Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അടിയോടടി, സഞ്ജുവും ബ്രെവിസുമല്ല, ചെന്നൈയുടെ തുറുപ്പുചീട്ട് സര്‍ഫറാസ്!! വീഡിയോ

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിലെ വന്‍ നാണക്കേട് മായ്ക്കാനുറച്ചാവും അഞ്ചു തവണ ചാംപ്യമാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണയിറങ്ങുക. പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്താണ് മഞ്ഞപ്പട കഴിഞ്ഞ തവണ ഫിനിഷ് ചെയ്തത്. ബാറ്റിങ് നിരയുടെ ദയനീയ പ്രകടനമാണ് അവര്‍ക്കു വിനയായത്.

ഇത്തവണ ബാറ്റിങ് നിരയെ അടിമുടി ഉടച്ചുവാര്‍ത്താണ് സിഎസ്‌കെയുടെ വരവ്. സൂപ്പര്‍ താരം സഞ്ജു സാംസണിനെ ടീമിലെത്തിച്ച അവര്‍ ഇഞ്ചുറി റീപ്ലേസ്‌മെന്റുകളായി കഴിഞ്ഞ തവണയെത്തിയ ഡെവാള്‍ഡ് ബ്രെവിസ്, ആയുഷ് മാത്രെ, ഉര്‍വില്‍ പട്ടേല്‍ എന്നിവരെ ഇത്തവണ സ്ഥിരാംഗങ്ങളുമാക്കിയിരിക്കുകയാണ്.

SARFARAZ KHAN

photocredit/Chennaiipl

എന്നാല്‍ ചെന്നൈയുടെ ബാറ്റിങ് തുറുപ്പുചീട്ടായി മാറിയേക്കുക ഇവര്‍ ആരും തന്നെയാവില്ല. അതു ഇന്ത്യന്‍ യുവതാരം സര്‍ഫറാസ് ഖാനായിരിക്കും. റെഡ് ബോള്‍ സ്‌പെഷ്യലിസ്റ്റെന്ന ചട്ടക്കൂടില്‍ നിന്നും പുറത്തുകടക്കാന്‍ ഈ ഐപിഎല്‍ സഹായിക്കുമെന്ന പ്രതീക്ഷയലാണ് അദ്ദേഹം. അതിനിടെ നെറ്റ്‌സില്‍ സര്‍ഫറാസിന്റെ ബാറ്റിങ് വെടിക്കെട്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

ബാറ്റിങ് വെടിക്കെട്ട്

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നെറ്റ് സെഷനില്‍ നിന്നുള്ള വീഡിയോ കണ്ടാണ് ക്രിക്കറ്റ് പ്രേമികള്‍ ഞെട്ടിയിരിക്കുന്നത്. ഇത്രയും അനായാസമായി വമ്പന്‍ ഷോട്ടുകള്‍ പായിക്കാന്‍ സര്‍ഫറാസ് ഖാന് കഴിയുമോയെന്നാണ് എല്ലാവരും ആശ്ചര്യപ്പെടുന്നത്. സ്‌ട്രെയ്റ്റ് ഷോട്ടുകളും ഹെലികോപ്റ്റര്‍ ഷോട്ടുമെല്ലാം 20 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ കാണാം.

സിഎസ്‌കെയുടെ നെറ്റ് സെഷനില്‍ സര്‍ഫറാസ് ഖാന്റെ ബാറ്റിങ് വീഡിയോ കാണാം

നേരത്തേ ടി20യില്‍ സ്ലോ ഇന്നിങ്‌സുകളുടെ പേരില്‍ ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം നേരിട്ടയാളാണ് സര്‍ഫറാസ്. ഐപിഎല്ലില്‍ നേരത്തേ ലഭിച്ച അവസരങ്ങളൊന്നും മുതലാക്കാന്‍ അദ്ദേഹത്തിനായില്ല. ഇതേ തുടര്‍ന്ന് ഐപിഎല്ലില്‍ പല സീസണുകളിലും സര്‍ഫറാസ് അണ്‍സോള്‍ഡാവുകയും ചെയ്തു.

ഇത്തണവണ ചെന്നൈയോടൊപ്പം ഐപിഎല്ലില്‍ ഒരു രണ്ടാം വരവാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ബാറ്റിങില്‍ നേരത്തേയുള്ള കുറവുകളെല്ലാം പരിഹരിച്ച ഒരു സര്‍ഫറാസ് 2.0യെ തന്നെ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ കാണാനായേക്കും. കഴിഞ്ഞ വര്‍ഷത്തെ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയ്ക്കായി നടത്തിയ വന്‍ റണ്‍വേട്ടയാണ് സര്‍ഫറാസിന് ഐപിഎല്ലില്‍ രണ്ടാം ജന്‍മം നല്‍കിയിരിക്കുന്നത്.

വെറും ഏഴു കളിയില്‍ 65.80 ശരാശരിയില്‍ 203.80 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം വാരിക്കൂട്ടിയത് 329 റണ്‍സാണ്. വെറും 15 ബോളില്‍ ഫിഫ്റ്റിയുമായി വമ്പന്‍ റെക്കോര്‍ഡും സര്‍ഫറാസ് കുറിച്ചിരുന്നു. ഇതേ ടൂര്‍ണമന്റില്‍ അദ്ദേഹം തന്നെ സ്ഥാപിച്ച 18 ബോളില്‍ ഫിഫ്റ്റിയെന്ന റെക്കോര്‍ഡാണ് തിരുത്തപ്പെട്ടത്. അസ്സമുമായുള്ള ആദ്യ കളിയില്‍ വെറും 47 ബോളില്‍ സെഞ്ച്വറി കുറിക്കാനും സര്‍ഫറാസിനായിരുന്നു.

SARFARAZ KHAN

ഐപിഎല്‍ കരിയര്‍

ഐപിഎല്ലില്‍ സര്‍ഫഖാസ് ഖാന്‍ കളിക്കുന്ന നാലാമത്തെ ഫ്രാഞ്ചൈസി കൂടിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. 2015ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പമാണ് അദ്ദേഹത്തിന്റെ ഐപില്‍ കരിയറിന്റെ തുടക്കം.

പിന്നീട് പഞ്ചാബ് കിങ്‌സ് (2019-21), ഡല്‍ഹി ക്യാപ്പിറ്റല്‍സ് (2022-23) ടീമുകളുടെ ഭാഗമാവുകയും ചെയ്തു.അടുത്ത രണ്ടു സീസണുകള്‍ സര്‍ഫറാസ് ഐപിഎല്ലില്‍ നിന്നും അപ്രത്യക്ഷനായി. ഇപ്പോഴിതാ സിഎസ്‌കെയില്‍ അദ്ദേഹത്തിന്റെ കരിയറില്‍ ഒരു രണ്ടാം ജന്‍മവും ലഭിച്ചിരിക്കുകയാണ്.

28കാരനായ സര്‍ഫറാസ് ഇതിനകം ഐപിഎല്ലില്‍ കളിച്ചത് വെറും 40 മല്‍സരങ്ങളിലാണ്. 23.21 ശരാശിയില്‍ നേടിയത് വെറും 441 റണ്‍സാണ്. ഒരേയൊരു ഫിഫ്റ്റി മാത്രമേ അദ്ദേഹത്തിന് ഇതില്‍ എടുത്തു കണിക്കാനുമുള്ളൂ.

Story first published: Sunday, March 22, 2026, 16:12 [IST]
Other articles published on Mar 22, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+