.

സ്പിന്നറായി കുല്‍ദീപ് യാദവിനും അവസരം ലഭിച്ചേക്കും. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് ഇന്ത്യയുടെ ഏക ചൈനാമാന്‍ സ്പിന്നര്‍കൂടിയാണ്. സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചേക്കില്ല. സമീപകാലത്തെ താരത്തിന്റെ മോശം പ്രകടനം അദ്ദേഹത്തിന്റെ ദേശീയ ടീമിലേക്കുള്ള വഴിയടക്കുമെന്ന് തന്നെ വിലയിരുത്താം.

Story first published: Friday, May 26, 2023, 13:53 [IST]
Other articles published on May 26, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+