Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ആരടിക്കും കൂടുതല്‍ റണ്‍സ്? ഓറഞ്ച് ക്യാപ്പ് ഇതിലൊരാള്‍ക്ക്!! സഞ്ജുവില്ല

ഐപിഎല്ലിന്റെ 19ാം സീസണ്‍ അടുത്ത ശനിയാഴ്ച ആരംഭിക്കാനിരിക്കുകയാണ്. പത്തു ഫ്രാഞ്ചൈസികളും അവസാനവട്ട തയ്യാറെടുപ്പുകളിലേക്കു കടന്നുകഴിഞ്ഞു. നിലവിലെ ചാംപ്യന്‍മാരാ. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും മുന്‍ വിജയികളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് കന്നിയങ്കം.

ടൂര്‍ണമെന്റിന്റെ ഇതുവരെുള്ള ചരിത്രമെടുത്താല്‍ അസാധാരണ സ്‌കോറിങ് മികവിലൂടെ ചരിത്രത്തിന്റെ ഭാഗമായി മാറിയിട്ടുള്ള പല ബാറ്റര്‍മാരെയും നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും.

VIRAT KOHLI

ചില യുവ താരങ്ങളും ഓറഞ്ച് ക്യാപ്പുമായി റണ്‍വേട്ടക്കാരനുള്ള പുരസ്‌കാരത്തിനു അവകാശികളായിട്ടുണ്ട്. ഇത്തവ വമ്പന്‍ റണ്‍വേട്ടയുമായി ടോപ്‌സ്‌കോറര്‍ ആയേക്കാനിടയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

വിരാട് കോലി

ഐപിഎല്ലിന്റെ ഏതു സീസണ്‍ വരുമ്പോഴും ഓറഞ്ച് ക്യാപ്പിന് മല്‍സരരംഗത്തുള്ള താരങ്ങളെയെടുത്താല്‍ അക്കൂട്ടത്തില്‍ ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോ്‌ലിയെ കാണാം. ഇത്തവണയും അതില്‍ മാറ്റമൊന്നുമില്ല. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ അദ്ദേഹം തന്റെ ബാറ്റിങ് മികവ് വീണ്ടും വീണ്ടും ഉയര്‍ത്തുകയാണ്.

ടൂര്‍ണമെന്റിന്‍െ ഓള്‍ടൈം റണ്‍വേട്ടക്കാരന്‍ കൂടിയാണ് റോയല്‍ ചാലഞ്ചേഴ്‌സ് റണ്‍മെഷനീയ കോലി. 9000 റണ്‍സെന്ന വമ്പന്‍ നാഴികക്കല്ല് തികയ്ക്കാന്‍ ഇനി അദ്ദേഹത്തിന് ആവശ്യം വെറും 399 റണ്‍സ് മാത്രമാണ്. ഈ സീസണില്‍ കോലി നാഴികക്കല്ല് പിന്നിടുമെന്ന കാര്യമുറപ്പാണ്.

2008ലെ പ്രഥമ ഐപിഎല്‍ സീസണ്‍ മുതല്‍ ഇപ്പോഴും കളി തുടരുന്ന നാലു താരങ്ങളിലൊരാളാണ് കോലി. കൂടാതെ 18 സീസണുകള്‍ ഒരൊറ്റ ടീമിനായി ഇറങ്ങിയ ഏക താരവും അദ്ദേഹം തന്നെ. അന്താരാഷ്ട്ര ടി20യോടു 2024ല്‍ വിട പറഞ്ഞെങ്കിലും കോലിയുടെ ബാറ്റിങ് ഫോമില്‍ അതൊന്നും ഇടിവുണ്ടാക്കിയിട്ടില്ല.

കഴിഞ്ഞ മൂന്നു സീസണുകളിലും 600 പ്ലസ് റണ്‍സും അദ്ദേഹം അടിച്ചെടുത്തു. ഇത്തവണ ഓറഞ്ച് ക്യാപ്പ് റാഞ്ചാന്‍ സാധ്യതയുള്ള താരങ്ങളില്‍ മുന്‍പന്തിയില്‍ തന്നെ നമുക്കു കോലിയെ കാണാന്‍ സാധിക്കും.

ഫിന്‍ അലെന്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഭാഗമായ ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് ഓപ്പണര്‍ ഫിന്‍ അലെനാണ് ഈ ലിസ്റ്റിലെ രണ്ടാമന്‍. കഴിഞ്ഞ ടി20 ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു അദ്ദേഹം. സൗത്താഫ്രിക്കയുമായുള്ള ആദ്യ സെമി ഫൈനലില്‍ വെറും 33 ബോളില്‍ സെഞ്ച്വറിയുമായി വമ്പന്‍ റെക്കോര്‍ഡിടാനും ഫിന്നിനായിരുന്നു.

ലോകകപ്പിന്റെ ചരിത്രത്തിലെ മാത്രമല്ല ടി20യിലെ തന്നെ എക്കാലത്തെയും വേഗമേറിയ സെഞ്ച്വറിയായിരുന്നു ഇത്. ഇനി ഐപിഎല്ലിലും തന്റെ മാജിക്കല്‍ ഫോം തുടരാമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.

ലോകകപ്പിനു മുമ്പ് ഓസ്‌ട്രേലിയയില്‍ കളിച്ച ബിഗ് ബാഷ് ലീഗിലും മികച്ച റണ്‍വേട്ട നടത്താന്‍ ഫിന്നിനു സാധിച്ചു. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു ഫിന്‍.

ISHAN KISHAN

ഇഷാന്‍ കിഷന്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താല്‍ക്കാലിക ക്യാപ്റ്റനും അഗ്രസീവ് ഇടംകൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ ഇഷാന്‍ കിഷനാണ് സാധ്യതാ ലിസ്റ്റിലെ മൂന്നാമന്‍. കരിയല്‍ ബെസ്റ്റ് ഫോമിലാണ് അദ്ദേഹം ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. സമീപകാലത്തു കളിച്ച ടൂര്‍ണമെന്റുകളിലെല്ലാം ഇഷാന്റെ റണ്‍മഴയാണ കണ്ടത്.

കഴിഞ്ഞ സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായിരുന്നു അദ്ദേഹം. ഇഷാന് കീഴില്‍ ജാര്‍ഖണ്ഡ് കന്നിക്കിരീടം സ്വന്തമാക്കുകയും ചെയ്തതു. ഫൈനലില്‍ സെഞ്ച്വറി കുറിക്കാനും ഇഷാന് കഴിഞ്ഞിരുന്നു.

അതിനു ശേഷം ഐസിസി ടി20 ലോകകപ്പിലും അദ്ദേഹം റണ്‍വേട്ട തുടര്‍ന്നു. സഞ്ജു സാംസണ്‍ (321 റണ്‍സ്) കഴിഞ്ഞാല്‍ ഏറ്റവുമധികം റണ്‍സടിച്ച ഇന്ത്യന്‍ താരവും ഇഷാനായിരുന്നു. 317 റണ്‍സാണ് അദ്ദേഹം നേടിയത്. ഇനി ഐപിഎല്ലിലും സമാനമായൊരു റണ്‍വേട്ടയാണ് ഇഷാന്‍ സ്വപ്‌നം കാണുന്നത്.

Story first published: Sunday, March 22, 2026, 17:29 [IST]
Other articles published on Mar 22, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+