Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനെന്ത് മുരളി? സിഎസ്‌കെയില്‍ കന്നി സിക്‌സ്!! ധോണിയുടെ പ്രതികരണം വൈറല്‍, വീഡിയോ

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ അരങ്ങേറുന്നതിനു മുമ്പ് ഇതിനേക്കാള്‍ നല്ലൊരു തുടക്കം സൂപ്പര്‍ താരം സഞ്ജു സാംസണിനു ലഭിക്കാനില്ല. ശ്രീലങ്കയുടെ മുന്‍ സ്പിന്‍ ചക്രവര്‍ത്തിയും സിഎസ്‌കെയുടെ മുന്‍ ഇതിഹാസവുമായ സാക്ഷാല്‍ മുത്തയ്യ മുരളീധരനെ തന്നെ അദ്ദേഹം അടിച്ച് പറപ്പിച്ചിരിക്കുകയാണ്.

സിഎസ്‌കെ റോര്‍26 (CSK Roar26) എന്ന പേരില്‍ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ആരാധകര്‍ക്കായി സിഎസ്‌കെ സംഘടിപ്പിച്ച് ഇവന്റിലാണ് സഞ്ജു മിന്നിച്ചത്. ക്രിക്കറ്റും എന്റര്‍ടെയ്‌മെന്റും ചേര്‍ത്തുള്ള ഗ്രാന്റ് പരിപാടിയാണ് ആരാധകര്‍ക്കായി സിഎസ്‌കെ ഒരുക്കിയത്.

SANJU DHONI IPL 2026

photocredit/Chennaiipl

സിഎസ്‌കെയുടെ മുന്‍ ഇതിഹാസങ്ങളും നിലവിലെ ടീമിലെ താരങ്ങളും തമ്മില്‍ ചെറിയൊരു സൗഹൃദ ഗെയിം കളിച്ചപ്പോഴായിരുന്നു മുരളിക്കെതിരേ സഞ്ജുവിന്റെ കടന്നാക്രമണം. ഇതിന്റെ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

സൂപ്പര്‍ സഞ്ജു

ചെപ്പോക്കില്‍ നിറഞ്ഞു കവിഞ്ഞ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആരാധകരെ സംബന്ധിച്ച് ശരിക്കുമൊരു വിരുന്ന് തന്നെയായിരുന്നു പ്രദര്‍ശന മല്‍സരം. ദി ഓജീസ് (OG's) സൂപ്പര്‍ കിങ്‌സ് നിരയില്‍ മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം മാത്യു ഹെയ്ഡന്‍, ചിന്നത്തല സുരേഷ് റെയ്‌ന, സ്പിന്‍ മാന്ത്രികന്‍ മുത്തയ്യ മുരളീധരന്‍, മൈക്കല്‍ ഹസ്സി, മുരളി വിജയ്, ഡ്വയ്ന്‍ ബ്രാവോ, അമ്പാട്ടി റായുഡു, ലക്ഷ്മിപതി ബാലാജി, എസ് ബദ്രിനാഥ്, ഹര്‍ഭജന്‍ സിങ്, ഷതാബ് ജഗാത്തി എന്നിവരെല്ലാം അണിനിരന്നു.

മറുഭാഗത്തു സിഎസ്‌കെയുടെ നിലവിലെ ടീമിലുള്ളവരില്‍ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്, ഇതിഹാസ താരം എംഎസ് ധോണി, ദിവസങ്ങള്‍ക്കു മുമ്പ് മാത്രം സിഎസ്‌കെ ഫാമിലിയുടെ ഭാഗമായ സഞ്ജു സാംസണുള്‍പ്പെടെയുള്ള താരങ്ങളും കളിക്കാനിറങ്ങി. ഒരു യഥാര്‍ഥ മല്‍സരത്തിനു പകരം ഇരുടീമുകളും തമ്മിലുള്ള ഒരു മാച്ചപ്പ് മാത്രമാണ് ചെപ്പോക്കില്‍ കണ്ടത്.

മുത്തയ്യ മുരളീധരനെതിരേ സിക്‌സറടിക്കുന്ന സഞ്ജു സാംസണ്‍. വീഡിയോ കാണാം

എങ്കിലും സിഎസ്‌കെയുടെ ആരാധകരെ ആവേശം കൊള്ളിക്കുന്ന ചില സുവര്‍ണ മൂഹൂര്‍ത്തങ്ങള്‍ ഇതിലുണ്ടായിരുന്നു. അതിലൊന്നായിരുന്നു മുരളിയും സഞ്ജുവും തമ്മിലുള്ള തൊമ്പുകോര്‍ക്കല്‍. ലോക ക്രിക്കറ്റില്‍ ഒരു സമയത്തു ബാറ്റര്‍മാരുടെ പേടിസ്വപ്‌നമായിരുന്ന മുരളിക്കെതിരേ ഒരു വമ്പന്‍ സിക്‌സര്‍ സഞ്ജു പായിക്കുകയും ചെയ്തു. ഈ സമയത്തു വിക്കറ്റിനു പിന്നില്‍ ധോണിയായിരുന്നു.

SANJU SAMSON

photocredit/ X

സഞ്ജുവിന്റെ സിക്‌സര്‍ അല്‍പ്പനേരം നോക്കി നിന്ന ധോണി കൈയടിച്ചാണ് ഇതിനെ അഭിനന്ദിച്ചത്. സിക്‌സറിനു ശേഷം ചിരിക്കുന്ന സഞ്ജുവിന്റെ മുഖം ചെപ്പോക്കിലെ കൂറ്റന്‍ സ്‌ക്രീനിലും അപ്പോള്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്തു. ഹെല്‍മറ്റില്ലാതെയായിരുന്നു മലയാളി താരം ബാറ്റ് ചെയ്തത്.

സിഎസ്‌കെയ്‌ക്കൊപ്പം പുതുതായി ചേര്‍ന്ന സഞ്ജുവിനെ ഈ മല്‍സരത്തിനു മുമ്പ് ടി20 ലോകകപ്പ് നേട്ടത്തിന് ധോണി ആദരിക്കുകയും ചെയ്തിരുന്നു. വൈകീട്ട് നടന്ന ഈ പ്രദര്‍ശന മല്‍സരത്തിനു ശേഷം എആര്‍ റഹ്മാന്റെ സംഗീത നിശയും സിഎസ്‌കെയുടെ ആരാധകര്‍ക്കായി ഒരുക്കിയിരുന്നു.

ചെന്നൈ സൂപ്പര്‍ കിങ്സ് സ്‌ക്വാഡ്

ബാറ്റേഴ്‌സ്: റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഡെവാള്‍ഡ് ബ്രെവിസ്, ആയുഷ് മാത്രെ, സര്‍ഫറാസ് ഖാന്‍, കാര്‍ത്തിക് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഉര്‍വില്‍ പട്ടേല്‍ (വിക്കറ്റ് കീപ്പര്‍)

ഓള്‍റൗണ്ടര്‍മാര്‍: ശിവം ദുബെ, രാമകൃഷ്ണ ഘോഷ്, പ്രശാന്ത് വീര്‍, മാത്യു ഷോര്‍ട്ട്, ജാമി ഒവേര്‍ട്ടണ്‍, അമന്‍ ഖാന്‍, സാക് ഫോക്സ്, അന്‍ഷുല്‍ കംബോജ്.

ബൗളര്‍മാര്‍: ഖലീല്‍ അഹമ്മദ്, നൂര്‍ അഹമ്മദ്, മുകേഷ് ചൗധരി, ശ്രേയസ് ഗോപാല്‍, ഗുര്‍ജപ്നീത് സിംഗ്, അകീല്‍ ഹൊസൈന്‍, മാറ്റ് ഹെന്‍ട്രി, രാഹുല്‍ ചാഹര്‍.

Story first published: Sunday, March 22, 2026, 20:05 [IST]
Other articles published on Mar 22, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+